February 21, 2025

അമേരിക്കയില്‍ നിന്ന് ഇന്ത്യക്കാരായ അനധികൃത കുടിയേറ്റക്കാരുമായി മൂന്ന് വിമാനങ്ങള്‍ കൂടി ഈയാഴ്ച എത്തുമെന്ന് റിപ്പോര്‍ട്ട്

ഡല്‍ഹി: അമേരിക്കയില്‍ നിന്ന് ഇന്ത്യക്കാരായ അനധികൃത കുടിയേറ്റക്കാരുമായി മൂന്ന് വിമാനങ്ങള്‍ കൂടി ഈയാഴ്ച എത്തുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം 119 പേരെ സൈനിക വിമാനത്തില്‍ എത്തിച്ചിരുന്നു. ഇതുവരെ രണ്ട് വിമാനങ്ങള്‍ എത്തി. പിന്നാലെ മൂന്ന് വിമാനങ്ങള്‍ കൂടി എത്തുമെന്നാണ് പറയുന്നത്. ഇന്ന് 157 പേര്‍ കൂടിയെത്തുമെന്നാണ് അറിയുന്നത്. ഇവരെയും സൈനിക വിമാനത്തിലാണോ യാത്രാ വിമാനത്തിലാണോ എത്തിക്കുക എന്നതിനെക്കുറിച്ച് സ്ഥിരീകരണമില്ല. ആദ്യഘട്ടത്തില്‍ 487 പേരെ ഇന്ത്യയിലെത്തിക്കുമെന്നാണ് അമേരിക്ക അറിയിച്ചിരുന്നത്. ഇവരെയെല്ലാം ഈ ആഴ്ച തന്നെ എത്തിച്ചേക്കുമെന്നാണ് വിവരം. Join […]