November 21, 2024

ഇനി ഗൂഗില്‍ പേ വഴി ഇന്ത്യക്ക് പുറത്തും ഇടപാട് നടത്താം

യുപിഐ സംവിധാനം ഉപയോഗിച്ച് ഇനി ഇന്ത്യക്ക് പുറത്തും ഇടപാട് നടത്താനുള്ള സൗകര്യം ഒരുക്കാന്‍ ഗൂഗിള്‍പേ. ഇന്തക്കാര്‍ വിദേശത്ത് പോകുമ്പോള്‍ ഗൂഗിള്‍ പേ ഉപയോഗിച്ച് ഇടപാട് നടത്താന്‍ അനുവദിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ഗൂഗിള്‍ ഇന്ത്യ ഡിജിറ്റല്‍ സര്‍വീസസും എന്‍പിസിഐ ഇന്റര്‍നാഷണല്‍ പേയ്മെന്റ്സ് ലിമിറ്റഡും തമ്മില്‍ കരാര്‍ ഒപ്പിട്ടിട്ടുണ്ട്. യാത്രക്കാര്‍ക്ക് പണം കൈവശം കരുതേണ്ട ബുദ്ധിമുട്ട് ഒഴിവാക്കാനാണ് യുപിഐ സേവനം വിദേശരാജ്യങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ നടപടി സ്വീകരിച്ചത്. Also Read; സമരത്തിനിടെ ജയില്‍ സ്വാഭാവികം, അറസ്റ്റ് ചെയ്ത രീതിയായിരുന്നു പ്രശ്‌നം: രാഹുല്‍ […]

ഗൂഗിള്‍ പേ മുഖാന്തരം മൊബൈല്‍ റീചാര്‍ജ് ചെയ്യുന്നവരാണെങ്കില്‍ സൂക്ഷിച്ചോളൂ…

രാജ്യത്ത് ഏറ്റവും അധികം ആളുകള്‍ ഉപയോഗിക്കുന്ന യുപിഐ സേവന ദാതാക്കളില്‍ ഒന്നാണ് ഗൂഗിള്‍ പേ. മൊബൈല്‍ റീചാര്‍ജ് ചെയ്യാനും, മറ്റ് ബില്‍ പേയ്‌മെന്റുകള്‍ക്കും ഗൂഗിള്‍ പേയെ ആശ്രയിക്കുന്നവര്‍ നിരവധിയാണ്. ഇനിമുതല്‍ ഗൂഗിള്‍ പേ മുഖാന്തരമുള്ള മൊബൈല്‍ റീചാര്‍ജുകള്‍ക്ക് അമിത ഫീസ് ഈടാക്കി തുടങ്ങുകയാണ് കമ്പനി. കണ്‍വീനിയന്‍സ് ഫീസ് എന്ന ഇനത്തില്‍ മൂന്ന് രൂപയോളമാണ് അധിക തുകയായി ഗൂഗിള്‍ പേ ഈടാക്കുന്നത്. വര്‍ഷങ്ങളോളം ഉപഭോക്താക്കളെ പ്രീപേയ്ഡ് പ്ലാന്‍ റീചാര്‍ജ് ചെയ്യാനും, അധിക ചെലവില്ലാതെ ബില്ലുകള്‍ അടയ്ക്കാനും അനുവദിച്ചതിനുശേഷമാണ് ഇത്തരമൊരു […]

ഗൂഗിള്‍ പേ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാം?

രാജ്യത്ത് ഏറ്റവുമധികം പേര്‍ ഉപയോഗിക്കുന്ന മൊബൈല്‍ പെയ്‌മെന്റ് ആപ്ലിക്കേഷനുകളില്‍ ഒന്നാണ് ഗൂഗിള്‍ പേ. രാജ്യത്തെ മാര്‍ക്കറ്റ് വിഹിതം പരിശോധിക്കുമ്പോള്‍ ഗൂഗിള്‍ പേ മുന്‍നിരയിലുള്ള അഞ്ച് ആപ്ലിക്കേഷനുകളില്‍ ഉള്‍പ്പെട്ടിട്ടുമുണ്ട്. ലളിതമായ ഡിസൈനും ഉപയോഗിക്കുന്നതിലുള്ള എളുപ്പവും ഒപ്പം ഗൂഗിള്‍ ഉറപ്പു നല്‍കുന്ന സുരക്ഷയും ഗൂഗിള്‍ പേയ്ക്ക് ഉണ്ടെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. കൂടാതെ ഗൂഗിള്‍ പേയില്‍ ഉപഭോക്താവ് ഓരോ ഇടപാടുകളും നടത്തുമ്പോള്‍ അപ്പപ്പോള്‍ തന്നെ അവ പരിശോധിച്ച് തട്ടിപ്പ് അല്ലെന്ന് സ്ഥിരീകരിക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഫ്രോഡ് പ്രിവെന്‍ഷന്‍ ടെക്‌നോളജിയും ഉപയോഗിക്കുന്നുണ്ടെന്ന് ഗൂഗിള്‍ […]