January 15, 2026

വീണാ ജോര്‍ജ് കുവൈറ്റിലേക്ക് പോയിട്ട് കാര്യമില്ല , കേന്ദ്രമന്ത്രി പോയി എല്ലാ ക്രമീകരണങ്ങളും ചെയ്തിട്ടുണ്ട് ; പ്രതികരണവുമായി ഗവര്‍ണര്‍

തൃശ്ശൂര്‍: കുവൈറ്റിലെ അപകടത്തെ തുടര്‍ന്ന് കുവൈറ്റിലേക്ക് പുറപ്പെട്ട ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ യാത്ര കേന്ദ്ര സര്‍ക്കാരിന്റെ അനുമതി കിട്ടാത്തതിലെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു. ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. Also Read ; ‘പുലി പതുങ്ങുന്നത് ഒളിക്കാനല്ല കുതിക്കാന്‍ ആണ് ‘ കെ മുരളീധരനെ പിന്തുണച്ച് വീണ്ടും ഫ്‌ലെക്‌സ് ഒറ്റ ദിവസത്തേക്ക് മന്ത്രി പോയിട്ട് എന്താണ്് കാര്യം. കുവൈത്തില്‍ ചുരുങ്ങിയ മണിക്കൂറുകള്‍ ചെലവിടാന്‍ മന്ത്രി വീണ ജോര്‍ജ് പോയിട്ട് കാര്യമില്ലെന്നും കേന്ദ്ര മന്ത്രി കുവൈറ്റില്‍ […]

ഭൂപതിവ് നിയമ ഭേദഗതി ഉള്‍പ്പെടെ അഞ്ച് ബില്ലുകളില്‍ ഒപ്പുവെച്ച് ഗവര്‍ണര്‍

തിരുവനന്തപുരം: മാസങ്ങള്‍ നീണ്ട പരിഗണനക്ക് ശേഷം നിയമസഭാ ബില്ലുകളില്‍ ഒപ്പുവെച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.ഭൂപതിവ് നിയമ ഭേദഗതി ബില്‍ ഉള്‍പ്പെടെയുള്ള അഞ്ച് ബില്ലുകളിലാണ് ഗവര്‍ണര്‍ ഒപ്പുവെച്ചിരിക്കുന്നത്. വിവാദങ്ങള്‍ ഇല്ലാത്ത അഞ്ചു ബില്ലുകളിലാണ് ഗവര്‍ണര്‍ ഇപ്പോള്‍ ഒപ്പുവെച്ചിരിക്കുന്നത്.അതേസമയം സര്‍ക്കാരുമായി അഭിപ്രായവ്യത്യാസം ഉണ്ടായിരുന്ന യൂണിവേഴ്‌സിറ്റി ബില്ല് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ചിരിക്കുകയാണ്. നിലവില്‍ ഒപ്പുവെച്ച അഞ്ച് ബില്ലുകളിലും സര്‍ക്കാരുമായി ഗവര്‍ണര്‍ക്ക് അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നില്ല. Also Read ; പേരാമ്പ്രയില്‍ സംഘര്‍ഷത്തില്‍ പരുക്കേറ്റ യുഡിഎഫുകാരെ ആശുപത്രിയിലെത്തി കസ്റ്റഡിയിലെടുത്ത് പൊലീസ്. ഇടുക്കിയിലെ കര്‍ഷകര്‍ […]

ഗവര്‍ണര്‍ക്ക് ഇനി സുരക്ഷ നല്‍കുന്നത് സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍

തിരുവനന്തപുരം: ഗവര്‍ണറുടെ യാത്രകളിലും താമസസ്ഥലത്തും ഓഫീസിലും ഇനി സി.ആര്‍.പി.എഫിന്റെ പത്ത് കമാന്‍ഡോകളുടെ സുരക്ഷാ വലയമുണ്ടായിരിക്കുന്നതാണ്. ഇവര്‍ അനുവദിച്ചാലേ ആര്‍ക്കും ഗവര്‍ണര്‍ക്ക് അടുത്തെത്താനാവുകയുള്ളു. ബംഗളുരുവിലെ വി.ഐ.പി സുരക്ഷാ ഡിവിഷനില്‍ നിന്ന് 41 സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥരാണ് ഗവര്‍ണറുടെ സുരക്ഷയ്‌ക്കെത്തിയിരിക്കുന്നത്. എസ്.പി.ജി, എന്‍.എസ്.ജി പരിശീലനം ലഭിച്ച ഇവരില്‍ 10പേര്‍ എപ്പോഴും ഗവര്‍ണര്‍ക്ക് ചുറ്റിലുമുണ്ടാവും. ഇസഡ് പ്ലസ് സുരക്ഷയാണ് കേന്ദ്രം അനുവദിച്ചിരിക്കുന്നത്. Also Read; തിയറ്ററില്‍ കാല്‍ വഴുതി വീണു; കോഴിക്കോട്ടെ പ്രമുഖ തിയറ്റര്‍ ഉടമ കെ ഒ ജോസഫ് മരിച്ചു സംസ്ഥാന സ്‌പെഷ്യല്‍ […]

