നടി ആലിയ ഭട്ടിന്റെ വ്യാജ ഒപ്പിട്ട് 77 ലക്ഷം തട്ടി; മുന്‍ മാനേജര്‍ അറസ്റ്റില്‍

മുംബൈ: നടി ആലിയ ഭട്ടിന്റെ വ്യാജ ഒപ്പിട്ട് പണം തട്ടിയ മുന്‍ മാനേജര്‍ അറസ്റ്റില്‍. 32കാരിയായ വേദിക പ്രകാശ് ഷെട്ടിയാണ് 77 ലക്ഷം തട്ടിയെടുത്തെന്ന കേസില്‍ ജുഹു പോലീസിന്റെ പിടിയിലായത്. വേദികയെ ബംഗളൂരുവില്‍ നിന്ന് അറസ്റ്റ് ചെയ്യുകയും പിന്നീട് മുംബൈയിലെത്തിച്ച് കോടതിയില്‍ ഹാജരാക്കുകയുമായിരുന്നു. തട്ടിപ്പിന്റെ വ്യാപ്തി അറിയാനും മറ്റാരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്തുന്നതിനുമായി അന്വേഷണം പുരോഗമിക്കുകയാണ്. Also Read; ദേശീയ പണിമുടക്ക്; കേരളത്തില്‍ പൂര്‍ണം സാമ്പത്തിക ക്രമക്കേടുകള്‍ക്ക് വേദികക്കെതിരെ ആലിയയുടെ അമ്മ സോണി റസ്ദാന്‍ പരാതി നല്‍കി ഏകദേശം […]

ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ്; തമന്നയേയും കാജല്‍ അഗര്‍വാളിനേയും ചോദ്യം ചെയ്യും

കൊച്ചി: കോടികളുടെ ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ് കേസില്‍ നടിമാരായ തമന്ന ഭാട്ടിയ, കാജല്‍ അഗര്‍വാള്‍ എന്നിവരെ ചോദ്യം ചെയ്യും. 60 കോടിയുടെ തട്ടിപ്പ് കേസിലാണ് നടിമാരെ ചോദ്യം ചെയ്യാന്‍ പുതുച്ചേരി പോലീസിന്റെ നീക്കം. കോയമ്പത്തൂര്‍ ആസ്ഥാനമായ കമ്പനി, ഉയര്‍ന്ന വരുമാനം വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയെടുത്തെന്ന് കാണിച്ച് വിരമിച്ച സര്‍ക്കാര്‍ ജീവനക്കാരന്‍ നല്‍കിയ പരാതിയിലാണ് ഇരുവരെയും ചോദ്യം ചെയ്യുന്നത്. Also Read; ചാനല്‍ ചര്‍ച്ചയ്ക്കിടെ മതവിദ്വേഷ പരാമര്‍ശം നടത്തിയെന്ന കേസ്; പി സി ജോര്‍ജിന് ജാമ്യം അനുവദിച്ച് കോടതി […]

ആരും പുതിയ കേസുകള്‍ കൊടുക്കരുത്, ജയിലില്‍ നിന്നും പുറത്തുവന്നയുടന്‍ സ്‌കൂട്ടര്‍ വിതരണം നടത്താം; അനന്തു കൃഷ്ണന്റെ ഓഡിയോ സന്ദേശം പുറത്ത്

മൂവാറ്റുപുഴ: പകുതിവിലയ്ക്ക് സ്ത്രീകള്‍ക്ക് സ്‌കൂട്ടര്‍ വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിയ ഇടുക്കി സ്വദേശി അനന്തു കൃഷ്ണന്റെ ഓഡിയോ സന്ദേശം പുറത്ത്. ജയിലില്‍ നിന്നും വന്നാല്‍ സ്‌കൂട്ടര്‍ വിതരണം നടത്തുമെന്നും ആരും പുതിയ കേസുകള്‍ കൊടുക്കരുതെന്നുമാണ് ഓഡിയോ സന്ദേശത്തില്‍ പ്രതി അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. ജയിലില്‍ തന്നെ കാണാനെത്തിയ സുഹൃത്തിന്റെ ഫോണില്‍ നിന്നാണ് അനന്തു ശബ്ദ സന്ദേശം അയച്ചിരിക്കുന്നത്. Also Read; ചൊവ്വാഴ്ച 24 മണിക്കൂര്‍ കെഎസ്ആര്‍ടിസി പണിമുടക്ക് കേസ് കൂടിയാല്‍ തനിക്ക് പുറത്ത് വരാനാവില്ല. ഫണ്ട് റോള്‍ ചെയ്തപ്പോള്‍ ഉദ്ദേശിച്ച […]

യുവതിയുടെ സ്വകാര്യവീഡിയോകള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി; 2.57 കോടി രൂപയും ആടംബര കാറും തട്ടിയ പ്രതി അറസ്റ്റില്‍

