November 21, 2024

സ്ത്രീകള്‍ക്ക് പരാതിപ്പെടാന്‍ ഏര്‍പ്പെടുത്തിയ നമ്പര്‍ നിയമവിരുദ്ധം; ഫെഫ്കയ്‌ക്കെതിരെ ഫിലിം ചേംബറിന്റെ പരാതി

കൊച്ചി: ഫെഫ്കയ്‌ക്കെതിരെ സര്‍ക്കാരിനും വനിതാ കമ്മീഷനും ഫിലിം ചേംബര്‍ കത്തയച്ചു. സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന ചൂഷണങ്ങള്‍ക്കെതിരെ പരാതിപ്പെടാന്‍ ഫെഫ്ക ഏര്‍പ്പെടുത്തിയ ടോള്‍ഫ്രീ നമ്പര്‍ നിയമവിരുദ്ധമാണെന്ന് ചൂണ്ടികാണിച്ചാണ് കത്തയച്ചിരിക്കുന്നത്. Also Read ; ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ആദ്യ കേസ് കോട്ടയത്ത്; അപമര്യാതയായി പെരുമാറി, മേക്കപ്പ് മാനേജര്‍ക്കെതിരെ എഫ്‌ഐആര്‍ ഫിലിം ചേംബറിന്റെ മേല്‍നോട്ടത്തില്‍ എല്ലാ സെറ്റുകളിലും ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റി രൂപീകരിക്കുന്നുണ്ട്. ഇതിന് പുറമേ ഫെഫ്ക സ്വന്തം നിലയില്‍ ടോള്‍ ഫ്രീ നമ്പര്‍ ഏര്‍പ്പെടുത്തിയതാണ് തര്‍ക്കകാരണം. ഫെഫ്കയ്ക്ക് എതിരേ […]

ഫെഫ്കയിലെ പൊട്ടിത്തറി ; സംവിധായകന്‍ ആഷിഖ് അബു രാജിവെച്ചു

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്നുണ്ടായ ഫെഫ്കയിലെ പൊട്ടിത്തെറി സംവിധായകന്‍ ആഷിഖ് അബു രാജിവെച്ചു. ഫെഫ്ക നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ചാണ് ആഷിഖ് അബുവിന്റെ രാജി. ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന് രാജിക്കത്ത് അയച്ചു. സമൂഹത്തോട് യാതൊരു തരത്തിലുള്ള ഉത്തരവാദിത്തവും നിറവേറ്റാന്‍ ഒരു തൊഴിലാളി സംഘടനാ നേതൃത്വം തയ്യറാവുന്നില്ലായെന്നത് തന്നെ ആശ്ചര്യപ്പെടുത്തിയെന്ന് ആഷിഖ് അബു നേരത്തെ തുറന്നു പറഞ്ഞിരുന്നു. നിലപാടിന്റെ കാര്യത്തില്‍ തികഞ്ഞ കാപട്യം പുലര്‍ത്തുന്ന നേതൃത്വത്തോട് അതിശക്തമായി വിയോജിച്ചുകൊണ്ടും പ്രതിഷേധിച്ചുകൊണ്ടുമാണ് രാജിവെക്കുന്നതെന്ന് ആഷിഖ് അബു രാജിക്കത്തില്‍ […]

ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണനെ നയരൂപീകരണ സമിതിയില്‍ നിന്നും മാറ്റണം ; മുഖ്യമന്ത്രിക്ക് കത്തയച്ച് വിനയന്‍

കൊച്ചി: ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണനെതിരെ സംവിധായകന്‍ വിനയന്‍. ഉണ്ണികൃഷ്ണനെ സിനിമാ നയരൂപീകരണ സമിതിയില്‍ അംഗമായി നിയമിച്ചതിനെതിരെ വിനയന്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചത്. തൊഴില്‍ നിഷേധം നടത്തി എന്ന കുറ്റത്തിന് കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ ശിക്ഷിക്കുകയും സുപ്രീംകോടതി അതു ശരിവയ്ക്കുകയും ചെയ്ത ഉണ്ണികൃഷ്ണനെ സമിതിയില്‍ നിന്ന് ഒഴിവാക്കണമെന്നാണ് വിനയന്‍ കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഇത് സൂചിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കത്തിലൂടെ പറഞ്ഞു. Also Read ; ആര് നയിക്കും താരസംഘടനയെ, പൃഥ്വിരാജ്, ടൊവിനോ […]

ലൈംഗികാരോപണം ; നടപടി ഉടനില്ല, രഞ്ജിത്തിനോട് വിശദീകരണം തേടി ഫെഫ്ക

തിരുവനന്തപുരം: സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗികാരോപണത്തില്‍ ഉടന്‍ നടപടിയില്ലെന്ന് ഫെഫ്ക അറിയിച്ചു. പരാതിയില്‍ കഴമ്പുണ്ടെന്ന് വ്യക്തമായില്‍ നടപടിയെടുക്കുമെന്നും ഫെഫ്ക അറിയിച്ചു. കൂടാതെ രഞ്ജിത്തില്‍ നിന്ന് വിശദീകരണം തേടുമെന്നും ഫെഫ്ക അറിയിച്ചു. അതേസമയം ആരോപണത്തിന്റെ പേരിലും എഫ്‌ഐആര്‍ ഇട്ടതിന്റെ പേരിലും രഞ്ജിത്തിനെ മാറ്റി നിര്‍ത്തില്ലെന്നും മുന്‍കാലങ്ങളിലും സമാനമായ നടപടിയാണ് എടുത്തതെന്നും ഫെഫ്ക അറിയിച്ചു. വി കെ പ്രകാശിനോടും വിശദീകരണം ചോദിക്കുമെന്നും ഫെഫ്ക അറിയിച്ചു. Also Read ; ചംപയ് സോറന്‍ ബിജെപിയിലേക്ക് ; ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി […]