October 16, 2025

ലോക വ്യാപകമായി നാല് മണിക്കൂറിലേറെ പണിമുടക്കി ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം; മാപ്പ് ചോദിച്ച് മെറ്റ

ലോകമെമ്പാടുമുള്ള സോഷ്യല്‍ മീഡിയ ഉപഭോക്താക്കളെ ആശങ്കയിലാക്കി മെറ്റയുടെ വാട്സ്ആപ്പ്, ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവ പണിമുടക്കി. ഇന്നലെ രാത്രി 11 മണിയോടെ മെറ്റ പ്ലാറ്റ്ഫോമുകള്‍ പ്രവര്‍ത്തനരഹിതമാവുകയായിരുന്നു. തുടര്‍ന്ന് നാല് മണിക്കൂറിലേറെ സമയമെടുത്താണ് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മെറ്റയ്ക്ക സാധിച്ചത്. മൂന്ന് പ്ലാറ്റ്ഫോമുകളുടെയും ഡെസ്‌ക്ടോപ്, മൊബൈല്‍ വേര്‍ഷനുകളില്‍ പ്രശ്നം അനുഭവപ്പെട്ടു. Also Read; പ്രമോഷന്‍ വീഡിയോ ചിത്രീകരണത്തിനിടെ യുവാവ് മരിച്ച സംഭവം ; വാഹനം ഓടിച്ചവരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും ഇന്നലെ രാത്രി 11 ഓടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ലഭിക്കുന്നില്ല എന്ന് […]

കാഫിര്‍ പ്രയോഗം; പോരാളി ഷാജി, അമ്പാടിമുക്ക് സഖാക്കള്‍ അഡ്മിന്‍മാരുടെ വിവരങ്ങള്‍ തേടി ഫേസ്ബുക്കിന് നോട്ടീസ് അയച്ച് പോലീസ്

കോഴിക്കോട്: അമ്പാടിമുക്ക് സഖാക്കള്‍,പോരാളി ഷാജി തുടങ്ങിയ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളുടെ അഡ്മിന്‍മാരുടെ വിവരങ്ങള്‍ തേടി ഫേസ്ബുക്കിന് നോട്ടീസ് അയച്ച് പോലീസ്.ഇത് രണ്ടാം തവണയാണ് പോലീസ് ഫേസ്ബുക്കിന് നോട്ടീസ് അയക്കുന്നത്. കാഫിര്‍ പ്രയോഗം അടങ്ങുന്ന സ്‌ക്രീന്‍ഷോട്ട് പ്രചരിച്ച കേസിലാണ് ഇപ്പോള്‍ വീണ്ടും നോട്ടീസ് നല്‍കിയത്. Also Read ; കണ്ണൂരില്‍ അഞ്ചുവര്‍ഷത്തിനിടെ കണ്ടെടുത്തത് 252 ബോംബുകള്‍ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് നിര്‍മ്മിച്ചത് ലീഗ് പ്രവര്‍ത്തകന്‍ ഖാസിം അല്ലെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു. കേസില്‍ സൈബര്‍ ടീമിന്റെ സഹായത്തോടെ ശാസ്ത്രീയ അന്വേഷണം പുരോഗമിക്കുകയാണ്. […]

രാമനെപ്പറ്റി വിവാദ ഫെയ്‌സ്ബുക്ക് പോസ്റ്റ്: പി ബാലചന്ദ്രന്‍ എം എല്‍ എക്ക് പരസ്യശാസന

തൃശൂര്‍: രാമായണ കഥാപാത്രങ്ങളുമായി ബന്ധപ്പെട്ട പി ബാലചന്ദ്രന്‍ എം എല്‍ എയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പാര്‍ട്ടിയുടെ അച്ചടക്ക നടപടി. സമൂഹമാധ്യമത്തില്‍ പോസ്റ്റ് ഇട്ട നടപടി ഗുരുതരമായ അച്ചടക്കലംഘനമായി സി പി ഐ വിലയിരുത്തി. ഇത്തരം പ്രവര്‍ത്തനം നടത്തിയതിന് അച്ചടക്ക നടപടിയുടെ ഭാഗമായി പരസ്യമായി ശാസിക്കാന്‍ പാര്‍ട്ടി ജില്ലാ എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. ഫെയ്‌സ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് എം എല്‍ എ ഖേദപ്രകടനം നടത്തിയെങ്കിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന വ്യക്തിയും ജനപ്രതിനിധിയുമായ പി ബാലചന്ദ്രന്റെ ഭാഗത്തുനിന്ന് പാര്‍ട്ടി […]