ബംഗളൂരു: യുവതിയുടെ സ്വകാര്യവീഡിയോകള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 2.57 കോടി രൂപയും ആടംബര കാറും തട്ടിയ പ്രതി അറസ്റ്റില്‍. സുഹൃത്തായ മോഹന്‍കുമാറാണ് അറസ്റ്റിലായത്. മോഹന്‍കുമാറും യുവതിയും ബോര്‍ഡിങ് സ്‌കൂളില്‍ ഒരുമിച്ചാണ് പഠിച്ചത്. പഠിക്കുന്ന സമയം തൊട്ടെ  ഉറ്റ സുഹൃത്തുക്കളായിരുന്നെങ്കിലും പഠനം അവസാനിച്ചപ്പോള്‍ ഇരുവരും പിരിയുകയായിരുന്നു. ശേഷം വര്‍ഷങ്ങള്‍ക്കിപ്പുറം മോഹന്‍കുമാറും യുവതിയും വീണ്ടും കണ്ടുമുട്ടി.ഇത് പിന്നീട് പ്രണയത്തിലേക്കെത്തി. പ്രണയത്തിലായതിന് പിന്നാലെ വിവാഹം കഴിക്കാമെന്ന് യുവതിയെ വിശ്വസിപ്പിച്ച് ഇരുവരും ഒന്നിച്ച് യാത്രകള്‍ നടത്തി. ഈ അവസരങ്ങളില്‍ യുവതിയുമായുളള സ്വകാര്യവിഡിയോകള്‍ പ്രതി എടുത്തിരുന്നു. […]

മുഖ്യമന്ത്രിയുടെ പേരില്‍ വ്യാജ രേഖയുണ്ടാക്കി 63 ലക്ഷം രൂപ തട്ടിയ യുവാവ് പിടിയില്‍

പാലക്കാട്: മുഖ്യമന്ത്രിയുടെയും പൊതുമരാമത്തു മന്ത്രിയുടെയും പേരില്‍ വ്യാജ രേഖയുണ്ടാക്കി തട്ടിപ്പ് നടത്തിയ പ്രതി പിടിയില്‍. കുലുക്കല്ലൂര്‍ സ്വദേശി ആനന്ദിനെ (39) ആണ് പട്ടാമ്പി പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ വീട്ടില്‍ നിന്ന് വ്യാജ രേഖകള്‍ ഉണ്ടാക്കാന്‍ ഉപയോഗിച്ച ഉപകരണങ്ങള്‍ പൊലീസ് കണ്ടെടുത്തു. മുതുതല സ്വദേശിയായ കിഷോറില്‍ നിന്ന് കച്ചവട ആവശ്യത്തിനെന്ന് പറഞ്ഞ് പല തവണയായി ഇയാള്‍ 63 ലക്ഷം രൂപ വാങ്ങിയിരുന്നു. ഇത് തിരികെ ചോദിച്ചപ്പോള്‍ സര്‍ക്കാരില്‍ നിന്ന് തനിക്ക് 64 കോടി […]

ഉയര്‍ന്ന പലിശ വാഗ്ദാനത്തില്‍ പ്രവാസി ഗ്രൂപ്പ് ഓഫ് കമ്പനീസ് കോടികള്‍ തട്ടിയെന്ന് പരാതി

തൃശ്ശൂര്‍: പവാസി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ പേരില്‍ തട്ടിപ്പ് നടത്തിയെന്ന് പരാതി. ഉയര്‍ന്ന ശതമാനം പലിശ വാഗ്ദാനം ചെയ്ത് പ്രവാസികളില്‍ നിന്ന് നിക്ഷേപം സ്വീകരിച്ച് വഞ്ചിച്ചെന്നാണ് പരാതി. 12 ശതമാനം പലിശയാണ് വാഗ്ദാനം ചെയ്തത്. Also Read ; ബോംബാണെന്ന് കരുതി വലിച്ചെറിഞ്ഞു, കണ്ണൂരില്‍ കണ്ടെത്തിയത് നിധിയോ? നൂറുപേരില്‍ നിന്നായി ഏകദേശം പത്തു കോടി രൂപ തട്ടിയെന്നാണ് പരാതി. ഏങ്ങണ്ടിയൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ നിന്നും കഴിഞ്ഞ ഫെബ്രുവരി മുതല്‍ പലിശയും നിക്ഷേപ തുകയും ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. പോലീസില്‍ […]

‘9 ലക്ഷം രൂപയുടെ നിക്ഷേപത്തുക തിരിച്ചു നല്‍കാതെ പറ്റിച്ചു’; പെരുമ്പാവൂര്‍ അര്‍ബന്‍ സഹകരണ ബാങ്കിനെതിരെ അതിഥി തൊഴിലാളികള്‍ രംഗത്ത്

