പുതുവര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങി ലോകം ; ആദ്യം പുതുവര്‍ഷം പിറക്കുക കിരിബാത്തി ദ്വീപില്‍
കൊച്ചി: പുതുവര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങി ലോകം. 2025 നെ ശുഭപ്രതീക്ഷയോടെ വരവേല്‍ക്കാനൊരുങ്ങി നില്‍ക്കുകയാണ് ലോകം. കിരിബാത്തി ദ്വീപിലാണ് ആദ്യം പുതുവര്‍ഷം പിറക്കുക. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് മൂന്നരയ്ക്കാണ് ഇത്. ശേഷം ഇന്ത്യന്‍ സമയം നാലരയോടെ ന്യൂസിലാന്‍ഡിലും ആറരയോടെ ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലും പുതുവര്‍ഷ പുലരിയെത്തും. എട്ടരയോടെ ജപ്പാനും, ഒമ്പതരയോടെ ചൈനയും പുതുവര്‍ഷത്തെ വരവേല്‍ക്കും. ഇന്ത്യന്‍ സമയം പുലര്‍ച്ച അഞ്ചരയോടെയായിരിക്കും യുകെയിലെ പുതുവര്‍ഷാഘോഷം. രാവിലെ പത്തരയ്ക്കായിരിക്കും അമേരിക്കന്‍ പുതുവര്‍ഷം. അതേസമയം ഏറ്റവും അവസാനം പുതുവര്‍ഷമെത്തുന്നത് അമേരിക്കയിലെ ജനവാസമില്ലാത്ത ബേക്കര്‍ ദ്വീപ്, ഹൗലാന്‍ഡ് […]





Malayalam 
















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































