January 16, 2026

കൈലാസനാഥിന് പുതുദൗത്യം പുതുച്ചേരിയില്‍

വടകര: ജനിച്ചത് വടകരയില്‍, പഠിച്ചത് ഊട്ടിയില്‍, സേവനമത്രയും ഗുജറാത്തില്‍. ഗുജറാത്ത് മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് പടിയിറങ്ങിയ വടകരക്കാരന്‍ കെ. കൈലാസ് നാഥിന് ഇനിദൗത്യം പുതുച്ചേരിയില്‍. ജൂണ്‍ 30-ന് ഔദ്യോഗികജീവിതം അവസാനിപ്പിച്ച കൈലാസനാഥിനെ പുതുച്ചേരി ലെഫ്. ഗവര്‍ണറായാണ് രാഷ്ട്രപതി നിയമിച്ചത്. വടകര വില്യാപ്പള്ളി മുയ്യോട്ട് താഴയിലെ പറമ്പത്ത് താഴ കുനിയില്‍ റിട്ട. പോസ്റ്റ്മാസ്റ്റര്‍ പരേതനായ ഗോവിന്ദന്റെയും ലീലയുടെയും മകനാണ് കൈലാസ് നാഥ്. തൃശ്ശൂര്‍ എലൈറ്റ് ഗ്രൂപ്പിന്റെ പാര്‍ട്ണര്‍ ടി.ആര്‍. രാഘവന്റെ മകള്‍ ബീനയാണ് കൈലാസ് നാഥിന്റെ […]

‘കേന്ദ്രത്തിന്റെ രാഷ്ട്രീയത്തിന്’ ഗുണംചെയ്തു; ഗവര്‍ണര്‍ക്ക് തുടര്‍ഭരണം?, ആരിഫ് മുഹമ്മദ് ഖാന് തുടര്‍ച്ച നല്‍കാന്‍ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനസര്‍ക്കാരുമായി രാഷ്ട്രീയമായും നിയമപരമായും നിരന്തരം ഏറ്റുമുട്ടുന്ന ആരിഫ് മുഹമ്മദ് ഖാന് കേരളത്തില്‍ത്തന്നെ ഗവര്‍ണര്‍ സ്ഥാനത്ത് തുടര്‍ച്ചനല്‍കാന്‍ കേന്ദ്രം. സംസ്ഥാന സര്‍ക്കാരിന്റെ രാഷ്ട്രീയ പക്ഷപാതിത്വത്തോടെയുള്ള പല നടപടികള്‍ക്കും തടയിടാനും തുറന്നുകാട്ടാനും അദ്ദേഹത്തിന്റെ നിലപാടുകള്‍ സഹായിച്ചുവെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിലയിരുത്തല്‍. Also Read ;ഉത്തരവാദിത്വം ഏറ്റെടുക്കുന്നു, കുടുംബങ്ങള്‍ക്ക് എല്ലാ സഹായവും നല്‍കും തങ്ങള്‍ക്കതിനുള്ള ബാധ്യതയുണ്ട് ; എന്‍ബിടിസി ഗ്രൂപ്പ് ഡയറക്ടര്‍ കെ ജി എബ്രഹാം സംസ്ഥാനത്ത് ബി.ജെ.പി.ക്ക് ഗണ്യമായ മുന്നേറ്റമുണ്ടാക്കാന്‍ ഒരുപരിധിവരെ ഗവര്‍ണറുടെ നടപടികളും സഹായിച്ചുവെന്നും കേന്ദ്രം കണക്കുകൂട്ടുന്നു. തുടര്‍ച്ചയുണ്ടാകുമെന്ന […]

എന്‍ഡിഎയില്‍ ചര്‍ച്ച തുടരുന്നു; സര്‍ക്കാര്‍ രൂപീകരണത്തില്‍ ഇന്ന് നിര്‍ണായകം

ഡല്‍ഹി: എന്‍ഡിഎ മന്ത്രിസഭ രൂപീകരണവുമായി ബന്ധപ്പെട്ട നിര്‍ണായക ചര്‍ച്ചകള്‍ ഇന്ന് നടക്കും. ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗവും എന്‍ഡിഎ എംപിമാരുടെ യോഗവും ഇന്ന് ചേരും. സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച് നേതാക്കള്‍ ഇന്ന് രാഷ്ട്രപതിയെ കാണും. Also Read ;തൃശ്ശൂര്‍ നഗരപരിധിയില്‍ ഡോക്ടറുടെ വീട്ടില്‍ മോഷണം; 17 പവനോളം സ്വര്‍ണം കവര്‍ന്നു, സിസിടിവി ക്യാമറകള്‍ നശിപ്പിച്ചനിലയില്‍ മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ചയാണ് നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ വകുപ്പ് വിഭജനത്തില്‍ ജെഡിയു, ടിഡിപി പാര്‍ട്ടികളുമായി സമവായത്തില്‍ എത്തിയിട്ടില്ല. ബിജെപിക്ക് […]

