ഫ്ളൈ ഓവറുകളില്‍ വച്ച് ഇനി വഴിതെറ്റില്ല; പുതിയ ഫീച്ചറുകളുമായി ഗൂഗിള്‍ മാപ്പ്
ഗൂഗിള്‍ മാപ്പ് ഉപയോഗിച്ചുള്ള വാഹനയാത്രകള്‍ നമ്മള്‍ പലപ്പോഴും നടത്താറുണ്ട്. ആശയക്കുഴപ്പങ്ങള്‍ ഏറെ നിറഞ്ഞതാണ് ഗൂഗിള്‍ മാപ്പിലെ വഴികള്‍. ചിലപ്പോള്‍ വഴിതെറ്റിച്ച് അപകടത്തിലായവര്‍ പോലുമുണ്ട്. ഗൂഗിള്‍ മാപ്പില്‍ കാണിക്കുന്ന വഴി പിന്തുടരുമ്പോള്‍ ആശയക്കുഴപ്പമുണ്ടാകുന്ന ഇടമാണ് ഫ്ളൈ ഓവറുകള്‍. ഫ്ളൈ ഓവറിന് തൊട്ടുതാഴെയുള്ള റോഡിലൂടെയാണോ, അതോ മുകളിലൂടെയാണോ പോവേണ്ടത് എന്ന സംശയം പലര്‍ക്കും ഉണ്ടാകാറുണ്ട്. ഈ പ്രശ്നത്തിന് പരിഹാരം കാണുകയാണ് ഗൂഗിള്‍ മാപ്പ്. Also Read ; സംസ്ഥാനത്ത് ശക്തമായ കാറ്റിലും മിന്നല്‍ ചുഴിയിലും വ്യാപക നാശ നഷ്ടം പുതിയ അപ്ഡേറ്റിലെ […]