മദ്യപാനത്തെ തുടര്‍ന്ന് തര്‍ക്കം; ഉറങ്ങികിടന്ന മകനെ അച്ഛന്‍ കുത്തിക്കൊന്നു

കോഴിക്കോട്: ഉറങ്ങികിടന്ന മകനെ അച്ഛന്‍ കുത്തിക്കൊന്നു. കോഴിക്കോട് കൂടരഞ്ഞിയിലാണ് സംഭവം. കൂടാരഞ്ഞി പൂവാറന്‍തോട് സ്വദേശി ബിജു എന്ന ജോണ്‍ ചെറിയാനാണ് മകന്‍ ക്രിസ്റ്റി(24)യെ കുത്തികൊന്നത്. ഉറങ്ങികിടക്കുമ്പോള്‍ നെഞ്ചില്‍ കത്തി കുത്തിയിറക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് സംഭവമുണ്ടായത്. Also Read ; യുവാവിന് നേരെ ലൈംഗികാതിക്രമം ; സംവിധായകന്‍ രഞ്ജിത്തിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ് ഇന്നലെ വൈകീട്ട് മദ്യപിച്ച് തിരുവമ്പാടിയിലെ ബന്ധുവീട്ടില്‍ ബഹളമുണ്ടാക്കിയ ജോണിനെ മക്കള്‍ അനുനയിപ്പിച്ച് സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നിരുന്നു. ബന്ധുക്കളാണ് ക്രിസ്റ്റിയെയും മറ്റൊരു മകനെയും വിളിച്ച് […]

ഫോണില്‍ അശ്ലീല വിഡിയോകള്‍ കാണുകയും സ്‌കൂളിലെത്തി പെണ്‍കുട്ടികളെ ശല്യം ചെയ്യുകയും ചെയ്ത മകനെ കൊലപ്പെടുത്തി പിതാവ്

മുംബൈ: ഫോണില്‍ അശ്ലീല വിഡിയോകള്‍ കാണുകയും സ്‌കൂളിലെത്തി പെണ്‍കുട്ടികളെ ശല്യം ചെയ്യുകയും ചെയ്ത മകനെ വിഷം കൊടുത്തു കൊലപ്പെടുത്തിയ പിതാവ് അറസ്റ്റില്‍. മഹാരാഷ്ട്രയിലെ സോലാപുരില്‍ ജനുവരി 13നായിരുന്നു സംഭവം നടന്നത്. ഇതില്‍ വിജയ് ഭാട്ടു എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. അന്നേ ദിവസം തന്നെ കുട്ടിയെ കാണാനില്ലെന്നു കാട്ടി സോലാപുരിലെ പോലീസ് സ്റ്റേഷനില്‍ ഒരു പരാതി ലഭിച്ചിരുന്നു തുടര്‍ന്നു നടത്തിയ തിരച്ചിലില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തി പോലീസ് പരാതിക്കാരെ അറിയിച്ചു. മൃതദേഹം കാണാതായ തങ്ങളുടെ മകന്‍ വിശാലിന്റേതാണെന്ന് […]