നയപ്രഖ്യാപനം നടത്താന്‍ നേരമില്ലാത്ത ഗവര്‍ണര്‍ക്ക് റോഡില്‍ കുത്തിയിരിക്കാന്‍ നേരമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ഔദ്യോഗിക വാഹനത്തില്‍ നിന്നുമിറങ്ങി, റോഡരികിലിരുന്ന് പ്രതിഷേധിച്ച ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍, ഗവര്‍ണര്‍ പോര് രൂക്ഷമായിരിക്കെ വിളിച്ച് ചേര്‍ത്ത പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ ഈവിധം പ്രതികരണങ്ങള്‍ Also Read ; മുഖ്യമന്ത്രിയുടെ മുഖാമുഖ പരിപാടി തുടരും, ആദ്യഘട്ടം ഫെബ്രുവരി 18 മുതല്‍ പത്ത് കേന്ദ്രങ്ങളില്‍ ‘നയപ്രഖ്യാപനം നടത്താന്‍ നേരമില്ലാത്ത ഗവര്‍ണര്‍ക്ക്‌റോഡില്‍ ഒന്നരമണിക്കൂര്‍ കുത്തിയിരിക്കാന്‍ നേരമുണ്ട്. ഗവര്‍ണര്‍ ഇപ്പോള്‍ കാണിച്ചത് അസാധാരണ നിലപാടാണ് ഗവര്‍ണരുടെ യാത്രക്ക് സൗകര്യമൊരുക്കുക എന്ന ഡ്യൂട്ടിയാണ് പോലീസ് ചെയ്യേണ്ടത്, അതവര്‍ ചെയ്തിട്ടുമുണ്ട്. […]

എസ് എഫ് ഐയുടെ പ്രതിഷേധം; റോഡരികിലെ കടയ്ക്ക് മുന്നില്‍ ഇരുന്നുകൊണ്ട് പോലീസിനെ ശകാരിച്ച് ഗവര്‍ണര്‍

കൊല്ലം: നിലമേലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ് എഫ് ഐയുടെ പ്രതിഷേധം. കരിങ്കൊടി കാണിച്ചതില്‍ ക്ഷുഭിതനായ ഗവര്‍ണര്‍ കാറില്‍ നിന്നിറങ്ങുകയും റോഡരികിലുള്ള കടയ്ക്ക് മുന്നില്‍ ഇരുന്നുകൊണ്ട് പോലീസിനെ ശകാരിക്കുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ പോകുമ്പോള്‍ ഇങ്ങനെയാണോ സുരക്ഷയൊരുക്കുന്നതെന്നും എന്തുകൊണ്ടാണ് നേരത്തെ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തില്ലെന്നും ഗവര്‍ണര്‍ ചോദിച്ചു. തിരികെ വാഹനത്തില്‍ കയറാന്‍ കൂട്ടാക്കാതെ അദ്ദേഹം റോഡരികില്‍ തുടരുകയും കടയില്‍ നിന്ന് ചായ കുടിക്കുകയും ചെയ്തു. Also Read; പ്രധാനമന്ത്രിയേയും കേന്ദ്രപദ്ധതികളേയും അവഹേളിച്ചുവെന്ന പരാതിയില്‍ ഹൈക്കോടതി ജീവനക്കാര്‍ക്ക് […]

റിപ്പബ്ലിക് ദിനാഘോഷം ഒരുമിച്ചിരുന്ന് ആസ്വദിച്ചു; പരസ്പരം മുഖം കൊടുക്കാതെ മുഖ്യമന്ത്രിയും ഗവര്‍ണറും മടങ്ങി

തിരുവനന്തപുരം: ഒരുമിച്ച് ഒരേ വേദിയില്‍ അടുത്തടുത്തായി ഇരുന്നിട്ടും പരസ്പരം സംസാരിക്കാതെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും. കേന്ദ്ര നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞായിരുന്നു ഗവര്‍ണറുടെ റിപ്പബ്ലിക് ദിന പ്രസംഗം. പ്രസംഗത്തില്‍ മുഖ്യമന്ത്രിയുടെ പേരെടുത്ത് പറഞ്ഞെങ്കിലും നേരില്‍ സംസാരിക്കാന്‍ ഗവര്‍ണര്‍ കൂട്ടാക്കിയില്ല. Also Read ; 30000 വിദ്യാര്‍ഥികള്‍ക്ക് ഫ്രാന്‍സിലെത്തി പഠിക്കാം: റിപ്പബ്ലിക് ദിനത്തില്‍ ഫ്ര്ഞ്ച് പ്രസിഡന്റിന്റെ സമ്മാനം കലാപരിപാടികള്‍ ഒരുമിച്ചിരുന്ന് ആസ്വദിച്ച ഗവര്‍ണറും മുഖ്യമന്ത്രിയും പരസ്പരം മുഖം നല്‍കാതിരിക്കാന്‍ ശ്രദ്ധിച്ചുവെന്നതാണ് ശ്രദ്ധേയം. ഇതോടെ രാജ്ഭവനില്‍ ഗവര്‍ണര്‍ ഒരുക്കുന്ന […]

ഗവര്‍ണറെത്തും; ഇടുക്കിയില്‍ ഹര്‍ത്താല്‍ ആരംഭിച്ചു

തൊടുപുഴ: നിയമസഭ പാസ്സാക്കിയ ഭൂപതിവ് നിയമഭേദഗതി ബില്‍ ഒപ്പിടാത്ത ഗവര്‍ണറുടെ നടപടിയില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ് ഇടുക്കി ജില്ലാ കമ്മിറ്റി ആഹ്വാനംചെയ്ത ജില്ലാ ഹര്‍ത്താല്‍ ആരംഭിച്ചു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ പരിപാടിയില്‍ പങ്കെടുക്കാനായി ജില്ലയില്‍ എത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. Also Read ; കേരളത്തില്‍ ഇന്ന് മഴക്ക് സാധ്യത ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ എസ്.എഫ്.ഐ കരിങ്കൊടി കാണിക്കുമെന്ന് പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഹര്‍ത്താലിനെത്തുടര്‍ന്ന് ജില്ലയില്‍ ബസുകള്‍ ഓടുന്നില്ല, […]