November 21, 2024

പ്രണയത്തിനും വിവാഹത്തിനും സാക്ഷിയായി കെഎസ്ആര്‍ടിസി ; ആശംസയറിച്ച് മന്ത്രി ഗണേഷ്‌കുമാര്‍

തിരുവനന്തപുരം: പ്രണയ സാക്ഷാത്കാരത്തിനും വിവാഹത്തിനും സാക്ഷിയായി കെഎസ്ആര്‍ടിസി ബസിനെ കൂടെ കൂട്ടിയ നവദമ്പതികള്‍ക്ക് ആശംസയര്‍പ്പിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം മാറനല്ലൂര്‍ സ്വദേശി അമലും അഭിജിതയും വിവാഹിതരായത്. Also Read; എ കെ ബാലനും എം ബി രാജേഷും തനിക്ക് ഗുഡ് സര്‍ട്ടിഫിക്കറ്റ് തന്നതാണ് പിന്നെന്തിനാണ് മോശക്കാരനാക്കുന്നത് : സന്ദീപ് വാര്യര്‍ ചീനിവിളയില്‍ നിന്ന് കിഴക്കേക്കോട്ടയിലേക്കുളള ബസാണ് അമലിന്റെയും അഭിജിതയുടെയും പ്രണയത്തിന് തുടക്കം കുറിച്ചത്. നാട്ടുകാരുടെ യാത്രസൗകര്യത്തിനായുള്ള ഏക ആശ്രയമാണ് ഈ […]

ആംബുലന്‍സുകള്‍ക്ക് മിനിമം ചാര്‍ജ് നിയശ്ചയിച്ച് കേരളം ; മിനിമം ചാര്‍ജ് 600 മുതല്‍ 2500 രൂപ വരെ

തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി ഏകീകൃത ആംബുലന്‍സ് നിരക്കുകള്‍ നടപ്പിലാക്കുന്ന സംസ്ഥാനമായി കേരളം മാറുന്നു. ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാറാണ് ഇതു സംബന്ധിച്ച വിവരമറിയിച്ചത്. തിരുവനന്തപുരത്ത് ആംബുലന്‍സ് ഉടമകളുമായും തൊഴിലാളി പ്രതിനിധികളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. 10 കിലോമീറ്ററിനാണ് മിനിമം നിരക്ക് നിലവില്‍ വരിക. ആദ്യ ഒരു മണിക്കൂറിന് വെയിറ്റിംഗ് ചാര്‍ജ്ജ് ഉണ്ടായിരിക്കുന്നതല്ല. ഐ സി യു, വെന്റിലേറ്റര്‍ സൗകര്യമുള്ള ഡി വിഭാഗത്തില്‍പ്പെട്ട ആംബുലന്‍സുകള്‍ക്ക് മിനിമം നിരക്ക് 2,500 രൂപയാണ്. Also Read […]

ടെസ്റ്റ് ബഹിഷ്‌കരിച്ച് ഡ്രൈവിങ് സ്‌കൂളുകള്‍; പ്രതിഷേധക്കാരെ മാഫിയയാക്കി മന്ത്രി

സ്ഥാനത്തെ ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് കൊണ്ടുവന്ന പരിഷ്‌കരണം നടപ്പാക്കാനാകാതെ പാളി. വ്യാഴാഴ്ചമുതല്‍ പുതിയ മാനദണ്ഡമനുസരിച്ച് ടെസ്റ്റ് നടത്താനായിരുന്നു തീരുമാനം. ഡ്രൈവിങ് സ്‌കൂളുകള്‍ വിവിധസംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധത്തിനിറങ്ങിയതോടെ, സംസ്ഥാനത്ത് ഒരിടത്തും ടെസ്റ്റ് നടത്താനായില്ല. അടിസ്ഥാനസൗകര്യം ഒരുക്കാതെയും കൃത്യമായ മാര്‍ഗനിര്‍ദേശമില്ലാതെയും പരിഷ്‌കരണം നടപ്പാക്കാനുള്ള തീരുമാനം ഉദ്യോഗസ്ഥരെയും ആശയക്കുഴപ്പത്തിലാക്കി. Also Read ;സംസ്ഥാനത്ത് ലോഡ്‌ഷെഡിങ് ഇല്ല : വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ കെഎസ്ഇബി അറിയിക്കണമെന്ന് സര്‍ക്കാര്‍ അനിശ്ചിതകാലത്തേക്കാണ് ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍ പണിമുടക്ക് പ്രഖ്യാപിച്ചത്. പരിഷ്‌കരണം നടപ്പാക്കാന്‍ ഇറക്കിയ സര്‍ക്കുലര്‍ […]

ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ സിഐടിയു

തിരുവനന്തപുരം: ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ സെക്രട്ടറിയേറ്റിനു മുന്നില്‍ സമരമാരംഭിച്ച് സിഐടിയു. ഡ്രൈവിങ് സ്‌കൂളുകാരോട് മന്ത്രി ശത്രുതയോടെ പെരുമാറുന്നുവെന്നും ഇത്തരം ഡ്രൈവിങ് സ്‌കൂള്‍ പരിഷ്‌കാരങ്ങള്‍ അനുവദിക്കാനാവില്ലെന്നും സിഐടിയു പറഞ്ഞു. ഇടതു മന്ത്രിസഭയിലെ അംഗമാണെന്ന് ഗണേഷ് കുമാര്‍ ഓര്‍മിക്കണമെന്ന് മുന്‍ എംഎല്‍എയും എകെഡിഎസ്ഡബ്ല്യു പ്രസിഡന്റുമായ കെ കെ ദിവാകരന്‍ പറഞ്ഞു. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. ‘ഡ്രൈവിങ് സ്‌കൂളുകാരോട് മന്ത്രി ശത്രുതയോടെ പെരുമാറുകയാണ്. എല്‍ഡിഎഫിലെ മന്ത്രിയാണെന്ന കാര്യം […]

ഡ്രൈവിംഗ് ലൈസന്‍സ് ഇനി എളുപ്പമല്ല; മാറ്റങ്ങള്‍ അറിയിച്ച് ഗണേഷ് കുമാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള നടപടിയില്‍ സമഗ്രമായ മാറ്റം വരുത്തുമെന്ന് മന്ത്രി ഗണേഷ് കുമാര്‍. ലേണേഴ്‌സ് ടെസ്റ്റില്‍ വലിയ രീതിയില്‍ മാറ്റമുണ്ടാകും ചോദ്യങ്ങളുടെ എണ്ണം 20ല്‍ നിന്ന് 30 ആക്കി ഉയര്‍ത്തുമെന്നും മന്ത്രി അറിയിച്ചു. 30 ചോദ്യങ്ങളില്‍ 25 എണ്ണത്തിന് ശരിയുത്തരം എഴുതിയാല്‍ മാത്രമാണ് പരീക്ഷ പാസാകൂവെന്നും ഇതോടൊപ്പം ഒരു ദിവസം 20ല്‍ കൂടുതല്‍ ലൈസന്‍സ് ഓഫീസില്‍ നിന്ന് അനുവദിക്കരുതെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. Also Read ; കാറിന് തീപിടിത്തം ; കാറിനുള്ളില്‍ മൃതദേഹം കണ്ടെത്തി പോലീസ് […]

സോളാര്‍ കേസില്‍ ഗണേഷ് കുമാറിന് തിരിച്ചടി

കൊച്ചി: സോളാര്‍ പീഢനക്കേസ് പരാതിക്കാരിയുടെ കത്ത് തിരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ഗണേഷ് കുമാറിന് തിരിച്ചടി. കേസിലെ തുടര്‍ നടപടികള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ ബി ഗണേഷ് കുമാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റേതാണ് ഉത്തരവ്. കേസില്‍ നേരിട്ട് ഹാജരാവുന്നത് ഒഴിവാക്കണമെന്ന ഗണേഷ് കുമാറിന്റെ ആവശ്യവും കോടതി തള്ളി. കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതി കഴിഞ്ഞ ദിവസങ്ങളില്‍ വാദം കേട്ടിരുന്നു. എന്നാല്‍ തനിക്ക് ഗൂഢാലോചനയില്‍ പങ്കില്ലെന്നാണ് ഗണേഷ് കോടതിയെ അറിയിച്ചത്. കത്ത് എഴുതിയതും നേരെ […]

സോളാർ ഗൂഢാലോചന: ​ഗണേഷ് കുമാറിന് താത്ക്കാലിക ആശ്വാസം

കൊല്ലം: സോളാർ കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസിൽ കൊട്ടാരക്കര കോടതിയിലെ തുടർ നടപടികൾക്കുള്ള സ്റ്റേ ഹൈക്കോടതി നീക്കി. കേസിൽ ഗണേഷ് കുമാർ ഉടൻ നേരിട്ട് കോടതിയിൽ ഹാജരാകേണ്ടതില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. പത്ത് ദിവസം വരെ നേരിട്ട് ഹാജരാകേണ്ടെന്നാണ് ഹൈക്കോടതി നിർദ്ദേശിച്ചിരിക്കുന്നത്. കേസിൽ ഗണേഷ് കുമാർ നേരിട്ടു ഹാജരാകണമെന്ന് കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതുപ്രകാരം പരാതിക്കാരിക്കും കോടതി സമൻസ് അയച്ചിരുന്നു. കൊട്ടാരക്കര കോടതിയുടെ ഈ ഉത്തരവിനെതിരെയാണ് ഗണേഷ് കുമാർ ഹൈക്കോടതിയെ സമീപിച്ച്‌ സ്റ്റേ […]