November 21, 2024

എന്തൊരു ക്രൂരതയാണ് ഈ സര്‍ക്കാരിന്റെ പോലീസ് ഒരു പെണ്‍കുട്ടിയോട് ചെയ്തത്; പോലീസിനെതിരെ തുറന്നടിച്ച് സതീശന്‍

തിരുവനന്തപുരം: എന്തൊരു ക്രൂരതയാണ് ഈ സര്‍ക്കാരിന്റെ പോലീസ് ഒരു പെണ്‍കുട്ടിയോട് ചെയ്തതെത്. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദുവിന്റെ രാജി ആവശ്യപ്പെട്ടുള്ള സമരത്തിനിടെ കെഎസ്യു നേതാവിന്റെ മുഖത്ത് പോലീസ് ഉദ്യോഗസ്ഥന്‍ ലാത്തിക്ക് അടിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീഷന്‍. വനിത പോലീസുമായി സംസാരിച്ചുകൊണ്ടുനിന്ന പെണ്‍കുട്ടിയുടെ മുഖത്തേക്ക് രണ്ടാം നിരയില്‍ നിന്ന പോലീസുകാരന്‍ മനഃപൂര്‍വമായാണ് ലാത്തി കൊണ്ട് അടിച്ചതെന്നും അദ്ദേഹം ആരോപിച്ചു. പോലീസ് ആക്രമണത്തില്‍ പരുക്കേറ്റ് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കെഎസ്യു നേതാക്കളെ […]

ഹൈക്കോടതി സിസ തോമസിന് എതിരായ അച്ചടക്ക നടപടി റദ്ദാക്കി

കൊച്ചി: ഗവര്‍ണറുടെ ഉത്തരവ് പ്രകാരം സാങ്കേതിക സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ ആയി നിയമിതയായ പ്രൊഫ. സിസ തോമസിന് എതിരെ സര്‍ക്കാര്‍ തുടങ്ങിയ അച്ചടക്കനടപടി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. സര്‍ക്കാരിന്റെ നടപടികള്‍ നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. തുടര്‍നടപടികളുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാരിന് അനുമതി നല്‍കിയ ട്രിബ്യൂണല്‍ ഉത്തരവും ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ വൈസ് ചാന്‍സലരുടെ ചുമതല ഏറ്റെടുത്തു എന്നു കാണിച്ചു നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസും കോടതി റദ്ദാക്കി. മുന്‍ […]

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കള്‍ക്ക് പാരിതോഷികം തീരുമാനിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കള്‍ക്ക് പാരിതോഷികം തീരുമാനിച്ച് സംസ്ഥാന സര്‍ക്കാര്‍. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. സമ്മാനത്തുകയില്‍ മുന്‍വര്‍ഷത്തേക്കാള്‍ 25 ശതമാനം വര്‍ദ്ധനവുണ്ട്. സ്വര്‍ണമെഡല്‍ ജേതാക്കള്‍ക്ക് 25 ലക്ഷം രൂപയാണ് സമ്മാനം ലഭിക്കുക. വെളളി മെഡല്‍ ജേതാക്കള്‍ക്ക് 19 ലക്ഷം രൂപയും വെങ്കല മെഡല്‍ ജേതാക്കള്‍ക്ക് 12.5 ലക്ഷം രൂപയും പാരിതോഷികം ലഭിക്കും. ഗെയിംസില്‍ അഭിമാനാര്‍ഹമായ നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്ന് ആരോപിച്ച് ഒളിമ്പ്യന്‍ പിആര്‍ ശ്രീജേഷ് ഉള്‍പ്പടെയുള്ള താരങ്ങള്‍ രംഗത്തെത്തിയിരുന്നു. […]