പ്രഭാതസവാരിക്കിറങ്ങുന്ന സ്ത്രീകളെ സ്ഥിരമായി പിറകില്‍ നിന്നടിക്കും, കടന്നുകളയും; ആശങ്കയില്‍ കരിവെള്ളൂരുകാര്‍

കണ്ണൂര്‍: കരിവെള്ളൂരിലും പരിസരങ്ങളിലും പ്രഭാതസവാരിക്കിറങ്ങുന്ന സ്ത്രീകളെ സ്ഥിരമായി ശല്യം ചെയ്യുന്ന ആള്‍ തലവേദനയാകുന്നു. സ്‌കൂട്ടറിലെത്തുന്ന അക്രമി പിറകില്‍ നിന്ന് സ്ത്രീകളെ അടിചാ ശേഷം രക്ഷപ്പെട്ട് പോകാന്‍ തുടങ്ങിയിട്ട് രണ്ടാഴ്ചയിലധികമായി. ഇതിനകം പത്തിലധികം സ്ത്രീകള്‍ക്ക് അടി കിട്ടി. ഇയാളെ പിടിക്കാന്‍ പലതവണ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പെരളം, കൊഴുമ്മല്‍, പുത്തൂര്‍ ഭാഗങ്ങളിലുള്ളവര്‍ക്കാണ് ആദ്യം അടി കിട്ടിയത്. Also Read ; കുവൈറ്റിലെ തീപിടിത്തത്തില്‍ മരിച്ച 23 മലയാളികളുടെ മൃതദേഹങ്ങള്‍ ഇന്ന് കൊച്ചിയിലെത്തിക്കും രാവിലെ വെളിച്ചം വീഴുന്നതിനു മുന്‍പ് നടക്കുന്നവരെയാണ് അടിക്കുന്നത്. […]