November 21, 2024

പുതിയ സിനിമകളുടെ വ്യാജ പതിപ്പ് ഇറക്കുന്ന സംഘത്തിലെ ഒരാള്‍ പിടിയില്‍

കൊച്ചി: തിയേറ്ററുകളില്‍ ഇറങ്ങുന്ന സിനിമകളില്‍ ഭൂരിഭാഗവും ഒടിടിയില്‍ വരുന്നതിന് മുമ്പ് തന്നെ മൊബൈല്‍ ഫോണ്‍ വഴി വ്യാജ പതിപ്പ് പ്രചരിക്കാറുണ്ട്. ഇത്തരത്തില്‍ വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്ന സംഘത്തിലെ ഒരാള്‍ പിടിയിലായി.മധുര സ്വദേശി ജെബ് സ്റ്റീഫന്‍ രാജിനെയാണ് കാക്കനാട് സൈബര്‍ പൊലീസ്് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം ഏരീസ് തിയേറ്ററില്‍ വെച്ച് തമിഴ് ചിത്രം ‘രായന്‍’ മൊബൈലില്‍ ഷൂട്ട് ചെയ്യുന്നതിനിടയിലാണ് ഇയാള്‍ പിടിയിലായത്. Also Read ; നീതി ആയോഗിനെ കൊണ്ട് ഒരു പ്രയോജനവുമില്ല : മമത ബാനര്‍ജി , കേന്ദ്ര […]

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ; ചരിത്രത്തിലാധ്യമായി മത്സരിക്കാനിറങ്ങുന്നത് 160 സിനിമകള്‍

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ക്കായി ഇത്തവണ മത്സരിക്കുന്നത് 160 സിനിമകള്‍. ഇതാദ്യമായാണ് ഇത്രയും സിനിമകള്‍ അവാര്‍ഡിനായെത്തുന്നത്.രണ്ടു പ്രാഥമികസമിതികള്‍ 80 സിനിമകള്‍വീതംകണ്ട് മികച്ചതെന്നു നിശ്ചയിക്കുന്ന 30 ശതമാനം ചിത്രങ്ങള്‍ അന്തിമജൂറി വിലയിരുത്തി പുരസ്‌കാരം പ്രഖ്യാപിക്കും. Also Read ; സ്‌കൂള്‍ ബസ് തോട്ടിലേക്ക് മറിഞ്ഞു ; വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക് കിന്‍ഫ്രയില്‍ ചലച്ചിത്ര അക്കാദമിയുടെ രാമുകാര്യാട്ട് തിയേറ്ററിലും എല്‍.വി. പ്രസാദ് തിയേറ്ററിലുമായി ശനിയാഴ്ച മുതല്‍ സ്‌ക്രീനിങ് തുടങ്ങി. ഓഗസ്റ്റ് പകുതിയോടെ അന്തിമജൂറിയുടെ വിലയിരുത്തല്‍ പൂര്‍ണമായേക്കും. ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സുധീര്‍ മിശ്രയാണ് […]

ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസ വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍; മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മ്മാതാക്കള്‍ക്കെതിരെ കേസ്

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുടെ നിര്‍മ്മാതാക്കള്‍ക്കെതിരെ കേസെടുത്തു. എറണാംകുളം ഒന്നാം മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിന്‍മേലാണ് കേസെടുത്തിരിക്കുന്നത്.ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസ വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ എന്നിവയാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍.കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് അരൂര്‍ സ്വദേശി സിറാജിന്റെ പരാതിയില്‍ പറവ ഫിലിംസിന്റേയും, പാര്‍ട്ണര്‍ ഷോണ്‍ ആന്റണിയുടെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിരുന്നു. സിനിമക്കായി ഏഴ് കോടി മുടക്കിയെന്നും എന്നാല്‍ ലാഭവിഹിതമോ മുടക്ക് മുതലോ നല്‍കാതെ കബളിപ്പിച്ചുവെന്നുമായിരുന്നു സിറാജിന്റെ പരാതിയില്‍ പറയുന്നത്. ഇത് കൂടാതെ ഒടിടി പ്ലാറ്റ്‌ഫോം റൈറ്റ്‌സ് നല്‍കിയതിലൂടെ 20 […]