പത്തനംതിട്ടയില്‍ ആളില്ലാത്ത വീടിന്റെ പൂട്ട് പൊളിച്ച് മുറിക്കുള്ളില്‍ തീയിട്ട് അജ്ഞാതര്‍; പരാതിയില്ലെന്ന് വീട്ടുടമ, അന്വേഷണം
പത്തനംതിട്ട: പത്തനംതിട്ടയില്‍ വടശ്ശേരിക്കര പേഴുംപാറയില്‍ വീടിന് തീയിട്ട് അജ്ഞാതര്‍. രാജ്കുമാര്‍ എന്നയാളുടെ വീടിന് നേരെയാണ് പുലര്‍ച്ചെ രണ്ട് മണിയോടെ ആക്രമണമുണ്ടായത്. ആക്രമണ സമയം വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. അജ്ഞാതര്‍ വീടിന്റെ പൂട്ട് പൊളിച്ച് അകത്തു കടന്ന ശേഷം മുറിക്കുള്ളില്‍ തീയിടുകയായിരുന്നു. സംഭവത്തില്‍ വീട്ടു ഉപകരണങ്ങള്‍ ഉള്‍പ്പെടെ വീട് ഭാഗികമായി കത്തിനശിച്ചു. വീട്ടുമുറ്റത്തെ ബൈക്കിനും അജ്ഞാതര്‍ തീയിട്ടു. Also Read ; കേരളത്തില്‍ നേവിയില്‍ ഫയര്‍മാന്‍ ജോലി വീട്ടിലെ പട്ടിയുടെ കുര കേട്ട് സമീപവാസികള്‍ എത്തിയപ്പോഴാണ് വീട് കത്തുന്നത് കണ്ട്. […]





Malayalam 






















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































