December 1, 2025

വെടിനിര്‍ത്തല്‍ കരാറില്‍ നാളെ ഒപ്പിടും; പലായനം ചെയ്ത ആയിരങ്ങള്‍ മടങ്ങിയെത്തുന്നു

കയ്റോ: വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യഘട്ടം പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ ഗാസയില്‍നിന്നും ഇസ്രയേല്‍ സൈന്യം പിന്മാറിത്തുടങ്ങി. വെടിനിര്‍ത്തല്‍സകരാറില്‍ നാളെ ഒപ്പിടും. ഇസ്രയേല്‍ ആക്രമണങ്ങളെ തുടര്‍ന്ന് ഗാസയില്‍നിന്നും പലായനം ചെയ്ത ആയിരങ്ങളാണ് സ്വന്തം പ്രദേശങ്ങളിലേക്ക് മടങ്ങിയെത്താന്‍ തുടങ്ങി. ഷാഫി പറമ്പിലിന് പരിക്കേറ്റത് ലാത്തിച്ചാര്‍ജില്‍; ദൃശ്യങ്ങള്‍ പുറത്ത് കരാറിന്റെ ഭാഗമായി പലസ്തീന്റെ വിവിധ പ്രദേശങ്ങളില്‍ നിന്ന് ഇസ്രയേല്‍ സൈന്യം പിന്മാറുമെന്ന് അറിയിച്ചെങ്കിലും ഗാസയിലെ ചില ഇടങ്ങളില്‍ സാന്നിധ്യം തുടരുമെന്ന് സൈന്യം വ്യക്തമാക്കിയിരുന്നു. ഈ സ്ഥലങ്ങളില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കണമെന്ന് ഗാസയിലെ ജനങ്ങളോട് ഇസ്രയേല്‍ […]

ഗാസയില്‍ ഇസ്രയേല്‍ വ്യോമാക്രമണം; മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

ഗാസ: ഗാസയില്‍ വ്യോമാക്രമണം നടത്തി ഇസ്രയേല്‍. ആക്രമണത്തില്‍ അഞ്ച് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. അല്‍ ജസീറയിലെ അനസ് അല്‍ ഷരീഫ് ഉള്‍പ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്. അല്‍ ഷിഫ ആശുപത്രിക്കു സമീപുള്ള മാധ്യമപ്രവര്‍ത്തകരുടെ ടെന്റിലാണ് ആക്രമണം. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… അനസ് അല്‍ ഷരീഫ് ഹമാസ് പ്രവര്‍ത്തകനാണെന്നും മാധ്യമപ്രവര്‍ത്തകനായി നടിക്കുകയായിരുന്നു എന്നുമാണ് ഇസ്രയേല്‍ പ്രതികരിച്ചത്. ഇയാള്‍ ആക്രമണം നടത്തുന്ന സംഘത്തലവന്‍ ആണെന്നും ഇസ്രയേല്‍ ആരോപിച്ചായിരുന്നു ആക്രമണം. മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത് അല്‍ ജസീറ […]

ഭക്ഷണം കാത്തുനില്‍ക്കുന്ന പലസ്തീനികള്‍ക്കുനേരെ വീണ്ടും ഇസ്രയേലിന്റെ ആക്രമണം; 21 പേര്‍ കൊല്ലപ്പെട്ടു

ഗാസ: ഗാസയില്‍ ഭക്ഷണം കാത്തുനില്‍ക്കുന്നവര്‍ക്ക് നേരെ ഇന്നലെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 21 പലസ്തീനികള്‍ മരിച്ചുവെന്ന് റിപ്പോര്‍ട്ട്. ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ നടത്തിയിരുന്ന ഭക്ഷണവിതരണത്തിനിടെയാണ് ഇസ്രയേല്‍ ആക്രമണമുണ്ടായത്. മരിച്ചവരില്‍ എട്ട് പേര്‍ കുട്ടികളാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… ഏകദേശം 150 പേര്‍ക്ക് പരിക്കുകളുണ്ട് എന്നാണ് വിവരം. മധ്യ ഗാസ ഇടനാഴിയിലാണ് ആക്രമണം നടന്നതെന്നാണ് റിപ്പോര്‍ട്ട്. സംഘര്‍ഷം ആരംഭിച്ച് 20 മാസം പിന്നിടുമ്പോള്‍ ഗാസയില്‍ ഭക്ഷണവും മരുന്നും അടക്കമുള്ള […]

