പ്രേംകുമാര്‍ ചലച്ചിത്ര അക്കാദമി താല്‍കാലിക ചെയര്‍മാന്‍ ; ഉത്തരവിറക്കി സാംസ്‌കാരിക വകുപ്പ്
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയര്‍മാനായി നടന്‍ പ്രേംകുമാറിന് താല്‍കാലിക ചുമതല. സാംസ്‌കാരിക വകുപ്പാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. Also Read ; പാപ്പനംകോട് ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയിലെ തീപിടിത്തം; ദുരൂഹത ഏറുന്നു, വൈഷ്ണവിക്കൊപ്പം മരിച്ചത് പുരുഷനെന്ന് സ്ഥിരീകരിച്ചു നിലവില്‍ അക്കാദമി വൈസ് ചെയര്‍മാനാണ് പ്രേംകുമാര്‍. ലൈംഗികാതിക്രമ ആരോപണക്കേസില്‍ സംവിധായകന്‍ രഞ്ജിത്ത് ചുമതലയൊഴിഞ്ഞ സാഹചര്യത്തിലാണ് പ്രേംകുമാറിന് ചുമതല നല്‍കിയത്. ലൈംഗിക ഉദ്ദേശത്തോടെ സംവിധായകന്‍ ശരീരത്തില്‍ സ്പര്‍ശിച്ചുവെന്നാണ് ബംഗാളി നടിയുടെ പരാതി. കേസില്‍ രഞ്ജിത്ത് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതി സമീപിച്ചിട്ടുണ്ട്. […]