‘ഉമ്മ ഇറക്കിവിട്ടു’; പരാതിയുമായി രണ്ടാംക്ലാസുകാരന്‍ ഫയര്‍ഫോഴ്‌സ് സ്റ്റേഷനില്‍

മലപ്പുറം: ഉമ്മ ഇറക്കിവിട്ടെന്ന പരാതിയുമായി രണ്ടാം ക്ലാസുകാരന്‍ എത്തിയത് ഫയര്‍ഫോഴ്സ് സ്റ്റേഷനില്‍. കുട്ടി ഒറ്റയ്ക്ക് നാല് കിലോമീറ്ററോളം നടന്നാണ് ഇരുമ്പുഴിയില്‍ നിന്ന് മലപ്പുറം ഫയര്‍ഫോഴ്‌സ് സ്റ്റേഷനിലേക്ക് എത്തിയത്. പോലീസ് സ്റ്റേഷനെന്ന് കരുതിയാണ് കുട്ടി ഫയര്‍ സ്റ്റേഷനിലെത്തിയത്. തുടര്‍ന്ന് അഗ്‌നിശമനസേന ഉദ്യോഗസ്ഥര്‍ കുട്ടിയുടെ പിതാവിനെയും ചൈല്‍ഡ് ലൈനേയും വിവരമറിയിക്കുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് കുട്ടിയെ സുരക്ഷിതമായി വീട്ടിലെത്തിച്ചത്. Also Read; അട്ടപ്പാടിയില്‍ മകന്‍ അമ്മയെ തലക്കടിച്ചു കൊന്നു കഴിഞ്ഞ ദിവസം ഉച്ചസമയത്താണ് കുട്ടി ഫയര്‍ഫോഴ്‌സ് സ്റ്റേഷന് മുന്നില്‍ എത്തിയത്. ഇത് […]

എറണാകുളത്ത് ആക്രിക്കടയില്‍ വന്‍ തീപിടിത്തം ; ഫയര്‍ഫോഴ്‌സെത്തി തീ അണയ്ക്കാന്‍ ശ്രമം തുടരുന്നു

എറണാകുളം: എറണാകുളത്ത് ആക്രിക്കടയില്‍ വന്‍ തീപിടിത്തം. എറണാകുളം ചെമ്പുമുക്കിന് സമീപമാണ് ഇന്ന് രാവിലെ തീപിടിത്തമുണ്ടായത്. കടയില്‍ തീ വലിയ രീതിയില്‍ ആളിപടരുകയാണ്. ഫയര്‍ഫോഴ്‌സെത്തി തീ അണയ്ക്കാന്‍ ശ്രമം തുടരുകയാണ്. തീ പടര്‍ന്നതിന് പിന്നാലെ പ്രദേശത്താകെ വലിയ രീതിയില്‍ പുക ഉയരുകയാണ്. ജനവാസ മേഖലയിലാണ് ഈ കടയുള്ളത്. അതുകൊണ്ട് തന്നെ തീ പടര്‍ന്നതിന് പിന്നാലെ മേഖലയില്‍ നിന്നും ആളുകളെ മാറ്റിയിട്ടുണ്ട്. Also Read ; എച്ച്എംപിവി വൈറസ് വ്യാപനം ; ചൈനയിലെ സാഹചര്യം സമയബന്ധിതമായി അറിയിക്കണമെന്ന് ലോകാരോഗ്യ സംഘടനയോട് ഇന്ത്യ […]

പ്രതീക്ഷകള്‍ അറ്റു ; ജോയിയുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: പ്രതിക്ഷകള്‍ വിഫലമായി ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി. ജോയിക്കായുള്ള തിരച്ചില്‍ മൂന്നാം ദിവസവും പുരോഗമിക്കുന്നതിനിടെയാണ് തകരപ്പറമ്പ് കനാലില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. ടണലിന് പുറത്തായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. റെയില്‍വേയില്‍ നിന്നുള്ള വെള്ളം ഒഴുകിയെത്തുന്നത് ഇവിടെയാണ്. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. 46 മണിക്കൂര്‍ നീണ്ട തിരച്ചിലാണ് ഇപ്പോള്‍ വിഫലമായിരിക്കുന്നത്. ഫയര്‍ഫോഴ്‌സും മറ്റ് സന്നദ്ധ പ്രവര്‍ത്തകരും നടത്തിയ തിരച്ചില്‍ വിജയം കാണാതായതോടെ നാവിക സേനയുടെ മുങ്ങല്‍ വിദഗ്ധരുടെ […]

