തൃശൂര്‍ കോര്‍പ്പറേഷന്‍ ഓഫീസിന്റെ മുന്‍വശത്തെ ദേശീയ പതാക താഴ്ന്നു കിടക്കുന്നു
തൃശൂര്‍ കോര്‍പ്പറേഷന്‍ ഓഫീസിന്റെ മുന്‍വശത്ത് ഉയര്‍ത്തിയ ദേശീയ പതാക കെട്ടിയ ഇരുമ്പ് ചരട് പൊട്ടി പതാക താഴ്ന്നു കിടക്കുന്നു. വയനാട് ദുരന്തത്തെത്തുടര്‍ന്നുള്ള ദുഃഖാചരണത്തിനായി പാതി താഴ്ത്തിയ പതാക ഉയര്‍ത്താന്‍ ശ്രമിക്കുമ്പോഴാണ് ഇരുമ്പുകയര്‍ പൊട്ടിയത്. ഇതോടെ പതാക ഉയര്‍ത്താനോ താഴ്ത്താനോ പറ്റാത്ത സ്ഥിതിയായി മാറി. നൂറടിയോളം ഉയരമുള്ള കൊടിമരമായതിനാല്‍ ഇലക്ട്രോണിക് സംവിധാനമുപയോഗിച്ചാണ് പതാക ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യുന്നത്. അതിനാല്‍ ഈ തകരാര്‍ പരിഹരിക്കുന്നതിനായി ചെന്നൈയില്‍ നിന്ന് ആളുകള്‍ വരുന്നത് കാത്തിരിക്കുകയാണ് കോര്‍പ്പറേഷന്‍. ഈ പതാകയ്ക്ക് പകരമായി ചെറിയ കൊടിമരത്തില്‍ […]