അമേരിക്കയെ സംബന്ധിച്ചിടത്തോളം ഇന്ത്യ ‘ഏറ്റവും പ്രധാനപ്പെട്ട രാജ്യം’: അംബാസഡര്‍ എറിക് ഗാര്‍സെറ്റി
ന്യൂഡല്‍ഹി: യുഎസിന് ഇന്ത്യ ഏറ്റവും പ്രധാനപ്പെട്ട രാജ്യമാണെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധമാണ് ഈ നൂറ്റാണ്ടിലെ ഏറ്റവും നിര്‍ണായകമായ ബന്ധമെന്നും ഇന്ത്യയിലെ യുഎസ് അംബാസഡര്‍ എറിക് ഗാര്‍സെറ്റി പറഞ്ഞു. ന്യൂഡല്‍ഹിയില്‍ ഗ്ലോബല്‍ എനര്‍ജി അലയന്‍സ് ഫോര്‍ പീപ്പിള്‍ ആന്‍ഡ് പ്ലാനറ്റ് (ജിഇഎപിപി) സംഘടിപ്പിച്ച ദി എനര്‍ജി ട്രാന്‍സിഷന്‍ ഡയലോഗിലാണ് ഗാര്‍സെറ്റി ഇക്കാര്യം പറഞ്ഞത്. ‘ഞാന്‍ ഇത് സ്വകാര്യമായി പറയുമായിരുന്നു, പക്ഷേ ഇപ്പോള്‍ എനിക്ക് അത് പരസ്യമായി പറയാന്‍ കഴിയും, ഇന്ത്യയിലെ അംബാസഡറുടെ പോസ്റ്റ് പരിഗണിക്കണമെന്ന് (യുഎസ്) പ്രസിഡന്റ് […]