മേപ്പാടിയില്‍ ദുരിതബാധിതര്‍ക്ക് നല്‍കിയ ഭക്ഷ്യകിറ്റില്‍ നിന്നും സോയാബീന്‍ കഴിച്ചു; കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ
മേപ്പാടി: മേപ്പാടിയില്‍ കുന്നംപറ്റയിലെ വാടക ഫ്‌ലാറ്റില്‍ കഴിയുന്ന ദുരിതബാധിതരായ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. മൂന്ന് കുട്ടികള്‍ക്കാണ് ശാരീരിക അസ്വസ്ഥത നേരിട്ടത്. ഇവരില്‍ ഒരാളെ വൈത്തിരിയിലെ ആശുപത്രിയിലേക്ക് മാറ്റി. ദുരിതബാധിതര്‍ക്കായി നല്‍കിയിരുന്ന ഭക്ഷ്യകിറ്റിലെ സോയാബീന്‍ കഴിച്ചിട്ടാണ് കുട്ടികള്‍ക്ക് ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ടത് എന്നാണ് ആരോപണം. നിലവില്‍ കുട്ടികളുടെ ആരോഗ്യ നില തൃപ്തികരമാണ്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. ബുധനാഴ്ച വാങ്ങിയ സോയാബീന്‍ പിറ്റേദിവസം തന്നെ കഴിക്കുകയുമായിരുന്നു. പുറത്തു നിന്ന് കുട്ടികള്‍ക്ക് ഭക്ഷണം വാങ്ങികൊടുത്തിട്ടില്ലെന്നും […]