October 16, 2025

നുണയെന്ന് ബോധ്യപ്പെട്ടാല്‍ മാപ്പ് പറയണം; ഫാത്തിമ തഹ്ലിയക്കെതിരെ വിമര്‍ശനവുമായി അഡ്വ. സി. ഷുക്കൂര്‍

കണ്ണൂര്‍: എംഎസ്എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയക്കെതിരെ വിമര്‍ശനവുമായി സിനിമാ താരവും അഭിഭാഷകനുമായ അഡ്വ. സി. ഷുക്കൂര്‍. മുസ്ലിം ലീഗിലെ സ്ത്രീപ്രാധിനിത്യത്തെക്കുറിച്ച് ഷുക്കൂര്‍ അധിക്ഷേപിച്ചെന്ന് ആരോപിച്ചാണ് ഫാത്തിമ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത്. ഇത് വസ്തുതാ വിരുദ്ധമാണെന്നാണ് ഷുക്കൂറിന്റെ വാദം. സത്യാവസ്ഥ മനസ്സിലാക്കി തന്നെ വ്യക്തിപരമായി അധിക്ഷേപിച്ച ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കി ഷുക്കൂര്‍ മറ്റൊരു ഫേസ്ബുക്ക് പോസ്റ്റിട്ടു. ‘നിങ്ങള്‍ പോസ്റ്റില്‍ പറയുന്നതു പോലെ ലീഗിനെ കുറിച്ച് ഞാന്‍ […]