December 1, 2025

തൃശൂരില്‍ പട്ടാപ്പകല്‍ സിനിമാസ്റ്റൈലില്‍ സ്വര്‍ണക്കവര്‍ച്ച ; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

തൃശൂര്‍: തൃശൂര്‍ കുതിരാനില്‍ പട്ടാപ്പകല്‍ വന്‍ സ്വര്‍ണക്കവര്‍ച്ച. സ്വര്‍ണ വ്യാപാരിയേയും സുഹൃത്തിനേയും ആക്രമിച്ചാണ് രണ്ടര കിലോ ഗ്രാം സ്വര്‍ണം കവര്‍ന്നത്. കോയമ്പത്തൂരില്‍ നിന്നും കാറില്‍ കൊണ്ടുവന്നിരുന്ന സ്വര്‍ണാഭരണങ്ങളാണ് മൂന്ന് കാറുകളിലായി പിന്തുടര്‍ന്നെത്തിയ സംഘം കവര്‍ന്നത്. കവര്‍ച്ച നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. Also Read ; വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റില്‍ അതിക്രമിച്ചു കയറി 17 വിദ്യാര്‍ത്ഥികള്‍ക്ക് ടി.സി നല്‍കി വിട്ടയച്ച് അജ്ഞാതര്‍ കോയമ്പത്തൂരില്‍ സ്വര്‍ണം കൊണ്ടുവന്ന സ്വിഫ്റ്റ് കാറിനെ പിന്തുടര്‍ന്നെത്തിയ സംഘം കാര്‍ തടഞ്ഞുനിര്‍ത്തിയതിനു ശേഷം കാറിലുണ്ടായിരുന്നവരെ ആക്രമിക്കുകയായിരുന്നു. […]

കരിപ്പൂരില്‍ സ്വര്‍ണക്കടത്ത് : സ്വര്‍ണം കടത്താന്‍ ശ്രമിച്ചവനും , സ്വര്‍ണം കവരാനെത്തിയവരും പിടിയില്‍

മലപ്പുറം: സ്വര്‍ണം കടത്താന്‍ ശ്രമിച്ചവനും സ്വര്‍ണം കവരാനെത്തിയവരും പിടിയിലായി. കരിപ്പൂര്‍ വിമാനത്താവളത്തിലാണ് സംഭവം ഉണ്ടായത്. സ്വര്‍ണം കവരാനെത്തിയ ആറ് പേരടങ്ങിയ കവര്‍ച്ചാ സംഘമുള്‍പ്പെടെ ഏഴ് പേരെയാണ് അറസ്റ്റ് ചെയ്തത്. 56 ലക്ഷം രൂപയുടെ സ്വര്‍ണമാണ് കടത്താന്‍ ശ്രമിച്ചത്.കുറ്റ്യാടി സ്വദേശി ലബീബിനെയാണ് സ്വര്‍ണക്കടത്തില്‍ അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ പാനൂര്‍ സ്വദേശികളായ നിധിന്‍ (26), അഖിലേഷ് (26), മുജീബ്, അജ്മല്‍ (36), മുനീര്‍ (34), നജീബ് (45) എന്നിവരാണ് അറസ്റ്റിലായ കവര്‍ച്ചാ സംഘത്തിലുണ്ടായിരുന്നത്. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ […]

ബെല്ലാരിയില്‍ കോടികളുടെ സ്വര്‍ണ പണ വേട്ട

ബെംഗളൂരു: ബെല്ലാരിയില്‍ വന്‍ സ്വര്‍ണ പണ വേട്ട. 1.9 കോടി വില മതിക്കുന്ന സ്വര്‍ണവും പണവുമാണ് പിടിച്ചെടുത്തത്. 5.6 കോടി രൂപയും 3 കിലോ സ്വര്‍ണവും 103 കിലോ വെളളിയും പിടിച്ചെടുത്തു. കാംബാലി ബസാര്‍ എന്നയിടത്തുള്ള സ്വര്‍ണ വ്യാപാരിയായ നരേഷ് സോണി എന്നയാളുടെ വീട്ടില്‍ ആണ് റെയ്ഡ് നടത്തിയത്. ബ്രൂസ്‌പേട്ട് എന്ന സ്ഥലത്തെ ഇയാളുടെ വീട്ടിലാണ് ഇത്രയധികം പണവും സ്വര്‍ണവും വെള്ളിയും സൂക്ഷിച്ചിരുന്നത്. ഇത് എന്തിന് വേണ്ടി സൂക്ഷിച്ച പണമാണെന്ന് വ്യക്തമാക്കാനോ കണക്ക് കാണിക്കാനോ ഇയാള്‍ക്ക് കഴിഞ്ഞിട്ടില്ല. […]