കായിക മാമാങ്കത്തിന് ഇന്ന് കൊടിയിറക്കം
കരുത്ത് തെളിയിച്ച 65-ാമത് സംസ്ഥാന സ്‌കൂള്‍ കായിക മാമാങ്കത്തിന് ഇന്ന് (ഒക്ടോബര്‍ 20ന്) കൊടിയിറങ്ങും. സമാപന സമ്മേളനം വൈകീട്ട് 4 ന് പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്ക വികസന പാര്‍ലിമെന്ററി കാര്യ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു അധ്യക്ഷത വഹിക്കും. കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാന്‍ വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിക്കും. കായിക മേളയിലെ ഒന്നാം സ്ഥാനക്കാര്‍ക്ക് 2,20000 രൂപയും ഭീമന്‍ ട്രോഫിയുമാണ് സമ്മാനമായി […]