‘ഉമ്മ ഇറക്കിവിട്ടു’; പരാതിയുമായി രണ്ടാംക്ലാസുകാരന്‍ ഫയര്‍ഫോഴ്‌സ് സ്റ്റേഷനില്‍
മലപ്പുറം: ഉമ്മ ഇറക്കിവിട്ടെന്ന പരാതിയുമായി രണ്ടാം ക്ലാസുകാരന്‍ എത്തിയത് ഫയര്‍ഫോഴ്സ് സ്റ്റേഷനില്‍. കുട്ടി ഒറ്റയ്ക്ക് നാല് കിലോമീറ്ററോളം നടന്നാണ് ഇരുമ്പുഴിയില്‍ നിന്ന് മലപ്പുറം ഫയര്‍ഫോഴ്‌സ് സ്റ്റേഷനിലേക്ക് എത്തിയത്. പോലീസ് സ്റ്റേഷനെന്ന് കരുതിയാണ് കുട്ടി ഫയര്‍ സ്റ്റേഷനിലെത്തിയത്. തുടര്‍ന്ന് അഗ്‌നിശമനസേന ഉദ്യോഗസ്ഥര്‍ കുട്ടിയുടെ പിതാവിനെയും ചൈല്‍ഡ് ലൈനേയും വിവരമറിയിക്കുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് കുട്ടിയെ സുരക്ഷിതമായി വീട്ടിലെത്തിച്ചത്. Also Read; അട്ടപ്പാടിയില്‍ മകന്‍ അമ്മയെ തലക്കടിച്ചു കൊന്നു കഴിഞ്ഞ ദിവസം ഉച്ചസമയത്താണ് കുട്ടി ഫയര്‍ഫോഴ്‌സ് സ്റ്റേഷന് മുന്നില്‍ എത്തിയത്. ഇത് […]