ആലപ്പുഴയിലെ കഞ്ചാവ് വേട്ട: സിനിമാ മേഖലയിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് എക്‌സൈസ്

ആലപ്പുഴ: ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് വേട്ടയില്‍ സിനിമാ മേഖലയിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് എക്‌സൈസ്. രണ്ട് സിനിമാ താരങ്ങളുടെ പേരുകളാണ് പ്രതികള്‍ വെളിപ്പെടുത്തിയതെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ എസ് വിനോദ് കുമാര്‍ പറഞ്ഞു. പ്രതികളുമായി ഇവര്‍ക്കുള്ള ബന്ധത്തെ കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ആവശ്യമെങ്കില്‍ സിനിമാ താരങ്ങളെ നോട്ടീസ് അയച്ച് വിളിപ്പിക്കുമെന്നും എക്‌സൈസ് അറിയിച്ചു. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. ലഹരിസംഘത്തിലെ കൂടുതല്‍ കണ്ണികള്‍ക്കായി അന്വേഷണം തുടങ്ങിയിരിക്കുകയാണ് എക്‌സൈസ് സംഘം. ഇന്നലെ പിടിയിലായ […]

കളമശേരിക്ക് പിന്നാലെ കേരള യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലും എക്‌സൈസ് റെയ്ഡ്; കഞ്ചാവ് പിടികൂടി

തിരുവനന്തപുരം: തിരുവനന്തപുരം പാളയത്തെ കേരള യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ എക്‌സൈസ് നടത്തിയ റെയ്ഡില്‍ കഞ്ചാവ് പിടികൂടി. 455 ആം മുറിയില്‍ നിന്നാണ് 20 ഗ്രാംകഞ്ചാവ് പിടികൂടിയത്. മുറിയിലുണ്ടായിരുന്ന തമിഴ്‌നാട് സ്വദേശിയെ എക്‌സൈസ് കസ്റ്റഡിയിലെടുത്തു. ഹോസ്റ്റലിലെ 15 മുറികളിലാണ് എക്‌സൈസ് സംഘം പരിശോധന നടത്തിയത്. Also Read; യുവാക്കളുടെ മനസില്‍ പ്രതീക്ഷ നിറച്ചില്ലെങ്കില്‍ അവര്‍ സിരകളില്‍ മയക്കുമരുന്ന് നിറയ്ക്കുമെന്ന് രാഹുല്‍ ഗാന്ധി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് എക്‌സൈസ് സംഘം മിന്നല്‍ പരിശോധന നടത്തുകയായിരുന്നു. 70ലധികം മുറികളുള്ള വലിയ ഹോസ്റ്റലാണിത്. ചിലരുടെ […]

വിഴിഞ്ഞത്ത് എകസൈസ് കണ്ടെടുത്തത് കഞ്ചാവ് ഉള്‍പ്പടെ മാരകായുധങ്ങള്‍

വിഴിഞ്ഞം: കോളിയൂര്‍ കൈലിപ്പാറ കോളനിയില്‍ എക്‌സൈസ് സംഘം നടത്തിയ റെയ്ഡില്‍ ഒന്നേകാല്‍ കിലോ കഞ്ചാവ്,മാരകായുധങ്ങള്‍,നാടന്‍ ബോംബുകള്‍ എന്നിവ കണ്ടെടുത്തതായി റിപ്പോര്‍ട്ട്. ഇതിനെതുടര്‍ന്ന് വിഷ്ണു എന്ന സ്റ്റാലിനെ (27) എക്‌സൈസ് പിടികൂടി കോവളം പോലീസില്‍ ഏല്പിക്കുകയും. Also Read; ഡിജിപിയുടെ ഔദ്യോഗിക വസതിയിലെ സുരക്ഷാവീഴ്ച; മൂന്ന് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍ മയക്കുമരുന്നുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ ഇയാളുടെ ഇളയ സഹോദരന്‍ നിധിന്‍ ഒളിവിലാണ്. തിരുവനന്തപുരം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്.എസ്.ഷിജുവാണഅ കഞ്ചാവ് ,വടിവാള്‍,കത്തി,കഠാര, 3 നാടന്‍ ബോംബുകള്‍ എന്നിവ ഇയാളുടെ വീട്ടില്‍ […]