December 22, 2025

പീഡനം പോലെ തന്നെ വേദനാജനകമാണ് വ്യാജ പീഡനാരോപണം നേരിടേണ്ടിവരുന്നതും, നിയമ പോരാട്ടം തുടരും: ജയസൂര്യ

കൊച്ചി: പീഡനാരോപണത്തില്‍ പ്രതികരിച്ച് നടന്‍ ജയസൂര്യ. തനിക്കെതിരെ നടക്കുന്നത് വ്യാജപീഡനാരോപണമാണെന്നും നിയമവിദഗ്ദരുമായി കൂടിയാലോചനകള്‍ നടത്തി മുന്നോട്ട് പോകുമെന്നും ജയസൂര്യ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. പീഡനം പോലെ തന്നെ വേദനാജനകമാണ് വ്യാജ പീഡനാരോപണം നേരിടേണ്ടിവരുന്നതും എന്ന് ഓര്‍ക്കുന്നത് നന്ന്. സത്യം ചെരുപ്പ് ധരിക്കുമ്പോഴേയ്ക്കും, നുണ ലോക സഞ്ചാരം പൂര്‍ത്തിയാക്കിയിരിക്കും എന്നാണല്ലോ. എങ്കിലും അന്തിമ വിജയം സത്യത്തിനായായിരിക്കും. ഇവിടത്തെ ജോലികള്‍ കഴിഞ്ഞ ഉടന്‍ ഞാന്‍ തിരിച്ചെത്തും. നിരപരാധിത്വം തെളിയാന്‍ ഉള്ള നിയമപോരാട്ടം തുടരും ജയസൂര്യ കുറിച്ചു. Join with metro post: വാർത്തകൾ […]

പന്തീരാങ്കാവ് കേസ് ; വീട്ടുകാരുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് പരാതി നല്‍കിയതെന്ന് മൊഴി നല്‍കി യുവതി

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനകേസ് പരാതിക്കാരി മൊഴി നല്‍കിയശേഷം തിരികെ ഡല്‍ഹിയിലേക്ക് മടങ്ങി. ഇന്നലെ ഡല്‍ഹിയില്‍ നിന്നും രാത്രിയോടെ കൊച്ചിയിലെത്തിയ യുവതിയെ വടക്കേക്കര പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി മൊഴി രേഖപ്പെടുത്തിരുന്നു.ഇന്ന് പുലര്‍ച്ചെയുള്ള വിമാനത്തിലാണ് യുവതി ഡല്‍ഹിയിലേക്ക് മടങ്ങിയത്. Also Read ; ട്രാഫിക് നിയമലംഘന വീഡിയോകള്‍ നീക്കംചെയ്യണം ; യൂട്യൂബിന് കത്തെഴുതി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ വീട്ടുകാരുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് ഭര്‍ത്താവിനെതിരെ പരാതി നല്‍കിയത് എന്നാണ് യുവതി പോലീസിന് നല്‍കിയ മൊഴി. എന്നാല്‍ ആരുടെയോ സമ്മര്‍ദ്ദത്തിനു […]