തൃശൂര്‍ പൂരം; ഇന്ന് സാമ്പിള്‍ വെടിക്കെട്ട്
തൃശൂര്‍ പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ടിനായി നഗരം ഒരുങ്ങി. ഇന്ന് രാത്രി ഏഴിന് തിരുവമ്പാടി വിഭാഗമാണ് ആദ്യം വെടിക്കെട്ടിന് തിരികൊളുത്തുന്നത്. പിന്നാലെ പാറമേക്കാവും. വൈവിധ്യങ്ങളും സസ്പെന്‍സുകളും സമാസമം ചേരുന്നവയാണ് തൃശൂര്‍ പൂരത്തിന്റെ ഓരോ സാമ്പിള്‍ വെടിക്കെട്ടുകളും. ഇത്തവണയും അവയ്ക്ക് മാറ്റമുണ്ടാവില്ല. തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങള്‍ മാസങ്ങള്‍ക്കു മുമ്പേ വെടിക്കെട്ടിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. തിരുവമ്പാടിക്ക് വേണ്ടി മുണ്ടത്തിക്കോട് പി എം സതീഷും പാറമേക്കാവിനു വേണ്ടി ബിനോയ് ജേക്കബുമാണ് വെടിക്കെട്ട് സാമഗ്രികളുടെ നിര്‍മ്മാണത്തിന് നേതൃത്വം നല്‍കുന്നത്. Also Read; തൃശൂര്‍ പൂരം കലക്കല്‍; […]