November 21, 2024

നീറ്റ് പിജി പരീക്ഷ പുതുക്കിയ തീയതി പ്രഖ്യാപിച്ചു; രണ്ട് ഷിഫ്റ്റുകളിലായി ഓഗസ്റ്റ് 11 ന് പരീക്ഷ

ദില്ലി: നീറ്റ് പി ജി പരീക്ഷ പുതുക്കിയ തീയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 11 ന് പരീക്ഷ. രണ്ട് ഷിഫ്റ്റുകളായിട്ടാണ് പരീക്ഷ നടത്തുകയെന്ന് നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സ് ഇന്‍ മെഡിക്കല്‍ സയന്‍സസ് (NBEMS) അറിയിച്ചു. വ്യക്തമായ കാരണം ഇല്ലാതെ നീറ്റ് പിജി പരീക്ഷ മാറ്റിവെച്ചത് വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. നിലവിലെ പരീക്ഷ ക്രമക്കേടുകളും വിവാദങ്ങളുമാണ് നീറ്റ് പിജി പരീക്ഷ മാറ്റാന്‍ കാരണം എന്നാണ് നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സ് വിശദീകരിച്ചത്. Also Read ; പത്താം ക്ലാസ്സ് ഉള്ളവര്‍ക്ക് […]

നെറ്റ് പരീക്ഷ ക്രമക്കേടില്‍ ഡിവൈഎഫ്‌ഐ മാര്‍ച്ച്; ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമം; പലയിടത്തും വന്‍ സംഘര്‍ഷം

കൊച്ചി: നീറ്റ്, നെറ്റ് പരീക്ഷ ക്രമക്കേടില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച മാര്‍ച്ച് പലയിടത്തും സംഘര്‍ഷത്തില്‍ കലാശിച്ചു. കോഴിക്കോട് ആദായ നികുതി ഓഫിസിലേക്ക് സംഘടിപ്പിച്ച മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പൊലീസുമായി ഉന്തും തളളും ഉണ്ടായി. Also Read ; വെണ്‍പാലവട്ടം അപകടം ; സഹോദരിക്കെതിരെ കേസ് , അമിതവേഗവും അശ്രദ്ധയും, ഉറങ്ങിപോയതാകാം അപകടകാരണമെന്ന് പോലീസ് മലപ്പുറത്തും ഡിവൈഎഫ്‌ഐ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. കൊച്ചിയിലെ റിസര്‍വ് ബാങ്ക് ഓഫീസിലേക്കാണ് മാര്‍ച്ച് നടത്തിയത്. പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടന്നതോടെ […]

പരീക്ഷാവിവാദങ്ങള്‍ക്കിടെ യു.ജി.സി നെറ്റിന്റെ പുതിയ തീയതി പ്രഖ്യാപിച്ച് എന്‍.ടി.എ

ന്യൂഡല്‍ഹി: പരീക്ഷാവിവാദങ്ങള്‍ക്കിടെ യു.ജി.സി നെറ്റിന്റെ പുതിയ തീയതി പ്രഖ്യാപിച്ച് എന്‍.ടി.എ. വെള്ളിയാഴ്ച രാത്രിയാണ് പരീക്ഷയുടെ പുതിയ തീയതി എന്‍.ടി.എ പ്രഖ്യാപിച്ചത്. ആഗസ്റ്റ് 21 മുതല്‍ സെപ്റ്റംബര്‍ നാല് വരെ പരീക്ഷ നടത്തുമെന്നാണ് അറിയിപ്പ്. എന്‍.സി.ഇ.ടി പരീക്ഷ ജൂലൈ 10നും ജോയിന്‍ സി.എസ്.ഐ.ആര്‍ യു.ജി.സി നെറ്റ് 25 ജൂലൈ മുതല്‍ 27 ജൂലൈ വരെയും നടക്കുമെന്നും എന്‍.ടി.എ അറിയിച്ചിട്ടുണ്ട്. Also Read;ഡല്‍ഹിയില്‍ മഴ കനക്കുന്നു: ജൂണ്‍ 28ന് രേഖപ്പെടുത്തിയത് 1936ന് ശേഷമുള്ള ഏറ്റവും കൂടിയ മഴ യു.ജി.സി നെറ്റ് […]

പരീക്ഷാ കേന്ദ്രങ്ങളില്‍ പലയിടങ്ങളിലും സിസിടിവി നിരീക്ഷണമില്ല; നീറ്റ് പരീക്ഷാ നടത്തിപ്പിലെ കൂടുതല്‍ വീഴ്ചകള്‍ പുറത്ത്

