October 17, 2025

പോക്കറ്റില്‍ നിന്ന് പണം മോഷ്ടിച്ചതിന് വഴക്ക് പറഞ്ഞു; പിതാവിനെ തീകൊളുത്തി കൊലപ്പെടുത്തി പതിനാലുകാരന്‍

ഫരീദാബാദ്: പോക്കറ്റില്‍ നിന്ന് പണം മോഷ്ടിച്ചതിന് വഴക്ക് പറഞ്ഞ പിതാവിനെ തീകൊളുത്തി കൊലപ്പെടുത്തി പതിനാലുകാരനായ മകന്‍. ഹരിയാനയിലെ ഫരീദാബാദില്‍ ഇന്നലെയാണ് സംഭവം നടന്നത്. ഗുരുതരമായി പൊള്ളലേറ്റാണ് അജയ് നഗര്‍ പാര്‍ട്ട് 2ല്‍ വാടകയ്ക്ക് താമസിച്ചിരുന്ന മുഹമ്മദ് അലീം (55) മരിച്ചത്. Also Read; ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനില സങ്കീര്‍ണം; രണ്ട് ശ്വാസകോശത്തിലും ന്യുമോണിയ പുലര്‍ച്ചെ രണ്ട് മണിയോടെ വീടിന് മുകള്‍ നിയലില്‍ നിന്ന് അലീമിന്റെ നിലവിളി കേട്ടാണ് വീട്ടുടമസ്ഥനായ റിയാസുദ്ദീന്‍ ഉണര്‍ന്നത്. മുകളില്‍ എത്തി നോക്കുമ്പോള്‍ വാതില്‍ പൂട്ടിയ […]

ലോസ് ആഞ്ചലസില്‍ വീണ്ടും ആശങ്കയായി കാട്ടുതീ

കാലിഫോര്‍ണിയ: ലോസ് ആഞ്ചലസില്‍ വീണ്ടും ആശങ്കയായി കാട്ടുതീ. കാസ്റ്റായിക് തടാകത്തിന് സമീപം രണ്ട് മണിക്കൂറിനുള്ളില്‍ 8000ത്തിലേറെ ഏക്കറിലേക്ക് കാട്ടുതീ പടര്‍ന്നു പിടിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ലോസ് ആഞ്ചലസിന് എണ്‍പത് കിലോമീറ്റര്‍ വടക്കാണ് പുതിയതായി കാട്ടുതീ പടരുന്നത്. കാട്ടുതീ പടര്‍ന്നതോടെ ഏതാണ്ട് 31000ത്തോളം ആളുകള്‍ക്ക് ഒഴിപ്പിക്കല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. Also Read; ജിതിന്‍ ബോസ് രക്ഷപ്പെട്ടതില്‍ നിരാശ, മൂന്ന് പേരെ കൊലപ്പെടുത്തിയിട്ടും പശ്ചാത്താപമില്ലെന്ന് പ്രതി റിതു ദക്ഷിണ കാലിഫോര്‍ണിയയില്‍ അതിശക്തമായ വരണ്ട കാറ്റിന് പിന്നാലെ അതിതീവ്ര തീപിടുത്ത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. റെഡ് […]

വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുള്ള പടക്കങ്ങള്‍ പൊട്ടിച്ചു; കൈക്കുഞ്ഞ് ഗുരുതരാവസ്ഥയില്‍

കണ്ണൂര്‍: കണ്ണൂരില്‍ വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങള്‍ പൊട്ടിച്ചതിനെ തുടര്‍ന്ന് 22 ദിവസം മാത്രം പ്രായമുളള കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍. അപസ്മാരമുള്‍പ്പെടെയുണ്ടായതിനെ തുടര്‍ന്ന് കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. തൃപ്പങ്ങോട്ടൂര്‍ സ്വദേശികളായ അഷ്‌റഫ്- റഫാന ദമ്പതികളുടെ കുഞ്ഞിനാണ് ഗുരുതര ആരോഗ്യ പ്രശ്‌നമുണ്ടായത്. ഞായറാഴ്ചയും തിങ്കളാഴ്ചയുമായി സമീപത്തെ വീട്ടില്‍ നടന്ന വിവാഹാഘോഷത്തിനാണ് ഉഗ്രശേഷിയുളള പടക്കങ്ങള്‍ ഉപയോഗിച്ചത്. ശബ്ദം കേട്ട് കുഞ്ഞിന്റെ ജീവന്‍ പോയെന്ന് കരുതിയെന്നും പൊട്ടിക്കരുതെന്ന് പറഞ്ഞിട്ടും വകവച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു. Also Read; തൃപ്പൂണിത്തുറയിലെ ഫ്‌ളാറ്റില്‍ നിന്ന് […]

