ഫോട്ടോ മാറിപ്പോയി, എളുപ്പത്തില്‍ ചീത്തപ്പേര് ഉണ്ടാക്കി തന്ന മനോരമയ്‌ക്കെതിരെ നടന്‍ മണികണ്ഠന്‍ ആചാരി

കഴിഞ്ഞ ദിവസം മനോരമ പത്രം പുറത്തുവിട്ട വാര്‍ത്തയില്‍ തന്റെ ചിത്രം തെറ്റായി നല്‍കിയതിനെതിരെ നിയമനടപടിക്കൊരുങ്ങി നടന്‍ മണികണ്ഠന്‍ ആചാരി. ‘അനധികൃത സ്വത്ത് സമ്പാദന കേസ് ; നടന്‍ മണികണ്ഠന് സസ്‌പെന്‍ഷന്‍’എന്ന വാര്‍ത്തയിലാണ് നടന്‍ മണികണ്ഠന്‍ ആചാരിയുടെ ഫോട്ടോ മനോരമ നല്‍കിയത്. മനോരമയുടെ മലപ്പുറം എഡിഷനിലാണ് സംഭവമുണ്ടായത്. യഥാര്‍ത്ഥിത്തില്‍ കെ മണികണ്ഠന്റെ ഫോട്ടോയാണ് കൊടുക്കേണ്ടത്. എന്നാല്‍ അതിന് പകരമായിട്ടാണ് മണികണ്ഠന്‍ ആചാരിയുടെ ഫോട്ടോ നല്‍കിയത്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നടന്‍ അറിയിച്ചു.സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലാണ് ഇക്കാര്യം താരം […]