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ നടത്തിപ്പിലെ കൂടുതല്‍ വീഴ്ചകള്‍ പുറത്ത്. പരീക്ഷാ കേന്ദ്രങ്ങളില്‍ പലയിടങ്ങളിലും സിസിടിവി നിരീക്ഷണം ഉണ്ടായിരുന്നില്ലെന്നാണ് പരീക്ഷാ ദിവസം പരിശോധന നടത്തിയ ഏജന്‍സിയുടെ കണ്ടെത്തല്‍. ചോദ്യപേപ്പര്‍ സൂക്ഷിച്ച സ്റ്റോര്‍ റൂമില്‍ സുരക്ഷ ഒരുക്കിയിരുന്നില്ല. പരിശോധന നടന്ന 399 കേന്ദ്രങ്ങളില്‍ 186-ലും സിസിടിവി ഉണ്ടായിരുന്നില്ല. 68 കേന്ദ്രങ്ങളില്‍ സ്‌ട്രോങ്ങ് റൂം സംവിധാനം ഉണ്ടായിരുന്നില്ലെന്നും കണ്ടെത്തലുണ്ട്. പരീക്ഷാ ദിവസമായ മെയ് അഞ്ചിന് സന്ദര്‍ശനം നടത്തിയ ഏജന്‍സി ജൂണ്‍ 16-നാണ് റിപ്പോര്‍ട്ട് നല്‍കിയത്. Also Read ; കള്ളാക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ […]

നീറ്റ് പരീക്ഷയില്‍ ഗ്രേസ് മാര്‍ക്ക് ലഭിച്ച 1,563 പേരുടെ സ്‌കോര്‍കാര്‍ഡ് റദ്ദാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍, ഇവര്‍ക്ക് വീണ്ടും പരീക്ഷയെഴുതാം

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷയില്‍ ഗ്രേസ് മാര്‍ക്ക് ലഭിച്ച 1,563 പേരുടെ സ്‌കോര്‍ കാര്‍ഡുകള്‍ റദ്ദാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. ഇവര്‍ക്ക് വീണ്ടും പരീക്ഷയെഴുതാന്‍ അവസരം നല്‍കുമെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. Also Read ;ഉത്തര്‍പ്രദേശില്‍ വീടിന് തീപിടിച്ച് 5 പേര്‍ മരിച്ചു ; ഷോര്‍ട്ട് സെര്‍ക്യൂട്ടാണെന്ന് പ്രാഥമിക നിഗമനം നീറ്റ് യുജി പരീക്ഷ ഫലം പുറത്ത് വന്നതോടെയാണ് ഗ്രേസ് മാര്‍ക്ക് വിവാദം ഉണ്ടായത്. .ദേശീയ മെഡിക്കല്‍ പ്രവേശനപരീക്ഷയായ നീറ്റ്-യു.ജി.യില്‍ 67 പേരാണ് ഒന്നാംറാങ്ക് കരസ്ഥമാക്കിയത്. ഇത്രയേറെപ്പേര്‍ ഒന്നാംറാങ്ക് നേടുന്നത് […]

കേരള എഞ്ചിനീയറിങ് പ്രവേശന പരീക്ഷ ഇന്ന് ആരംഭിക്കും; 198 കേന്ദ്രങ്ങള്‍, പരീക്ഷയെഴുതാന്‍ 1,13,447 പേര്‍

തിരുവനന്തപുരം: കേരള എഞ്ചിനീയറിങ് പ്രവേശന പരീക്ഷ ഇന്ന് ആരംഭിക്കും. ജൂണ്‍ ഒമ്പതു വരെയാണ് പരീക്ഷ. കമ്പ്യൂട്ടര്‍ അധിഷ്ഠിത ഓണ്‍ലൈന്‍ രീതിയിലേക്ക് മാറിയുള്ള ആദ്യ പരീക്ഷയാണിത്. ഫാര്‍മസി പ്രവേശന പരീക്ഷ ജൂണ്‍ 10 നും നടക്കും. Also Read ; ‘സ്വരം നന്നായിരിക്കുമ്പോള്‍ പാട്ടു നിര്‍ത്തണം, ഇനി ചെറുപ്പക്കാര്‍ വരട്ടെ ‘; മത്സരരംഗത്തേക്കിനിയില്ലെന്ന് കെ മുരളീധരന്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി 130 സര്‍ക്കാര്‍ / സ്വാശ്രയ / സ്ഥാപനങ്ങളിലെ 198 പരീക്ഷാ കേന്ദ്രങ്ങളിലും, ഡല്‍ഹിയിലെ രണ്ട് പരീക്ഷാ കേന്ദ്രങ്ങളിലും, മുംബൈ, […]

ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഫലപ്രഖ്യാപനം ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക്

തിരുവനന്തപുരം: ഈ വര്‍ഷത്തെ ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. വൈകുന്നേരം മൂന്ന് മണിക്കാണ് ഫലപ്രഖ്യാപനം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നേരത്തെയാണ് ഇത്തവണ ഫലം പ്രഖ്യാപിക്കുന്നത്. ഫലമറിയുന്നതിനായി വിപുലമായ സംവിധാനമാണ് സര്‍ക്കാര്‍ ഒരുക്കിയിട്ടുള്ളത്. Also Read ; തേഞ്ഞിപ്പാലം പോക്സോ കേസില്‍ പൊലീസിനും പ്രോസിക്യൂഷനുമെതിരെ ഇരയുടെ മാതാവ് 4,41,120 വിദ്യാര്‍ത്ഥികളാണ് ഇത്തവണ ഹയര്‍സെക്കന്‍ഡറി പരീക്ഷ എഴുതിയത്. സംസ്ഥാനത്തൊട്ടാകെ 77 ക്യാമ്പുകളിലായി ഇരുപത്തി അയ്യായിരത്തോളം അധ്യാപകരാണ് പരീക്ഷ മൂല്യനിര്‍ണ്ണയം പൂത്തിയാക്കിയത്. ഏപ്രില്‍ മൂന്ന് മുതല്‍ 24 വരെയാണ് […]

