February 8, 2026

ശബരിമല സ്വര്‍ണ തിരിമറി; ദേവസ്വം ബോര്‍ഡിനെ പ്രതിയാക്കി എഫ്‌ഐആര്‍, തെറ്റ് ചെയ്തിട്ടില്ലെന്ന് മുന്‍ ദേവസ്വം കമ്മീഷണര്‍

തിരുവനന്തപുരം: ശബരിമല കട്ടിളപ്പാളി സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡിനെ എട്ടാം പ്രതിയാക്കി പ്രത്യേക അന്വേഷണ സംഘം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. എ പത്മകുമാര്‍ പ്രസിഡന്റായ 2019ലെ തിരുവിതാംകൂര്‍ ദേവസ്വം ഭരണസമിതിയെയാണ് പ്രതിയാക്കിയത്. ഭരണസമിതിയുടെ അറിവോടെയാണ് കുറ്റകൃത്യം നടന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കട്ടിളപ്പാളിയിലെ സ്വര്‍ണമോഷണവുമായി ബന്ധപ്പെട്ട കേസിലെ എഫ്ഐആറിലാണ് ദേവസ്വം ബോര്‍ഡ് അംഗങ്ങളെ പ്രതിയാക്കിയത്. ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയാണ്. അദ്ദേഹത്തിന്റെ സുഹൃത്ത് കല്‍പേഷ് എന്ന ആളാണ് രണ്ടാം പ്രതി. സമരങ്ങള്‍ക്കിടയില്‍ പരിക്കുകള്‍ ഏല്‍ക്കും, അത് പുതിയ സംഭവമല്ല: […]

എഫ്‌ഐആര്‍ കോപ്പിയ്ക്ക് ഇനി പൊലീസ് സ്റ്റേഷനില്‍ പോകേണ്ട; ചെയ്യേണ്ടത് ഇത്രമാത്രം

തിരുവനന്തപുരം: കേരള പൊലീസിന്റെ ഔദ്യോഗിക ആപ്പ് വഴി പൊലീ കേസുകളുടെ എഫ്‌ഐആര്‍ പകര്‍പ്പ് വേഗത്തില്‍ ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യം സജ്ജമാക്കി. പോലീസിന്റെ ഔദ്യോഗിക ആപ്പായ പോല്‍ ആപ്പ് വഴിയാണ് എഫ്‌ഐആര്‍ ഡൗണ്‍ലോഡ് ചെയ്യാമാകുക. ഈ സൗകര്യം കേരള പൊലീസിന്റെ വെബ്‌സൈറ്റിലും തുണ വെബ് പോര്‍ട്ടലിലും ലഭിക്കും. ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് സ്ത്രീകളുടെയും കുട്ടികളുടെയും പേര് നിയമപരമായി വെളിപ്പെടുത്താന്‍ ആവാത്ത കേസുകള്‍ ഒഴികെയുള്ള എല്ലാത്തരം കേസുകളുടെയും എഫ്‌ഐആര്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്നതാണെന്ന് കേരള പൊലീസ് അറിയിച്ചു. Join with metro post: വാര്‍ത്തകള്‍ […]

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് ; ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിലെ അതിജീവിതയുടെ മൊഴിയുടെ അടിസ്ഥാനത്തിലെടുത്ത കേസില്‍ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു. മേക്കപ്പ് ആര്‍ടിസ്റ്റിന്റെ മൊഴിയുടെ അടിസ്ഥാനത്തിലെടുത്ത കേസിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കൊല്ലം സ്വദേശിയായ മേക്കപ്പ് ആര്‍ടിസ്റ്റ് മേക്കപ്പ് മാനേജര്‍ സജീവിനെതിരെയാണ് കോട്ടയം പൊന്‍കുന്നം പോലീസ് കേസെടുത്തത്. ഇതിനെ തുടര്‍ന്ന് കാഞ്ഞിരപ്പള്ളി കോടതിയിലാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. Also Read ; ചോദ്യപേപ്പര്‍ ചോര്‍ച്ച ; എംഎസ് സൊല്യൂഷന്‍ സിഇഒ ഷുഹൈബിന്റെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കാന്‍ നീക്കം അതേസമയം ഹേമ കമ്മറ്റി റിപ്പോര്‍ട്ടുമായി […]

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ആദ്യ കേസ് കോട്ടയത്ത്; അപമര്യാതയായി പെരുമാറി, മേക്കപ്പ് മാനേജര്‍ക്കെതിരെ എഫ്‌ഐആര്‍

കോട്ടയം: ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആദ്യ കേസ് കോട്ടയത്ത് രജിസ്റ്റര്‍ ചെയ്തു. മലയാള സിനിമയില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തുറന്നുക്കാട്ടിയ ഒന്നായിരുന്നു ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട്. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തില്‍ പല പ്രമുഖര്‍ക്കെതിരെയും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. നടന്‍ സിദ്ദിഖിനെതിരെയുള്ള ബലാത്സംഗ കേസില്‍ നടന്‍ ഇപ്പോള്‍ ഒളിവിലാണ്. ഈ സാഹചര്യത്തിലാണ് ഇപ്പോള്‍ ഹേമാ കമ്മിറ്റിയുടെ അടിസ്ഥാനത്തില്‍ ആദ്യത്തെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. Also Read ; മുഖ്യമന്ത്രിക്ക് തലക്ക് വെളിവില്ലേയെന്ന് പി വി അന്‍വര്‍ ; ‘തനിക്ക് […]