കേരള സര്‍വകലാശാല പി.ജി പ്രവേശനപരീക്ഷ മേയ് 18 മുതല്‍
വൈവിധ്യമാര്‍ന്ന വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദ പഠനത്തിന് കേരള സര്‍വകലാശാലയുടെ വിവിധ പഠനവിഭാഗങ്ങളില്‍ അവസരം. പ്രവേശന വിജ്ഞാപനവും പ്രോസ്‌പെക്ടസും https://admissions.keralauniversity.ac.in/css2024/ ല്‍ ലഭിക്കും. ക്രഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ സിസ്റ്റത്തിലുള്ള കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷ മേയ് 18 മുതല്‍ 24 വരെ തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം, മൂന്നാര്‍, ചെന്നൈ, ബംഗളൂരു, ഡല്‍ഹി കേന്ദ്രങ്ങളില്‍ നടത്തും. ബിരുദധാരികള്‍ക്കും ഫൈനല്‍ യോഗ്യതാ പരീക്ഷയെഴുതുന്നവര്‍ക്കും ഓണ്‍ലൈനായി ഏപ്രില്‍ 30നകം രജിസ്റ്റര്‍ ചെയ്യാം. നിര്‍ദേശങ്ങള്‍ പ്രോസ്‌പെക്ടസിലുണ്ട്. Also Read ; പ്ലസ് ടു പാഠപുസ്തകത്തിൽ നിന്ന് ബാബരി മസ്ജിദ് […]





Malayalam 









































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































