January 15, 2026

ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പ്: 60 വ്യാജ ആപ്പുകള്‍ പ്ലേസ്റ്റോറില്‍ നിന്ന് നീക്കണമെന്ന് ഗൂഗിളിന് നിര്‍ദേശം നല്‍കി കേരള പോലീസ്

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ പേരില്‍ ഓണ്‍ലൈനില്‍ വ്യാജ ലോട്ടറിവില്പന വ്യാപകമായതിനെ തുടര്‍ന്ന നടന്ന അന്വേഷണത്തില്‍ 60 വ്യാജ ആപ്പുകള്‍ കണ്ടെത്തി. ഈ ആപ്പുകള്‍ പ്ലേസ്റ്റോറില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗൂഗിളിന് കേരള പോലീസ് നോട്ടീസ് നല്‍കി. ഇത്തരം ഓണ്‍ലൈന്‍ ലോട്ടറികളുടെ പരസ്യങ്ങള്‍ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്യാന്‍ മെറ്റയ്ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. തട്ടിപ്പുമായി ബന്ധപ്പെട്ട് 25 വ്യാജ ഫേസ് ബുക്ക് പ്രൊഫൈലും 20 വെബ് സൈറ്റുകളും കണ്ടെത്തിയിട്ടുണ്ട്. കേരള മെഗാമില്യണ്‍ ലോട്ടറി, കേരള സമ്മര്‍ സീസണ്‍ […]

ഉപയോഗിക്കാതെ കിടക്കുന്ന ജിമെയില്‍ അക്കൗണ്ടുകള്‍ ഗൂഗിള്‍ നീക്കം ചെയ്യും

ഉപയോഗിക്കാതെ കിടക്കുന്ന ജിമെയില്‍ അക്കൗണ്ടുകള്‍ ഡിസംബര്‍ മുതല്‍ ഗൂഗിള്‍ നീക്കം ചെയ്യും. കഴിഞ്ഞ മെയില്‍ പുതുക്കിയ ഗൂഗിള്‍ അക്കൗണ്ടുകളുടെ ഇനാക്റ്റിവിറ്റി പോളിസിയ്ക്ക് കീഴിലാണ് നടപടി. കുറഞ്ഞത് രണ്ട് വര്‍ഷക്കാലം സൈന്‍ ഇന്‍ ചെയ്യുകയോ ഉപയോഗിക്കുകയോ ചെയ്യാത്ത അക്കൗണ്ടുകളാണ് കമ്പനി 2023 ഡിസംബറില്‍ നീക്കം ചെയ്യുക. ജിമെയില്‍, ഡോക്സ്, ഗൂഗിള്‍ ഡ്രൈവ്, ഗൂഗിള്‍ മീറ്റ്, കലണ്ടര്‍, ഗൂഗിള്‍ ഫോട്ടോസ് എന്നിവയും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടും. ഈ നടപടി പേഴ്സണല്‍ ഗൂഗിള്‍ അക്കൗണ്ടുകളെയാണ് ബാധിക്കുക. സ്ഥാപനങ്ങള്‍ ഉപയോഗിക്കുന്ന ജിമെയില്‍ അക്കൗണ്ടുകളെ ഇത് […]