കേരള സര്‍വകലാശാല പി.ജി പ്രവേശനപരീക്ഷ മേയ് 18 മുതല്‍

വൈവിധ്യമാര്‍ന്ന വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദ പഠനത്തിന് കേരള സര്‍വകലാശാലയുടെ വിവിധ പഠനവിഭാഗങ്ങളില്‍ അവസരം. പ്രവേശന വിജ്ഞാപനവും പ്രോസ്‌പെക്ടസും https://admissions.keralauniversity.ac.in/css2024/ ല്‍ ലഭിക്കും. ക്രഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ സിസ്റ്റത്തിലുള്ള കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷ മേയ് 18 മുതല്‍ 24 വരെ തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം, മൂന്നാര്‍, ചെന്നൈ, ബംഗളൂരു, ഡല്‍ഹി കേന്ദ്രങ്ങളില്‍ നടത്തും. ബിരുദധാരികള്‍ക്കും ഫൈനല്‍ യോഗ്യതാ പരീക്ഷയെഴുതുന്നവര്‍ക്കും ഓണ്‍ലൈനായി ഏപ്രില്‍ 30നകം രജിസ്റ്റര്‍ ചെയ്യാം. നിര്‍ദേശങ്ങള്‍ പ്രോസ്‌പെക്ടസിലുണ്ട്. Also Read ; പ്ലസ് ടു പാഠപുസ്തകത്തിൽ നിന്ന് ബാബരി മസ്ജിദ് […]

സര്‍ക്കാര്‍ റിക്രൂട്ട്‌മെന്റ് പരീക്ഷകളില്‍ ഡമ്മി സ്ഥാനാര്‍ത്ഥിയായി പരീക്ഷ എഴുതിയ അധ്യാപകനെ പിടികൂടി

ഒന്നിലധികം സര്‍ക്കാര്‍ റിക്രൂട്ട്‌മെന്റ് പരീക്ഷകളില്‍ ഡമ്മി സ്ഥാനാര്‍ത്ഥിയായി പരീക്ഷ എഴുതിയ അധ്യാപകനെ കൈയോടെ പിടികൂടി. രാജസ്ഥാനില്‍ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനായ റോഷന്‍ ലാല്‍ മീണയാണ് പൊലീസിന്റെ പിടിയിലായത്. ഇയാള്‍ മറ്റുള്ളവര്‍ക്ക് വേണ്ടി പരീക്ഷ എഴുതി എന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് രാജസ്ഥാന്‍ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം അധ്യാപകനെ കസ്റ്റഡിയിലെടുത്തു. ദൗസ ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകനായ റോഷന്‍ ലാല്‍ മീണ 16 സംസ്ഥാന സര്‍ക്കാര്‍ റിക്രൂട്ട്‌മെന്റ് പരീക്ഷകളും നാല് കേന്ദ്ര ഗവണ്‍മെന്റ് റിക്രൂട്ട്മെന്റ് പരീക്ഷകളുമടക്കം […]

തെരഞ്ഞെടുപ്പ്: പിഎസ് സി ബിരുദതല പൊതു പ്രാഥമിക പരീക്ഷ തീയതികള്‍ക്ക് മാറ്റം

തിരുവനന്തപുരം : പിഎസ് സി പരീക്ഷകള്‍ മാറ്റി. ഏപ്രില്‍ 13,27 തീയതികളില്‍ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖൃാപിച്ചതിനാലാണ് പരീക്ഷകളില്‍ മാറ്റം വരുത്തിയത്. Also Read ; ‘കാക്കയുടെ നിറം’: ആര്‍എല്‍വി രാമകൃഷ്ണനു നേരെ ജാതി അധിക്ഷേപം; കലാമണ്ഡലം സത്യഭാമയ്ക്കെതിരെ വ്യാപക പ്രതിഷേധം. ബിരുദതല പൊതുപ്രാഥമിക പരീക്ഷയുടെ ഭാഗമായി ഏപ്രില്‍ 13,27 തീയതികളില്‍ നടത്താനിരുന്ന ഒന്നും രണ്ടും ഘട്ട പരീക്ഷകളാണ് മാറ്റിയത്. മെയ് 11,25 എന്നി തീയതികളിലാണ് പരീക്ഷ നടക്കുക. അവസാനഘട്ട പരീക്ഷ ജൂണ്‍ 15നാണ്. ഇതിന്റെ […]

  • 1
  • 2