കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ വന്‍ സാമ്പത്തിക ക്രമക്കേടെന്ന് ധനകാര്യ റിപ്പോര്‍ട്ട്
തൃശൂര്‍: ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ വന്‍ സാമ്പത്തിക ക്രമക്കേടെന്ന് ധനകാര്യ റിപ്പോര്‍ട്ട്. ഏറ്റവും കൂടുതല്‍ ഭക്തജനങ്ങള്‍ അര്‍പ്പിക്കുന്ന വഴിപാടായ താമരമാലക്ക് ടിക്കറ്റ് സമ്പ്രദായം ഏര്‍പ്പെടുത്തിയ ശേഷമാണ് ക്രമക്കേടുകളുടെ തോത് ക്രമാതീതമായി വര്‍ധിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്. പാട്ടം, മിച്ചവാരം വരവ് നിലച്ചതിന് ശേഷം ദൈനംദിന ചെലവുകള്‍ക്ക് പോലും ബുദ്ധിമുട്ടുന്ന ദേവസ്വത്തില്‍ ഭക്തര്‍ വിശ്വാസപൂര്‍വം സമര്‍പ്പിക്കുന്ന വഴിപാട് തുകയുടെ സിംഹഭാഗവും ദേവസ്വം അറിയാതെ കണക്കില്‍പ്പെടാതെ ചുമതലയിലുണ്ടായിരുന്ന ജീവനക്കാര്‍ തട്ടിയെടുക്കുകയായിരുന്നു. താമരമാല വഴിപാടിന് 175 രൂപയാണ്. 1997നുശേഷം താമരമാലയുടെ ബുക്ക് നമ്പരും രസീത് […]





Malayalam 





















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