കൊച്ചി: പെരുമ്പാവൂര്‍ അര്‍ബന്‍ സഹകരണ സംഘത്തിനെതിരെ പരാതിയുമായി അതിഥി തൊഴിലാളികള്‍ രംഗത്ത്. 9 ലക്ഷം രൂപയുടെ നിക്ഷേപ തുക തിരിച്ചു നല്‍കാതെ സഹകരണ സംഘം പറ്റിച്ചുവെന്നാണ് പരാതി. മാസങ്ങളോളം ഓഫീസില്‍ കയറി ഇറങ്ങിയിട്ടും തുക തിരികെ ലഭിച്ചില്ലെന്നും അതിഥി തൊഴിലാളികള്‍. Also Read ; വാക്ക് പാലിക്കാതെ വിദ്യാഭ്യാസ മന്ത്രി: സംസ്ഥാനത്ത് സ്‌കൂള്‍ തുറന്നിട്ടും സൗജന്യ യൂണിഫോം എത്തിയില്ല 12 വര്‍ഷത്തിലധികമായി പെരുമ്പാവൂരില്‍ വിവിധ ജോലികള്‍ ചെയ്ത് ജീവിക്കുന്ന 18 അതിഥി തൊഴിലാളികളാണ് പെരുമ്പാവൂര്‍ അര്‍ബന്‍ സഹകരണ സംഘത്തിനെതിരെ […]

അബുദാബി ലുലുവില്‍ നിന്ന് വന്‍ തുക തിരിമറി; ജീവനക്കാരനെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തു

അബുദാബി :അബുദാബി ലുലുവില്‍ നിന്ന് വന്‍ തുക തിരിമറി നടത്തി മുങ്ങിയ ജീവനക്കാരനെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ നാറാത്ത് സുഹറ മന്‍സിലില്‍ പുതിയ പുരയില്‍ മുഹമ്മദ് നിയാസ്(38) അബുദാബി ഖാലിദിയ മാളിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ക്യാഷ് ഓഫിസ് ഇന്‍ ചാര്‍ജായി ജോലി ചെയ്തുവരവെയാണ് ഇയാള്‍ ഒന്നരക്കോടിയോളം രൂപ ( ആറ് ലക്ഷം ദിര്‍ഹം) അപഹരിച്ചത്. ഇതുസംബന്ധിച്ച് ലുലു ഗ്രൂപ്പ് അബുദാബി പോലീസില്‍ പരാതി നല്‍കിയിരുന്നു.തുടര്‍ന്ന് പോലീസ് ഉടന്‍ തന്നെ അന്വേഷണം ആരംഭിക്കുകയും വിവരങ്ങള്‍ […]

130 കോടിരൂപയുടെ വായ്പ വാഗ്ദാനം ചെയ്ത് നടിയുമായി സൗഹൃദം സ്ഥാപിച്ച് 37 ലക്ഷം തട്ടിയ ആള്‍ പിടിയില്‍ .

കൊച്ചി: വ്യവസായത്തിന് 130 കോടി രൂപയുടെ വായ്പ വാഗ്ദാനം ചെയ്ത് നടിയുടെ പക്കല്‍ നിന്ന് 37 ലക്ഷം രൂപ തട്ടിയെടുത്ത കൊല്‍ക്കത്ത സ്വദേശിയെ പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തു. കൊല്‍ക്കത്ത രുചി ആക്ടീവ് ഏക്കേര്‍സ് ഫ്ലാറ്റില്‍ താമസിക്കുന്ന യാസര്‍ ഇക്ബാലാണ് (51) എന്ന ആള്‍ ആണ് പിടിയിലായത്. കൂട്ടുപ്രതിക്കായി അന്വേഷണം നടക്കുന്നുണ്ട്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പാലാരിവട്ടം പോലീസിലെ പ്രത്യേക അന്വേഷണ സംഘം കൊല്‍ക്കത്തയിലെത്തിയാണ് ഇയാളെ പിടിച്ചത്. Also Read ; ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കായി 12 ലക്ഷം […]

മുഖത്ത് മുളകുപൊടി കലര്‍ന്ന മിശ്രിതമൊഴിച്ച് സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ യുവതി അറസ്റ്റില്‍

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയില്‍ ചിട്ടിസ്ഥാപന ഉടമയെ ആക്രമിച്ച് മുഖത്ത് മുളകുപൊടി കലര്‍ന്ന മിശ്രിതമൊഴിച്ച് സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ യുവതി അറസ്റ്റില്‍. തൃപ്പൂണിത്തുറയില്‍ വാടകയ്ക്ക് താമസിക്കുന്ന പാലക്കാട് കരിമ്പുഴ പടിഞ്ഞാറേതില്‍ ഫസീലയെയാണ് (36) ഹില്‍പാലസ് പോലീസ് അറസ്റ്റുചെയ്തത്. Also Read ; ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ ഇല്ല കഴിഞ്ഞ 21ന് രാവിലെ ഒമ്പതരയോടെയാണ് സംഭവം നടന്നത്. സ്ഥാപനത്തില്‍ മറ്റാരുമുണ്ടായിരുന്നില്ല ഈ സമയത്താണ് പര്‍ദ്ദ ധരിച്ചെത്തിയ ഫസീല പഴയ ബസ്സ്റ്റാന്‍ഡിന് സമീപത്തെ സാന്‍പ്രീമിയര്‍ചിട്ടി സ്ഥാപന ഉടമ കീഴത്തുവീട്ടില്‍ കെ.എന്‍. […]

  • 1
  • 2