മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് വഴങ്ങി, സിപിഐഎമ്മില്‍ അതൃപ്തി
തിരുവനന്തപുരം: വിസി നിയമനത്തില്‍ ഗവര്‍ണറുമായി സര്‍ക്കാര്‍ ഒത്തുതീര്‍പ്പുണ്ടാക്കിയതും കേരള സര്‍വകലാശാല രജിസ്ട്രാര്‍ കെ എസ് അനില്‍കുമാറിന്റെ സ്ഥലംമാറ്റവും സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് വഴങ്ങിയെന്ന പ്രതീതിയുണ്ടാക്കിയെന്നതിനെ ചൊല്ലി സിപിഐഎമ്മില്‍ ഒരു വിഭാഗത്തിന് അതൃപ്തി. ഈ നീക്കങ്ങളില്‍ ഇടത് വിദ്യാര്‍ത്ഥി അധ്യാപക സംഘടനകള്‍ക്കും ജീവനക്കാര്‍ക്കും കടുത്ത അതൃപ്തിയുണ്ട്. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ചില നേതാക്കള്‍ ഈ ആശങ്ക അറിയിച്ചെന്നാണ് വിവരം. എന്നാല്‍ ധാരണയില്‍ എത്തിയില്ലെങ്കില്‍ ഒഴിഞ്ഞ് കിടക്കുന്ന മറ്റ് വിസി നിയമനവും പ്രതിസന്ധിയില്‍ ആകുമെന്നായിരുന്നു മുഖ്യമന്ത്രി വിശദീകരണം എന്നാണ് വിവരം. […]




Malayalam 































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































