November 21, 2024

വീണയുടെ യാത്ര, താമസ ചെലവുകളടക്കം സിഎംആര്‍എല്‍ വഹിച്ചു, മാസപ്പടിക്ക് പുറമെ മറ്റ് ഇടപാടുകള്‍ ; അന്വേഷണം കൂടുതല്‍ തലങ്ങളിലേക്ക്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ എക്‌സാലോജിക്ക് കമ്പനിക്ക് ചെയ്യാത്ത സേവനത്തിന്റെ പേരില്‍ സിഎംആര്‍എല്‍ മാസപ്പടി കൊടുത്ത കേസില്‍ വീണയുടെ മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ മാസപ്പടിക്ക് പുറമെ മറ്റ് ഇടപാടുകളുണ്ടെന്നാണ് പുതിയ കണ്ടെത്തല്‍. വീണയുടെ യാത്ര, താമസ ചെലവുകള്‍ അടക്കം സിഎംആര്‍എല്‍ വഹിച്ചെന്നാണ് വിവരം.ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വീണാ വിജയനില്‍ നിന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ തേടിയിട്ടുണ്ട്. Also Read ; ‘ഒരിക്കല്‍ കൈ പൊള്ളിയിട്ടും പഠിച്ചില്ല’; ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സിപിഐ മുഖപത്രം ജനയുഗം […]

മാസപ്പടി കേസില്‍ നിര്‍ണായക നീക്കം; മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ മൊഴിയെടുത്തു

തിരുവനന്തപുരം : മാസപ്പടി കേസില്‍ നിര്‍ണായക നീക്കവുമായി എസ്എഫ്‌ഐഒ. മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ മൊഴിയെടുത്തു. കഴിഞ്ഞ ബുധനാഴ്ചയാണ് ചെന്നൈയിലെ ഓഫീസിലെത്തി എസ്എഫ്‌ഐഒ അന്വേഷണ ഉദ്യോഗസ്ഥന്‍ അരുണ്‍ പ്രസാദാണ് വീണയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചത്. കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലില്‍ നിന്നും ചെയ്യാത്ത സേവനത്തിന്റെ പേരില്‍ മാസപ്പടി വാങ്ങിയെന്നാണ് വീണയുടെ എക്‌സാലോജിക് കമ്പനിക്കെതിരായ കേസ്. കേസ് ഏറ്റെടുത്ത് 10 മാസത്തിന് ശേഷമാണ് എസ്എഫ്‌ഐഒയുടെ നടപടി. 2 വട്ടം വീണയില്‍ നിന്നും കേസുമായി ബന്ധപ്പെട്ട് മൊഴിയെടുത്തതായാണ് സൂചന. Also Read […]

മാസപ്പടി വിവാദം ; എട്ട് സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ക്ക് സമന്‍സ് അയച്ച് എസ്എഫ്‌ഐഒ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി വിവാദത്തില്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ക്ക് സമന്‍സ് അയച്ച് എസ്എഫ്‌ഐഒ. സിഎംആര്‍എല്ലിന്റെ എട്ട് ഉദ്യോഗസ്ഥര്‍ക്കാണ് സമന്‍സ് അയച്ചത്. ഈ മാസം 28 നും 29 നും ചെന്നൈയിലെ ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം. അതേസമയം അറസ്റ്റ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സിഎംആര്‍എല്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. Also Read ; സിദ്ധാര്‍ത്ഥന്റെ മരണം; കടുത്ത നടപടിയുമായി ഗവര്‍ണര്‍ സിഎംആര്‍എല്ലിന് വഴിവിട്ട സഹായം നല്‍കാന്‍ മുഖ്യമന്ത്രി ഇടപെട്ടുവെന്ന് മാത്യു കുഴല്‍നാടന്‍ ആരോപിച്ചിരുന്നു. പിന്നാലെ വിഷയം വിവാദത്തിന് […]

മാസപ്പടി കേസ് ; വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള മാത്യുകുഴല്‍നാടന്റെ ഹര്‍ജി ഇന്ന് പരിഗണിക്കും

കൊച്ചി: സിഎംആര്‍എല്‍ -എക്‌സാലോജിക് മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് മാത്യുകുഴല്‍ നാടന്‍ എംഎല്‍എ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് കെ ബാബു അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണ വിജയനും സംസ്ഥാന സര്‍ക്കാരും കേസില്‍ ഇന്ന് വാദം അറിയിച്ചേക്കും. Also Read ; സംസ്ഥാനത്ത് മഴ തുടരും; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു കേസില്‍ വിജിലന്‍സ് അന്വേഷണം ആവശ്യമില്ലെന്നായിരുന്നു നേരത്തെ തിരുവനന്തപുരം വിജിലന്‍സ് കോടതി വിധിച്ചത്. […]