November 21, 2024

ഹൈ റിച്ച് തട്ടിപ്പ് കേസ് ഇനി സിബിഐക്ക്; ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍

കൊച്ചി: ഹൈ റിച്ച് തട്ടിപ്പ് കേസ് ഇനി സിബിഐക്ക്, ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍. നിലവില്‍ തൃശ്ശൂര്‍ ചേര്‍പ്പ് പോലീസ് അന്വേഷിക്കുന്ന കേസാണ് സിബിഐക്ക് വിട്ടത്. ഇതിന്റെ ഭാഗമായി ഇതുമായി ബന്ധപ്പെട്ടുള്ള എല്ലാ രേഖകളും നേരിട്ട് പേഴ്‌സണല്‍ മന്ത്രാലയത്തില്‍ എത്തിക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കി. കേസ് സംബന്ധിച്ച എല്ലാ രേഖകളും അടിയന്തരമായി ഡല്‍ഹിയില്‍ എത്തിക്കാനാണ് നിര്‍ദേശം. ഹൈ റിച്ച് തട്ടിപ്പില്‍ നിലവില്‍ ഇഡി അന്വേഷണവും പുരോഗമിക്കുകയാണ്. Also Read ; പാനൂര്‍ സ്‌ഫോടനം; അറസ്റ്റിലായവരില്‍ ഡിവൈഎഫ്‌ഐ ഭാരവാഹികളും പോലീസ് അന്വേഷണത്തില്‍ […]

ഏജന്റിന്റെ ചതി: റഷ്യയില്‍ യുദ്ധമുഖത്ത് അകപ്പെട്ട് അഞ്ചുതെങ്ങിലെ മൂന്നു യുവാക്കള്‍

തിരുവനന്തപുരം: ഏജന്റിന്റെ ചതിയില്‍പ്പെട്ട് റഷ്യ-യുക്രെയ്ന്‍ യുദ്ധമുഖത്ത് അകപ്പെട്ടവരില്‍ അഞ്ചുതെങ്ങിലെ അടുത്ത ബന്ധുക്കളും മത്സ്യത്തൊഴിലാളികളുമായ മൂന്നു യുവാക്കള്‍. റഷ്യയ്ക്കു വേണ്ടി യുദ്ധം ചെയ്യാന്‍ നിയോഗിക്കപ്പെട്ട ഇവരില്‍ ഒരാള്‍ക്ക് യുക്രെയ്ന്‍ സൈന്യത്തിന്റെ വെടിവയ്പിലും ബോംബാക്രമണത്തിലും പരുക്കേറ്റിട്ടുണ്ട്. മൂവരും സുരക്ഷിതരായി തിരിച്ചെത്തുന്നതു കാത്തിരിക്കുകയാണ് കുടുംബങ്ങള്‍. അഞ്ചുതെങ്ങ് കുരിശടി മുക്കിനു സമീപം കൊപ്രാക്കൂട് സെബാസ്റ്റ്യന്റെയും നിര്‍മലയുടെയും മകന്‍ പ്രിന്‍സ്(24)നാണ് ചെവിക്കും കാലിനും പരുക്കേറ്റത്. Also Read ; കെജ്രിവാളിന്റെ അറസ്റ്റ്; രാജ്യതലസ്ഥാനത്ത് ആംആദ്മി മാര്‍ച്ചില്‍ സംഘര്‍ഷം രൂക്ഷം, അതീഷിയടക്കം രണ്ട് മന്ത്രിമാര്‍ അറസ്റ്റില്‍ പ്രിന്‍സിന്റെ […]

നിയമന തട്ടിപ്പുകേസ്; അഖില്‍ സജീവ് അറസ്റ്റില്‍

തിരുവനന്തപുരം: ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട നിയമന തട്ടിപ്പു കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന അഖില്‍ സജീവ് അറസ്റ്റില്‍. ചെന്നൈയിലേക്ക് കടന്ന അഖില്‍ തമിഴ്‌നാട്ടിലെ തേനിയില്‍നിന്നാണ് പിടിയിലായത്. മലപ്പുറം, പത്തനംതിട്ട എന്നിവിടങ്ങളില്‍നിന്നുള്ള പ്രത്യേക പോലീസ് സംഘമാണ് അഖിലിനെ അറസ്റ്റ് ചെയ്തത്. നിയമന തട്ടിപ്പുകേസിലെ മറ്റ് പ്രതികള്‍ക്ക് അഖിലുമായുള്ള ബന്ധം, ഇത് സംബന്ധിച്ചുള്ള ചോദ്യം ചെയ്യല്‍ എന്നിവ കഴിഞ്ഞ ദിവസങ്ങളില്‍ പൂര്‍ത്തിയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അഖില്‍ നിയമനത്തട്ടിപ്പില്‍ മുഖ്യപങ്ക് വഹിച്ചതെന്ന് കണ്ടെത്തിയത്.   Also Read;സ്റ്റാറ്റസിലേക്ക് പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്