December 1, 2025

എമ്പുരാന്‍ തിരിച്ചടിക്കുന്നു; ഗോകുലം ഗോപാലനെ ഇഡി ചോദ്യം ചെയ്തു, സ്ഥാപനങ്ങളില്‍ വ്യാപക റെയ്ഡ്

കോഴിക്കോട്: പ്രമുഖ വ്യവസായിയും എമ്പുരാന്‍ നിര്‍മാതാവുമായ ഗോകുലം ഗോപാലന്റെ വിവിധ സ്ഥാപനങ്ങളില്‍ ഇ ഡി റെയ്ഡ്. ചെന്നൈ കോടമ്പാക്കത്തെയും കോഴിക്കോട് അരയിടത്ത് പാലത്തുള്ള ഗോകുലം ഗ്രാന്‍ഡ് കോര്‍പ്പറേറ്റ് ഓഫീസിലും ഗോകുലം ഗ്രാന്റ് ഹോട്ടലിലും പരിശോധന നടക്കുകയാണ്. 11.30യോടെയാണ് കൊച്ചി ഇഡി ഓഫീസില്‍ നിന്നുള്ള സംഘം കോര്‍പറേറ്റ് ഓഫീസിലെത്തിയത്. ടാക്‌സി വാഹനങ്ങളില്‍ കോഴിക്കോട് ഗോകുലം ഹോട്ടലിലെത്തിയ ഇഡി ഉദ്യോഗസ്ഥര്‍ പിന്നീട് ഗോകുലം മാളിലേക്കും പരിശോധനയ്ക്ക് പോവുകയായിരുന്നു. Also Read; വഖഫ് നിയമ ഭേദഗതി: അവകാശങ്ങള്‍ക്ക് നേരെയുള്ള കടന്നാക്രമണം – നാഷണല്‍ ലീഗ് […]