വെടിനിര്‍ത്തല്‍ താല്‍കാലികം, ആവശ്യമെങ്കില്‍ പോരാട്ടം തുടരും: നെതന്യാഹു

ടെല്‍അവീവ്: ഗാസയില്‍ ഹമാസുമായുള്ള വെടിനിര്‍ത്തല്‍ താല്‍കാലികമാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ആവശ്യമെങ്കില്‍ പോരാട്ടം തുടരുമെന്നും നെതന്യാഹു വ്യക്തമാക്കി. ഗാസയില്‍ വെടിനിര്‍ത്തല്‍ അവസാനിപ്പിക്കണമെന്ന് ഇസ്രയേലിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് വെടിനിര്‍ത്തല്‍ അവസാനിപ്പിച്ചത്. എന്നാല്‍ ഇത് താല്‍കാലികമാണെന്നാണ് ഇസ്രയേലിന്റെ വിശദീകരണം. ലബനനിലും സിറിയയിലും ഇസ്രയേലിനുണ്ടായ സൈനിക വിജയമാണ് ഹമാസിനെ വെടിനിര്‍ത്തലിന് പ്രേരിപ്പിച്ചതെന്നും ഇസ്രായേലിന് പോരാട്ടം തുടരാന്‍ അവകാശമുണ്ടെന്നും വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാക്കാന്‍ കഴിഞ്ഞുവെന്നും നെതന്യാഹു പറഞ്ഞു. Also Read ; ‘കഴുത്തിന് കുത്തിപ്പിടിച്ച് വലിച്ചിഴച്ചു, ജീവന് ഭീഷണിയുണ്ട് ‘: കലാ […]

ഗാസ വിട്ട് 100 ബ്രിട്ടീഷ് പൗരന്മാര്‍ ഈജിപ്തിലേക്ക്

ലണ്ടന്‍, യുണൈറ്റഡ് കിംഗ്ഡം: ഇസ്രായേലും ഹമാസും തമ്മിലുള്ള സംഘര്‍ഷത്തിന് പിന്നാലെ ഗാസയില്‍ നിന്ന് റഫ അതിര്‍ത്തി കടന്ന് നൂറോളം ബ്രിട്ടീഷ് പൗരന്മാര്‍ ഈജിപ്തിലേക്ക് പോയെന്നും 14 യുകെ പൗരന്മാര്‍ മരിച്ചതായും യുകെ ഊര്‍ജ്ജ സുരക്ഷാ സെക്രട്ടറി ക്ലെയര്‍ കുട്ടീഞ്ഞോ. ഗാസയില്‍ ഇസ്രായേല്‍ നടത്തിയ ബോംബാക്രമണത്തില്‍ നിന്ന് രക്ഷപെടാന്‍ പലസ്തീനികളെയും ഇരട്ട പൗരത്വമുള്ള ആളുകളെയും വിട്ടുപോകാന്‍ അനുവദിച്ചുകൊണ്ട് റഫ അതിര്‍ത്തി ബുധനാഴ്ച തുറന്നു. ക്രോസിംഗ് വഴി 7,000 വിദേശികളെ ഒഴിപ്പിക്കാന്‍ സാധിച്ചെന്ന് ഈജിപ്ത് അറിയിച്ചു. Join with metro […]

ഹമാസ് സൈനിക മേധാവിയുടെ വീട് തകര്‍ത്ത് ഇസ്രായേല്‍ പ്രതിരോധ സേന

അല്‍ ഫുര്‍കാന്‍: ഗാസ മുനമ്പിലെ അല്‍ ഫുര്‍കാന്‍ പരിസരത്ത് 200 ലധികം വാസസ്ഥലങ്ങള്‍ തകര്‍ത്തതായി ഇസ്രായേല്‍ പ്രതിരോധ സേന അവകാശപ്പെട്ടു. ഇസ്രായേല്‍-ഹമാസ് യുദ്ധത്തിന്റെ അഞ്ചാം ദിവസമാണ് 200 ലക്ഷ്യസ്ഥാനങ്ങള്‍ തകര്‍ത്തതായി സേന അവകാശപ്പെട്ടത്. Also Read; ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ മത്സരം ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ അതിലൊന്ന് ഹമാസ് സൈനിക മേധാവി മുഹമ്മദ് ഡീഫിന്റെ പിതാവിന്റെ വീടായിരുന്നു. അദ്ദേഹത്തിന്റെ പിതാവും സഹോദരനും മക്കളും ഉള്‍പ്പെടെ നിരവധി കുടുംബാംഗങ്ങള്‍ ഖാന്‍ യൂനിസില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം ഹമാസ് സൈനിക മേധാവി മൊഹമ്മദ് […]