November 21, 2024

വെല്‍ഫെയര്‍ സെസിന് ധനവകുപ്പിന്റെ അംഗീകാരമില്ല

തൃശ്ശൂര്‍: ഭക്ഷ്യമന്ത്രി മുന്‍കൈയെടുത്ത് രൂപം കൊടുത്ത വെല്‍ഫെയര്‍ സെസിന് ധനവകുപ്പ് അംഗീകാരം നല്‍കാത്തതിനെത്തുടര്‍ന്ന് റേഷന്‍ വ്യാപാരികള്‍ കുടിശ്ശികക്കുരുക്കില്‍. റേഷന്‍ വ്യാപാരികളുടെ ക്ഷേമപെന്‍ഷന്‍ കുടിശ്ശിക തീര്‍ക്കാനും ക്ഷേമനിധിയിലേക്ക് തുക സമാഹരിക്കാനുമായിരുന്നു സെസ്. മുന്‍ഗണനേതരവിഭാഗം ഗുണഭോക്താക്കളില്‍ നിന്ന് നിശ്ചിത കാലത്തേക്ക് പ്രതിമാസം ഒരു രൂപ വെല്‍ഫയര്‍ ഫണ്ട് സെസ് പിരിക്കാനായിരുന്നു തീരുമാനം. ധനവകുപ്പ് തീരുമാനം എടുക്കാത്തതോടെ അഞ്ച് മാസമായി പെന്‍ഷന്‍ കുടിശ്ശികയാണ്. Also Read ; കോടതിവിധി ഉണ്ടായിട്ടും ഭിന്നശേഷി കുട്ടികളെ പഠിപ്പിക്കാന്‍ സ്‌പെഷ്യല്‍ എജുക്കേറ്റര്‍മാരെ നിയമിക്കാതെ സംസ്ഥാന സര്‍ക്കാര്‍ 51,87,883 […]

കിഫ്ബിക്ക് കടിഞ്ഞാണിടാന്‍ ധനവകുപ്പ്

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയും വായ്പ പരിധിയിലെ കേന്ദ്രത്തിന്റെ വെട്ടലിനും പിന്നാലെ കിഫ്ബിയുടെ വായ്പയെടുക്കലുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങി ധനവകുപ്പ് .കിഫ്ബി എടുത്ത വായ്പകള്‍ സംസ്ഥാനത്തിന്റെ പൊതുവായ്പ പരിധിയില്‍ ഉള്‍പ്പെടുത്തുന്നത് വഴി കടമെടുപ്പ് പരിധി ചുരുങ്ങുന്നതില്‍ ധന വകുപ്പിന് അതൃപ്തിയുണ്ട്. സംസ്ഥാനത്തിന്റെ പ്രധാന വരുമാനമാര്‍ഗമായ കടമെടുപ്പില്‍ നിയന്ത്രണങ്ങള്‍ വന്നതോടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വിഹിതത്തില്‍ കുറവ് വരുകയാണ്. ഇതിന് പിന്നാലെയാണ് ‘ക്ഷേമത്തിനാണ് മുന്‍ഗണന’ എന്ന് വിലയിരുത്തലില്‍ കിഫ്ബിക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ ധനവകുപ്പ് ആലോചന സജീവമാക്കിയത്. പുതിയ വായ്പകള്‍ തല്‍ക്കാലം വേണ്ടെന്നാണ് കിഫ്ബിക്കുള്ള നിര്‍ദേശം. […]