January 12, 2026

മകള്‍ക്ക് ലൈംഗിക പീഡനം; കുവൈത്തില്‍ നിന്നെത്തി പ്രതിയെ കൊലപ്പെടുത്തി തിരിച്ചുപോയി പിതാവ്

ഹൈദരാബാദ്: 12 വയസ്സുള്ള മകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണം നേരിടുന്ന ബന്ധുവിനെ വകവരുത്താന്‍ ഗള്‍ഫില്‍ നിന്നും പറന്നെത്തി പിതാവ്. അക്രമിയെ കൊലപ്പെടുത്തിയശേഷം അന്ന് വൈകീട്ടുതന്നെ പിതാവ് വിദേശത്തേക്ക് മടങ്ങുകയും ചെയ്തു. ഡിസംബര്‍ ആറിന് ആന്ധ്രാപ്രദേശിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. കൊലപാതകക്കേസ് അന്വേഷിച്ച പോലീസിന് ആദ്യഘട്ടത്തില്‍ തുമ്പൊന്നും കിട്ടിയിരുന്നില്ല. എന്നാല്‍ സ്വന്തം യുട്യൂബ് ചാനലിലൂടെ കൊലപാതകം നടത്തിയയാള്‍ ഇക്കാര്യം ഏറ്റുപറഞ്ഞതോടെയാണ് വിവരം പുറത്തറിയുന്നത്. 15 വര്‍ഷമായി കുവൈത്തില്‍ ജോലിചെയ്യുന്ന ആന്ധ്രപ്രദേശ് സ്വദേശിയാണ് കൊലപാതകം നടത്തിയത്. Also Read; 18-ാമത്തെ ലോക ചെസ് […]