January 16, 2026

സ്‌കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 20 കുട്ടികള്‍ക്ക് പരിക്ക്

പാലക്കാട്: ആലത്തൂര്‍ കാട്ടുശ്ശേരിയില്‍ സ്‌കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞ് അപകടം. സ്‌കൂളില്‍ നിന്ന് കുട്ടികളെ തിരികെ വീട്ടിലെത്തിക്കുന്നതിനിടെ എ.എസ്.എം.എം ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. ചേരാമംഗലം- മലമ്പുഴ കനാലിലേക്കാണ് ബസ് മറിഞ്ഞത്. Also Read ; വീഡിയോ കോണ്‍ഫറന്‍സിങ് ആപ്പുകള്‍ക്ക് കനത്ത വെല്ലുവിളിയായി അംബാനിയുടെ ജിയോ സേഫ് ആപ്പ് രംഗത്ത് ബസിലുണ്ടായിരുന്നത് ഇരുപത് കുട്ടികളാണ്. അപകടത്തില്‍ നിസാര പരിക്ക് പറ്റിയ കുട്ടികളെ ആലത്തൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം നടന്ന ഉടന്‍ അഗ്‌നിശമന സേനാംഗങ്ങള്‍ എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. […]

കര്‍ണാടകയില്‍ രണ്ട് വയസുകാരന്‍ കുഴല്‍കിണറില്‍ വീണു; രക്ഷാപ്രവര്‍ത്തനം തുടുരുന്നു

വിജയപുര: കര്‍ണാടകയില്‍ കുഴല്‍കിണറില്‍ വീണ രണ്ട് വയസുകാരനെ പുറത്തെത്തിക്കാന്‍ രക്ഷാപ്രവര്‍ത്തനം തുടുരുകയാണ്. ഇണ്ടി താലൂക്കിലെ ലചായന്‍ ഗ്രാമത്തിലാണ് കുഴല്‍കിണറില്‍ കുട്ടി വീണത് കിണറിനുള്ളിലേക്ക് ഓക്സിജന്‍ നല്‍കുന്നുണ്ട്. എത്രയും പെട്ടെന്ന് കുഞ്ഞിനെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. Also Read ; വീണ്ടും ട്രെയിനില്‍ ടിടിഇക്ക് നേരെ ആക്രമണം തലകീഴായി കുഴല്‍കിണറില്‍ വീണ കുട്ടി 16 അടി താഴ്ചയിലാണുള്ളതെന്ന് പോലീസ് പറഞ്ഞു. വീടില്‍ കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടിയെ കാണാതായത്. സമീപത്തെ കുഴല്‍കിണറില്‍ നിന്ന് കുട്ടിയുടെ കരച്ചില്‍ കേട്ട അയല്‍ക്കാര്‍ വിവരം വീട്ടുകാരെ അറിയിക്കുകയായിരുന്നു. […]