December 26, 2025

നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിച്ചു

സനാ: നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് ഇന്ന് രാത്രിയോടെ പുറത്തിറങ്ങും. ആക്ഷന്‍ കൗണ്‍സിലാണ് തീരുമാനം സ്ഥിരീകരിച്ചത്. കൊല്ലപ്പെട്ട തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബവുമായും ഗോത്ര നേതാക്കളുമായും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം ഉണ്ടായത്. വധശിക്ഷ മരവിപ്പിച്ചതിന് പിന്നാലെ നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടല്‍ നടത്തുന്ന ആക്ഷന്‍ കൗണ്‍സില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ക്ക് നന്ദി അറിയിച്ചു. ദയാധനത്തിന്റെ കാര്യത്തില്‍ തീരുമാനം ആയിട്ടില്ലെന്നാണ് വിവരം. Also Read; എന്‍സിപിയില്‍ പ്രതിസന്ധി; കേരളത്തിലെ എംഎല്‍എമാര്‍ രാജിവെക്കണമെന്ന് പ്രഫുല്‍ പട്ടേല്‍ കാന്തപുരം […]

വധശിക്ഷ നടപ്പാക്കാന്‍ ഒരു ദിവസം മാത്രം; നിമിഷ പ്രിയയുടെ മോചനത്തിനായി തീവ്രശ്രമങ്ങള്‍ തുടരുന്നു

കോഴിക്കോട്: യെമന്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ തീവ്രശ്രമങ്ങള്‍ തുടരുന്നു. കൊല്ലപ്പെട്ട യെമനി പൗരന്റെ കുടുംബവുമായി ചര്‍ച്ചകള്‍ തുടരുന്ന സാഹചര്യത്തില്‍ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവയ്ക്കണം എന്നാവശ്യപ്പെട്ട് സനയിലെ കോടതിയില്‍ ഇന്ന് ഹര്‍ജി നല്‍കും. നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കുവാന്‍ നടക്കുന്ന ചര്‍ച്ചകളില്‍ അന്തിമ തീരുമാനം ആയിട്ടില്ലെന്നാണ് വിവരം. ദയാധനം സ്വീകരിച്ച് മാപ്പ് നല്‍കുന്നതില്‍ കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തില്‍ അഭിപ്രായ ഐക്യം ആകാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധി. ദയാധനം സ്വീകരിക്കുന്നതിലും മാപ്പ് നല്‍കുന്നതിലും കുടുംബത്തിലെ എല്ലാവരുടെയും […]