വീട്ടുവളപ്പില്‍ കുഴിച്ചിട്ട വസ്തുക്കള്‍ ‘ദിവ്യദൃഷ്ടിയില്‍’ കണ്ടെത്തും പിന്നാലെ പൈസ തട്ടും ; വ്യാജസിദ്ധന്‍ അറസ്റ്റില്‍

തൃശൂര്‍ : ശത്രുദോഷം മാറാന്‍ മന്ത്രംവാദം മതിയെന്ന് തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പ് നടത്തിയയാള്‍ അറസ്റ്റില്‍. പ്രവാസി ബിസിനസുകാരനെ പറ്റിച്ച് പ്രതി കൈക്കലാക്കിയത് 3 ലക്ഷം രൂപയാണ്. ചേര്‍പ്പ് കോടന്നൂര്‍ സ്വദേശി ചിറയത്ത് വീട്ടില്‍ റാഫി (51) ആണ് തട്ടിപ്പിന് അറസ്റ്റിലായത്. Also Read ; ഭാസിയും പ്രയാഗയും എന്തിനെത്തി ? പോലീസിന് വ്യക്തതയില്ല, 17 പേരുടെ മൊഴി നിര്‍ണായകം തട്ടിപ്പ് നടത്തേണ്ടവരെ കണ്ടെത്തി, വീടിന്റെയും വസ്തുവിന്റെയും ദോഷങ്ങളാണ് അവരുടെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് വിശ്വസിപ്പിക്കുകയും തുടര്‍ന്ന് ഇയാള്‍ വീട്ടുകാര്‍ അറിയാതെ വീട്ടുവളപ്പില്‍ […]

കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ അനധികൃത അധ്യാപക നിയമനം; നിയമിച്ചത് നാല് അസിസ്റ്റന്റ് പ്രൊഫസര്‍മാരെ

കോഴിക്കോട്: കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ അനധികൃത അധ്യാപക തസ്തിക നിയമനം നടന്നു. സര്‍വകലാശാല ഫിസിക്കല്‍ എജ്യൂക്കേഷന്‍ വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറുടെ നാല് അധിക തസ്തികകള്‍ സൃഷ്ടിച്ചാണ് നിയമനം നടത്തിയത്. യുജിസി റെഗുലേഷനില്‍ ഇല്ലാത്ത ഖൊ ഖൊ, കബഡി, അത്‌ലറ്റിക്സ് വിഭാഗങ്ങളിലാണ് നിയമനം സൃഷ്ടിച്ചത്. 2022ലെ താല്‍കാലിക നിയമനം ഇതുവരെ റദ്ദാക്കിയില്ല. എസ് ടി വിഭാഗത്തിന് നല്‍കേണ്ട നിയമനത്തില്‍ ജനറല്‍ വിഭാഗത്തില്ലുള്ളവരെയാണ് പരിഗണിച്ചിട്ടുളളത്. Also Read;കേരള ഖരമാലിന്യ സംസ്‌കരണ പദ്ധതിയില്‍ ജോലി ഒഴിവുകള്‍   നിയമനത്തിന് ശുപാര്‍ശ ചെയ്ത അധ്യാപകന്‍ […]

വ്യാജ റിക്രൂട്ട്മെന്റ് ഏജന്‍സിയുടെ ചതിയില്‍പ്പെട്ട് റഷ്യയില്‍ കുടുങ്ങിയവരില്‍ ഒരു മലയാളി കൂടി തിരിച്ചെത്തി

തിരുവനന്തപുരം: വ്യാജ റിക്രൂട്ട്മെന്റ് ഏജന്‍സിയുടെ ചതിയില്‍പ്പെട്ട് റഷ്യയില്‍ കുടുങ്ങിയവരില്‍ ഒരു മലയാളി കൂടി തിരിച്ചെത്തി. ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ അഞ്ചുതെങ്ങ് സ്വദേശി പ്രിന്‍സ് സെബാസ്റ്റ്യനാണ് ഡല്‍ഹിയില്‍ എത്തിയത്. Also Read ; ബിജെപിയിലേക്ക് ക്ഷണിച്ചു, ചേര്‍ന്നില്ലെങ്കില്‍ ഇഡി വരുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് അതിഷി മര്‍ലേന നേരത്തെ പൊഴിയൂര്‍ സ്വദേശി ഡേവിഡ് മുത്തപ്പനും ഡല്‍ഹിയില്‍ എത്തിയിരുന്നു. എന്നാല്‍ യുദ്ധമുഖത്തുള്ള അഞ്ചുതെങ്ങ് സ്വദേശികളായ വിനീത്, ടിനു എന്നിവരുടെ കാര്യത്തില്‍ ആശങ്ക തുടരുകയാണ്. ഇന്ത്യക്കാരെ റിക്രൂട്ട് ചെയ്ത കേസില്‍ മൂന്ന് മലയാളികളടക്കം 19 പേര്‍ക്കെതിരെ […]

ബൂത്തുകളില്‍ വ്യാപകമായി വ്യാജവോട്ടുകള്‍ ചേര്‍ക്കല്‍: ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി.

തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ വിവിധ ബൂത്തുകളില്‍ സ്ഥിരതാമസമില്ലാത്തവരുടെയും അന്യ സംസ്ഥാന തൊഴിലാളികളുടെയും പ്രദേശങ്ങളില്‍ കേട്ടുകേള്‍വി പോലുമില്ലാത്തവരുടെയും വോട്ട് ചേര്‍ത്തുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് എല്‍ ഡി എഫ് തൃശൂര്‍ ലോക്‌സഭാ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ജന.സെക്രട്ടറി കെ പി രാജേന്ദ്രന്‍ മുഖ്യ വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ക്ക് രേഖാമൂലം പരാതി നല്‍കി. അടഞ്ഞുകിടക്കുന്ന വീടുകളും ഫ്‌ളാറ്റുകളും അപ്പാര്‍ട്ട്‌മെന്റുകളും കേന്ദ്രീകരിച്ചും വോട്ടര്‍പട്ടികയില്‍ നിന്നും ഐ ഡി കാര്‍ഡ് നമ്പറുകളും വീട്ടുനമ്പറുകളും എടുത്ത് വീടുകളില്‍ താമസിക്കുന്നവര്‍ പോലുമറിയാതെയും വ്യാജ വാടക കരാറുകള്‍ […]