January 1, 2026

മിന്നല്‍ പ്രളയം: കാണാതായ 62 പേരെ ജീവനോടെ കണ്ടെത്തി

ദില്ലി: സിക്കിമിലെ മിന്നല്‍ പ്രളയത്തില്‍ കാണാതായ 142 പേരില്‍ 62 പേരെ ജീവനോടെ കണ്ടെത്തി. ഇപ്പോഴും തിരച്ചില്‍ തുടരുകയാണെന്ന് സൈന്യം അറിയിച്ചു. ഇനിയും 81 പേരെ കണ്ടെത്താനുണ്ടെന്ന് സിക്കിം സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി (എസ്എസ്ഡിഎംഎ) അറിയിച്ചു. അതേസമയം, സിക്കിം പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു. ഏഴ് സൈനികരുടെയടക്കം 29 മൃതദേഹം കൂടി കണ്ടെടുത്തതോടെ മരണം 73 ആയി. രക്ഷാപ്രവര്‍ത്തനത്തിന് പ്രതികൂല കാലാവസ്ഥ വെല്ലുവിളിയാകുകയാണെന്നും അധികൃതര്‍ ആവര്‍ത്തിച്ചു. സംസ്ഥാനത്ത് പ്രളയത്തില്‍ 1173 വീടുകളാണ് തകര്‍ന്നത്. സിക്കിം മുഖ്യമന്ത്രി പ്രേം […]

സിക്കിമില്‍ മിന്നല്‍ പ്രളയം; 23 സൈനികരെ കാണാതായി

ഗാങ്‌ടോക്ക്: സിക്കിമില്‍ മേഘവിസ്ഫോടനത്തിന് പിന്നാലെ മിന്നല്‍ പ്രളയവും. ഇരുപത്തി മൂന്ന് സൈനിക ഉദ്യോഗസ്ഥരെ പ്രളയത്തില്‍ കാണാതായി. വടക്കന്‍ സിക്കിമിലെ ലൊനാക് തടാകത്തിന് മുകളില്‍ മേഘ വിസ്ഫോടനം ഉണ്ടായതിനെ തുടര്‍ന്ന് ടീസ്ത നദിയില്‍ മിന്നല്‍ പ്രളയം ഉണ്ടാവുകയായിരുന്നു. നദി കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് ടീസ്ത നദിക്ക് കുറുകെയുള്ള സിങ്തം നടപ്പാലം തകര്‍ന്നു. ലാച്ചന്‍ താഴ്വര വെള്ളത്തിനടിയിലായി. സൈനിക വാഹനങ്ങള്‍ അടക്കം ഒലിച്ചു പോയെന്നാണ് റിപ്പോര്‍ട്ട്. കാണാതായ സൈനിക ഉദ്യോഗസ്ഥര്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. പശ്ചിമ ബംഗാളിലെ ജല്‍പായ്ഗുരി ഭരണകൂടം പ്രളയത്തിന്റെ മുന്‍കരുതല്‍ […]