പെണ്‍കുട്ടിക്കായി അന്വേഷണം പുരോഗമിക്കുന്നു ; നിര്‍ണായകമായി ഫോട്ടോ
കൊല്ലം: കരുനാഗപ്പള്ളി ആലപ്പാട് നിന്നും കാണാതായ ഐശ്വര്യയ്ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. 18ാം തിയതി രാവിലെയാണ് വിദ്യാര്‍ത്ഥിനിയെ കാണാതാകുന്നത്. തുടര്‍ന്ന് വിദ്യാര്‍ത്ഥിനി റെയില്‍വേ സ്‌റ്റേഷനിലേക്ക് ഇരുചക്രവാഹനത്തില്‍ പോയതിന്റെ ഫോട്ടോ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ച് റെയില്‍വേ സ്‌റ്റേഷനുകള്‍ അടക്കം കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്. അതേസമയം കാണാതാവുന്നതിന് തലേദിവസം പെണ്‍കുട്ടിയെ ഓണ്‍ലൈന്‍ ഗെയിം കളിച്ചതിന്റെ പേരില്‍ വഴക്കു പറഞ്ഞിരുന്നതായി പെണ്‍കുട്ടിയുടെ അമ്മ ഷീജ പോലീസിനോട് പറഞ്ഞു. Also Read ; എല്‍ഡിഎഫിന്റെ പരസ്യം ബിജെപിയെ ജയിപ്പിക്കാന്‍, ജനങ്ങളെ ചേരിതിരിക്കാനുള്ള […]