December 1, 2025

തൃശൂരില്‍ ഫാന്‍സി സ്റ്റോറില്‍ വന്‍ തീപിടിത്തം

തൃശൂര്‍: തൃശൂരില്‍ ഫാന്‍സി സ്റ്റോറില്‍ വന്‍ തീപിടിത്തം. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കുറ്റൂരിലുള്ള മൂന്ന് നില കെട്ടിടത്തിന് തീപിടുത്തമുണ്ടായത്. ഇതിലൂടെ 64 ലക്ഷം രൂപയുടെ സഷ്ടമാണുണ്ടായത്. തീപിടിത്തത്തിനുള്ള കാരണം വ്യക്തമല്ല. ഷോട്ട് സര്‍ക്യൂട്ടാകാം കാരണമെന്നാണ് പ്രാഥമിക നിഗമനം. തൃശൂരില്‍ നിന്നുള്ള രണ്ട് ഫയര്‍ഫോഴ്‌സ് യൂണിറ്റുകളെത്തി രണ്ട് മണിക്കൂറിലേറെ സമയമെടുത്താണ് തീയണച്ചത്. Also Read; സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തിന് ഇന്ന് കൊല്ലത്ത് തുടക്കം പുലര്‍ച്ചെയായതുകൊണ്ട് തന്നെ ആളപായമുണ്ടായില്ല. പ്രദേശത്ത് ചെറിയ രീതിയില്‍ ചാറ്റല്‍മഴയും ഉണ്ടായിരുന്നു. ഇത് സമീപത്തെ കടകളിലേക്ക് തീ […]

വിശാഖപട്ടണത്ത് വന്‍ തീപിടിത്തം; 25 ബോട്ടുകള്‍ കത്തിനശിച്ചു

വിശാഖപട്ടണം: വിശാഖപട്ടണത്തെ തുറമുഖത്ത് വന്‍ തീപിടിത്തം. 25 ഓട്ടോമേറ്റഡ് മത്സ്യബന്ധന ബോട്ടുകള്‍ കത്തി നശിച്ചു. 30 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്നാണ് പ്രാഥമിക കണക്കുകൂട്ടല്‍. തീ പടരുന്നത് കണ്ട് ബോട്ടുകളില്‍ കിടന്നുറങ്ങിയിരുന്ന മത്സ്യത്തൊഴിലാളികള്‍ ഓടി രക്ഷപ്പെട്ടതിനാല്‍ ആളപായമില്ല. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് ബോട്ടുകള്‍ക്ക് തീപിടിച്ചത്. മദ്യപസംഘം ബോട്ടില്‍ നടത്തിയ പാര്‍ട്ടിക്കിടെയാണ് തീ പടര്‍ന്നതെന്നാണ് സംശയിക്കുന്നത്. എന്നാല്‍ സാമൂഹ്യവിരുദ്ധര്‍ തീയിട്ടതാണോ എന്ന് അന്വേഷിക്കണമെന്ന് മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെട്ടു. Also Read; മൂന്ന് മന്ത്രിമാരെ ഒഴിവാക്കി നവകേരള സദസ്സിന്റെ ഫ്‌ളക്‌സ് ബോര്‍ഡ്  

കോഴിക്കോട് കോര്‍പ്പറേഷനിലെ മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ തീപിടിത്തം

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനിലെ മാലിന്യ സംഭരണ കേന്ദ്രത്തില്‍ തീപിടിത്തം. ഭട്ട് റോഡിലെ മാലിന്യ സംസ്‌കരണകേന്ദ്രത്തിലാണ്  തീപിടിത്തമുണ്ടായത്. അഞ്ച് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് സ്ഥലത്ത് എത്തി തീയണക്കാനുള്ള പരിശ്രമത്തിലാണ്. കോഴിക്കോട് കോര്‍പ്പറേഷന്റെ കീഴിലെ അജൈവ മാലിന്യ സംഭരണ കേന്ദ്രത്തിന് രാവിലെ 9.45 ഓടെയാണ് തീപിടിച്ചത്. ഇന്‍ഡസ്ട്രിയല്‍ ഏരിയയിലാണ് മാലിന്യ സംസ്‌കരണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. Also Read; അരവിന്ദാക്ഷൻ സമർപ്പിച്ച ബാങ്ക് രേഖകളിലും വ്യാജൻ