January 16, 2026

ട്യൂഷന് പോകുമ്പോൾ തലയ്ക്കടിച്ച് ആഭരണം കവർന്നു 

കൊല്ലം: കൊല്ലം കൊട്ടാരക്കരയിൽ വിദ്യാർത്ഥിനിയുടെ തലയ്ക്ക് അടിച്ച് വീഴ്ത്തിയ ശേഷം അക്രമികള്‍ ആഭരണം കവർന്നു. ട്യൂഷന് പോകും വഴിയാണ് സംഭവം ഉണ്ടായത്. കൊട്ടാരക്കര ഗവ.ഹൈസ്ക്കൂളിലെ വിദ്യാർത്ഥിനിയ്ക്ക് നേരെയാണ് ആക്രമം ഉണ്ടായത്. വിദ്യാർത്ഥിനിയുടെ രണ്ട് കമ്മലും അക്രമികൾ കവർന്നു. ഓയൂർ കുരിശുംമൂട്ടിലാണ് സംഭവമുണ്ടായത്. പരാതിയുടെ നിജസ്ഥിതി പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. Also Read ; അച്ഛനെയും രണ്ട് മക്കളെയും വീടിനുള്ളില്‍ മരിച്ച നിലയില്‍

കുതിച്ച് സ്വര്‍ണവില

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ റെക്കോര്‍ഡിട്ട് കുതിച്ച് സ്വര്‍ണവില. ഒറ്റ ദിവസം കൊണ്ട് 600 രൂപയുടെ വര്‍ദ്ധനവാണുണ്ടായത്. ഇന്ന് 5810 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇതോടെ പവന് 46,480 രൂപയായി ഉയര്‍ന്നു. ഇതിന് മുമ്പ് പവന്റെ ഉയര്‍ന്ന വില 45,920 രൂപയായിരുന്നു. സ്വര്‍ണത്തിന്റെ രാജ്യാന്തര വില 2020 ഡോളര്‍ ആണ്. ഗ്രാമിന് 75 രൂപയാണ് കൂടിയത്. Also Read; നിഖിത ഗാന്ധിയുടെ ഗാനമേളയെന്ന് സംഘാടക സമിതി അറിയിച്ചില്ലെന്ന് കുസാറ്റ് സര്‍വകലാശാല