ക്ഷമയുടെ നെല്ലിപ്പലക കഴിഞ്ഞു, ഓഫീസര്‍മാരെ അടിച്ചോടിക്കാന്‍ മടിയില്ല;വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രകോപന പ്രസംഗവുമായി വി എസ് ജോയ്

മലപ്പുറം: വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രകോപന പ്രസംഗവുമായി മലപ്പുറം ഡിസിസി പ്രസിഡന്റ് അഡ്വ. വി എസ് ജോയ്. ക്ഷമയുടെ നെല്ലിപ്പലക കഴിഞ്ഞെന്നും ഓഫീസര്‍മാരെ അടിച്ചോടിക്കാന്‍ മടിയില്ലെന്നുമായിരുന്നു പ്രസംഗത്തില്‍ വി എസ് ജോയ് മുന്നറിയിപ്പ് നല്‍കിയത്. മലപ്പുറം പോത്തുകല്‍ കാത്തിരപുഴ ഫോറസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ ഭീഷണി പ്രസംഗം. Also Read; വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം; അട്ടമലയില്‍ യുവാവ് കൊല്ലപ്പെട്ടു ‘ഇനി തിരിച്ചടിക്കും. പ്രതിരോധിക്കും. ഇന്ന് കൊടിയുമായിട്ടാണ് വന്നതെങ്കില്‍ നാളെ ചുടുകട്ടയുമായി […]

വന്യജീവി ആക്രമണങ്ങള്‍ക്ക് എന്ന് അറുതി ഉണ്ടാകുമെന്ന് പറയാന്‍ കഴിയില്ല; എല്ലായിടത്തും ക്യാമറവെച്ച് നിരീക്ഷിക്കാനാകില്ലെന്ന് വനം മന്ത്രി

സംസ്ഥാനത്തെ വന്യജീവി ആക്രമണങ്ങളില്‍ കൈ മലര്‍ത്തി വനംമന്ത്രി എ കെ ശശീന്ദ്രന്‍. വന്യജീവി ആക്രമണങ്ങള്‍ക്ക് എന്ന് അറുതി ഉണ്ടാകുമെന്ന് പറയാന്‍ കഴിയില്ലെന്നാണ് മന്ത്രി നിയമസഭയില്‍ പറഞ്ഞത്. എല്ലായിടത്തും ക്യാമറ വെച്ചു നിരീക്ഷിക്കാനാകില്ലെന്നും മാന്‍പവര്‍ കൂടി ഉപയോഗിച്ച് മാത്രമേ വന്യ ജീവികളെ സ്‌പോട്ട് ചെയ്യാനാകുവെന്നും മന്ത്രി എ കെ ശശീന്ദ്രന്‍ വ്യക്തമാക്കി. Also Read; മോര്‍ച്ചറിയില്‍ നിന്നും ജീവിതത്തിലേക്ക് തിരിച്ചുവന്ന വയോധികന്‍ ഒടുവില്‍ മരിച്ചു വന്യ ജീവികളെ നിലവില്‍ വെടി വയ്ക്കാന്‍ ഉത്തരവിടാന്‍ കാലതാമസം ഉണ്ടാകാറില്ല. വന്യ ജീവി ആക്രമണം […]

നിലമ്പൂരെ കാട്ടാന ആക്രമണം; അഞ്ചുവയസ്സുകാരന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മലപ്പുറം: മലപ്പുറം നിലമ്പൂര്‍ കരുളായി വനത്തില്‍ ശനിയാഴ്ചയുണ്ടായ കാട്ടാന ആക്രമണത്തില്‍ മാഞ്ചീരി പൂച്ചപ്പാറ കോളനിയിലെ മണി (35) കൊല്ലപ്പെട്ട സംഭവത്തില്‍ നഷ്ടപരിഹാര തുക നല്‍കുമെന്നും കുടുംബത്തിന് ആവശ്യമായ സഹായം നല്‍കുമെന്നും വനം മന്ത്രി എകെ ശശീന്ദ്രന്‍. അതേസമയം, കാട്ടാന ആക്രമിച്ച സമയത്ത് മണിയുടെ കയ്യില്‍ ഇളയ മകന്‍ മനുകൃഷ്ണ ഉണ്ടായിരുന്നും അത്ഭുതകരമായാണ് അഞ്ചുവയസുകാരന്‍ രക്ഷപ്പെട്ടതെന്നും ബന്ധുക്കള്‍ പറഞ്ഞു. ഇന്നലെ വൈകിട്ട 6.45ഓടെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. Also Read; ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണ് മെഡിക്കല്‍ വിദ്യാര്‍ത്ഥിനി മരിച്ചു […]