രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം സ്വര്‍ണവില വീണ്ടും ഉയര്‍ന്നു
കൊച്ചി: രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ഇതോടെ ഗ്രാമിന് 50 രൂപ വര്‍ധിച്ച് 9250 രൂപയായി. പവന്റെ വില 400 രൂപ വര്‍ധിച്ച് 74,000 രൂപയായി ഉയര്‍ന്നു. ലോക വിപണിയില്‍ സ്വര്‍ണവില നേരിയതോതില്‍ വര്‍ധിച്ചു. സ്‌പോട്ട് ഗോള്‍ഡിന്റെ വില 0.2 ശതമാനമാണ് ഉയര്‍ന്നത്. 3,390.59 ഡോളറായാണ് സ്‌പോട്ട് ഗോള്‍ഡിന്റെ വില ഉയര്‍ന്നത്. എന്നാല്‍, യു.എസില്‍ സ്വര്‍ണത്തിന്റെ ഭാവിവിലകള്‍ ഇടിഞ്ഞു. യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 0.3 ശതമാനം ഇടിഞ്ഞ് 3,406.9 ഡോളറായി കുറഞ്ഞു. Also […]