ജോയി എവിടെ? തെരച്ചിലിനായി റോബോട്ടുകള്‍, റെയില്‍വേ തിരിഞ്ഞുനോക്കിയില്ലെന്ന് മേയര്‍

തിരുവനന്തപുരം: റെയില്‍വേ സ്റ്റേഷന് സമീപത്തെ ആമയിഴഞ്ചാന്‍ തോട്ടില്‍ ശുചീകരണത്തിനിറങ്ങിയ തൊഴിലാളി ജോയിയെ കാണാതായ സംഭവത്തില്‍ തെരച്ചില്‍ ഇന്നും തുടരുകയാണ്. എന്‍ഡിആര്‍എഫ് സംഘം ഇന്നലെ രാത്രി സ്ഥലത്തെത്തി. എന്‍ഡിആര്‍എഫ്, ഫയര്‍ഫോഴ്‌സ്, സ്‌കൂബ ടീം എന്നിവര്‍ ചേര്‍ന്നാണ് ഇന്ന് രക്ഷാദൗത്യം ഏകോപിപ്പിക്കുന്നത്. തെരച്ചിലിനായി റോബോട്ടിക് സംവിധാനവും ഉപയോഗിക്കുന്നുണ്ട്. ജില്ലാ കളക്ടറും മേയറും എന്‍ഡിആര്‍എഫ് സംഘവും നടത്തിയ ചര്‍ച്ചയക്ക് ശേഷം സുരക്ഷ കൂടെ പരിഗണിച്ചാണ് തെരച്ചില്‍ രാവിലെത്തേക്ക് മാറ്റിയത്. Also Read; ട്രംപിന് നേരെ വെടിവെപ്പ്; ചെവിക്ക് പരിക്ക്, അക്രമി കൊല്ലപ്പെട്ടെന്ന് സൂചന […]

പാലാ-തൊടുപുഴ റോഡില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞു; ഡ്രൈവറടക്കം മൂന്ന് പേരുടെ നില ഗുരുതരം

കോട്ടയം: പാലാ-തൊടുപുഴ റോഡില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് പതിനെട്ട് പേര്‍ക്ക് പരിക്കേറ്റു. ബെംഗളുരൂവില്‍ നിന്ന് തിരുവല്ലയിലേക്ക് വന്ന ബസ്സാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റവരില്‍ ഡ്രൈവറടക്കം മൂന്ന് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. പോലീസിന്റെയും അഗ്‌നിരക്ഷാസേനയുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടന്നത്. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

കോട്ടയത്ത് കള്ള് ചെത്താന്‍ തെങ്ങില്‍ കയറിയ തൊഴിലാളി കുടുങ്ങി; താഴെയിറങ്ങിയത് അഗ്‌നിശമന സേനയുടെ സഹായത്തോടെ

കോട്ടയം: വൈക്കത്ത് കള്ള് ചെത്തുന്നതിനായി തെങ്ങിന് മുകളില്‍ കയറിയ തൊഴിലാളി കുടുങ്ങി. തുരുത്തുമ്മ സ്വദേശി വലിയതറയില്‍ രാജേഷ് (44) ആണ് 42അടി ഉയരമുള്ള തെങ്ങിന് മുകളില്‍ കുടുങ്ങിയത്. ശക്തമായ കാറ്റും മഴയും ഉണ്ടായ സമയത്താണ് രാജേഷ് തെങ്ങില്‍ കയറിയത്. ബുധനാഴ്ച വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം. Also Read ; ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഫലപ്രഖ്യാപനം ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് കാറ്റത്തുണ്ടായ ഭയം കാരണമാണ് ഇറങ്ങാന്‍ സാധിക്കാതെ വന്നത്. തെങ്ങിന് മുകളില്‍ അകപ്പെട്ടുപോയ രാജേഷ് വിളിച്ച് പറയുമ്പോഴാണ് […]