ഭാര്യക്ക് ബിസിനസ് പാര്‍ട്ണറുമായി സൗഹൃദം, കാറില്‍ പിന്തുടര്‍ന്ന് പെട്രോളൊഴിച്ച് തീകൊളുത്താന്‍ തീരുമാനിച്ചു, വിഷമം മകളെ ഓര്‍ത്ത് മാത്രം, കാറിലുണ്ടായിരുന്നത് മറ്റൊരു യുവാവ്, കൊല്ലം നഗരത്തെ നടുക്കിയ കൊലപാതകത്തില്‍ സംഭവിച്ചത്

കൊല്ലം: ഭാര്യയെ കാറിലിട്ട് പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയുടെ മൊഴി പുറത്ത്. ഭാര്യയ്ക്ക് കച്ചവടസ്ഥാപനത്തിലെ പാര്‍ട്ണറുമായുണ്ടായിരുന്ന സൗഹൃദമാണ് കൊലപാതകത്തിന് കാരണമായതെന്നും ഭാര്യയെ കൊലപ്പെടുത്തിയതില്‍ യാതൊരു മാനസികപ്രയാസവുമില്ലെന്നുമാണ് പ്രതി പത്മരാജന്‍ (60) പോലീസിന് നല്‍കിയ മൊഴി. 14 വയസുള്ള മകളെ ഓര്‍ത്തുമാത്രമാണ് തനിക്ക് വിഷമമുള്ളതെന്നും പ്രതി പോലീസിനോട് പറഞ്ഞു. Also Read; സുപ്രീംകോടതി വിധി സ്വാഗതം ചെയ്ത് ഓര്‍ത്തഡോക്‌സ് സഭ ചൊവ്വാഴ്ച രാത്രി എട്ടരയോടെ ചെമ്മാന്‍മുക്കില്‍ വെച്ചാണ് പത്മരാജന്‍ ഭാര്യ അനില (44)യെ പെട്രൊളൊഴിച്ച് തീകൊളുത്തിയത്. കാറിലെത്തിയ പ്രതി […]

മാലിന്യം കത്തിക്കാന്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് പൊള്ളലേറ്റ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കോഴിക്കോട്: മാലിന്യത്തില്‍ സാനിറ്റൈസര്‍ ഒഴിച്ച് കത്തിക്കാന്‍ ശ്രമിക്കുന്നതിനിടെ തീ ആളിക്കത്തി. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കോഴിക്കോട് പയ്യോളിയിലാണ് സംഭവം. പയ്യോളി ഐപിസി റോഡിലെ ഷാസ് മന്‍സിലില്‍ നഫീസ (48) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയായിരുന്നു അന്ത്യം. Also Read ; പാരിസ് ഒളിംപിക്സില്‍ ആദ്യ മെഡല്‍ സ്വന്തമാക്കി ഇന്ത്യ മാലിന്യങ്ങള്‍ കത്തിക്കാനായി വീട്ടിലുണ്ടായിരുന്ന സാനിറ്റൈസര്‍ ഒഴിക്കുന്നതിനിടെ തീ പടര്‍ന്നുപിടിക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭര്‍ത്താവ്: കുഞ്ഞമ്മദ്, മക്കള്‍: മുഹമ്മദ് ഷഹാന്‍, […]

കുടുംബാരോഗ്യ കേന്ദ്രം ജീവനക്കാരനെ പെട്രോളൊഴിച്ചു കത്തിക്കാന്‍ ശ്രമം

തൃശൂര്‍ : വില്‍വട്ടം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ജീവനക്കാരനെ പെട്രോളൊഴിച്ച് തീകൊളുത്തിയ ശേഷം അജ്ഞാതന്‍ ഓടിപ്പോയി. സീനിയര്‍ ക്ലാര്‍ക്ക് വെങ്ങിണിശേരി പാറളം കളപ്പുരയ്ക്കല്‍ അനൂപ് (36) ആണ് ക്രമിക്കപ്പെട്ടത്. തീ പടരുന്നതിനിടെ, ഓടിയെത്തിയ ആംബുലന്‍സ് ഡ്രൈവര്‍ അന്‍സാര്‍ അനൂപിന്റെ ജീന്‍സ് വലിച്ചൂരി രക്ഷപ്പെടുത്തി. ഓഫീസിലെ ഫയലുകളും ഏതാനും മരുന്നുകളും കത്തിനശിച്ചു. പുക ശ്വസിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അനൂപിന് ജില്ലാ ആശുപത്രിയില്‍ ചികിത്സ നല്‍കി. Also Read ; വീടായാല്‍ റാങ്ക് വേണം വൈകീട്ട് ആറരയോടെയാണ് സംഭവം. 4ന് ഒപി കഴിഞ്ഞപ്പോള്‍ […]

എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ ബസിന് തീപിടിച്ചു; കുട്ടികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കൊച്ചി: എറണാകുളം കുണ്ടന്നൂരില്‍ സ്‌കൂള്‍ ബസിന് തീപ്പിടിച്ചു. തേവര എസ് എച്ച് സ്‌കൂളിലെ ബസില്‍ നിന്നാണ് തീ ഉയര്‍ന്നത്. കുട്ടികളെ ബസ്സില്‍ നിന്നും സുരക്ഷിതമായി പുറത്തിറക്കിയത്‌കൊണ്ട് കുട്ടികള്‍ക്കാര്‍ക്കും പരിക്കേറ്റിട്ടില്ല. പുക ഉയര്‍ന്ന ഉടനെ കുട്ടികളെ മാറ്റിയതിനാല്‍ വലിയ ഒരു അപകടം ഒഴിവായി. എന്നാല്‍ ബസ് പൂര്‍ണമായും കത്തി നിശിച്ചു. മുന്‍ ഭാഗത്തുനിന്നാണ് തീ ഉയര്‍ന്നത്. ഉടന്‍ തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും കെടുത്താനായില്ല. തീ പടര്‍ന്നതിന്റെ കാരണം കണ്ടെത്താനായിട്ടില്ല. Join with metro post : വാർത്തകളറിയാൻ Metro Post […]

നോയിഡയിലെ വേവ് സിറ്റി സെന്ററിലെ ലോജിക്‌സ് മാളില്‍ വന്‍ തീപിടിത്തം

ഉത്തര്‍പ്രദേശ്; നോയിഡയിലെ വേവ് സിറ്റി സെന്ററിലെ ലോജിക്‌സ് മാളില്‍ തീപിടിത്തം. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്. തീ നിയന്ത്രണ വിധേയമാക്കാന്‍ നാല് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. നോയിഡയിലെ സെക്ടര്‍ 32ല്‍ സ്ഥിതി ചെയ്യുന്ന ലോജിക്‌സ് മാളിലെ കടയിലാണ് തീപിടിത്തമുണ്ടായത്. Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം    

ഇന്ധനം നിറയ്ക്കുന്നതിനിടെ ഗുഡ്‌സ് ഓട്ടോയില്‍ തീ പടര്‍ന്നു, വലിയ അപകടം ഒഴിവാക്കിയത് പമ്പ് ജീവനക്കാരന്‍

കോഴിക്കോട്: ഇന്ധനം നിറയ്ക്കാനെത്തിയ ഗുഡ്‌സ് ഓട്ടോയില്‍ നിന്ന് തീ ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. പെട്രോള്‍ പമ്പ് ജീവനക്കാരനായ യുവാവിന്റെ സമയോചിത ഇടപെടലാണ് വലിയ ദുരന്തം ഒഴിവാക്കിയത്. കോഴിക്കോട് മുക്കം നോര്‍ത്ത് കാരശ്ശേരിയിലെ കെ സി കെ പെട്രോള്‍ പമ്പിലാണ് സംഭവം. Also Read ; പാലാ-തൊടുപുഴ റോഡില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞു; ഡ്രൈവറടക്കം മൂന്ന് പേരുടെ നില ഗുരുതരം ഇതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ വൈറലാണ്. ഇന്ധനം നിറയ്ക്കാനായി നിര്‍ത്തിയിട്ട ഓട്ടോയുടെ അടിഭാഗത്ത് തീപിടിക്കുകയായിരുന്നു. ഡ്രൈവര്‍ […]

മലയാളി യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ചു, കോഴിക്കോട്ടേക്ക് വന്ന വിമാനത്തില്‍ തീപിടിത്തം

കോഴിക്കോട്: അബുദാബിയില്‍ നിന്ന് കോഴിക്കോട്ടേക്ക് വന്ന വിമാനത്തില്‍ തീപിടിത്തമുണ്ടായി. യാത്രക്കാരന്റെ കൈവശമുണ്ടായിരുന്ന പവര്‍ബാങ്ക് പൊട്ടിത്തെറിച്ചതാണ് തീപിടിത്തത്തിന് കാരണം. വന്‍ ദുരന്തമാണ് തലനാരിഴക്ക് ഒഴിവായത്. ഇന്ന് പുലര്‍ച്ചെ അബുദാബിയില്‍ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട എയര്‍ അറേബ്യ വിമാനത്തിലാണ് സംഭവം. Also Read; ജനങ്ങളുടെ മനോഭാവം മനസ്സിലാക്കുന്നതില്‍ വീഴ്ച പറ്റിയെന്ന് സമ്മതിച്ച് എംവി ഗോവിന്ദന്‍ തീപിടിത്തം ശ്രദ്ധയില്‍പ്പെട്ട അധികൃതര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുകയും തീ അണയ്ക്കുകയുമായിരുന്നു. മലയാളിയായ യാത്രക്കാരന്റെ പവര്‍ ബാങ്ക് ആണ് പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ നാല് പേരെ അധികൃതര്‍ തടഞ്ഞുവെച്ചു. […]