ട്രഷറി നിയന്ത്രണത്തില്‍ ഇളവ് വരുത്തി സംസ്ഥാനസര്‍ക്കാര്‍

തിരുവനന്തപുരം: ട്രഷറി നിയന്ത്രണത്തില്‍ ഇളവ് വരുത്തി സംസ്ഥാനസര്‍ക്കാര്‍. കഴിഞ്ഞ നാല് ദിവസത്തിനിടെ രാജ്ഭവന് അധിക ഫണ്ടായി അനുവദിച്ചത് 1.25 കോടി രൂപ. ഇതില്‍ റിപബ്ലിക് ദിന വിരുന്നായ ‘അറ്റ് ഹോം’ വിരുന്നിന് മാത്രം 20 ലക്ഷം രൂപ അനുവദിച്ചു. ഈ മാസം 20 ന് 62.94 ലക്ഷം രൂപ യാത്ര ചെലവുകള്‍ക്കായി നല്‍കി. ട്രഷറി നിയന്ത്രണത്തില്‍ ഇളവ് നല്‍കിയാണ് പണം അനുവദിച്ചത്. 23 ന് 42.98 ലക്ഷം രൂപ വെള്ളം, ടെലിഫോണ്‍, വൈദ്യുതി ചിലവുകള്‍ക്കുമായി നല്‍കി ഉത്തരവിറക്കി. […]

നാടകീയമായ നയപ്രഖ്യാപനം; അവസാന പാരഗ്രാഫ് മാത്രം വായിച്ച് മടങ്ങി ഗവര്‍ണര്‍

തിരുവനന്തപുരം: ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ ബഡ്ജറ്റ് സമ്മേളനത്തിന് തുടക്കമായി. തികച്ചും നാടകീയമായിരുന്നു നയപ്രഖ്യാപനം. പ്രസംഗത്തിന്റെ അവസാന പാരഗ്രാഫ് മാത്രം വായിച്ച് മിനിട്ടുകള്‍ക്കുള്ളില്‍ ഗവര്‍ണര്‍ നിമയസഭ വിടുകയായിരുന്നു. രാവിലെ ഒന്‍പതുമണിക്കാണ് ഗവര്‍ണര്‍ സഭയിലെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ എ.എന്‍.ഷംസീറും ചേര്‍ന്നാണ് ഗവര്‍ണറെ സ്വീകരിച്ചത്. സ്വീകരണ സമയത്ത് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കൈ കൊടുത്തില്ലെന്നും മുഖ്യമന്ത്രി നല്‍കിയ പൂച്ചെണ്ട് സഹായിക്ക് നല്‍കി ആരെയും ശ്രദ്ധിക്കാതെ തിടുക്കത്തില്‍ ഗവര്‍ണര്‍ സഭയ്ക്കുള്ളിലേക്ക് നടക്കുകയും മുഖ്യമന്ത്രിയുടെ മുഖത്ത് നോക്കുകയോ ചിരിക്കുകയോ ചെയിതില്ല. Also […]

റിപ്പബ്ലിക് ദിനത്തില്‍ വിരുന്നൊരുക്കാന്‍ രാജ്ഭവന് 20ലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: റിപ്പബ്ലിക് ദിനത്തില്‍ വിരുന്നൊരുക്കാന്‍ രാജ്ഭവന് 20ലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍. 26ന് വൈകിട്ടാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാജ്ഭവനില്‍ വിരുന്ന് ഒരുക്കുന്നത്. ബജറ്റ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയാണ് തുക അനുവദിച്ചിരിക്കുന്നത്. ‘അറ്റ് ഹോം’ എന്ന പേരില്‍ ഒരുക്കുന്ന വിരുന്നിലേക്ക് പിണക്കങ്ങള്‍മാറ്റിവെച്ച് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. Also Read; ഫെമ ലംഘനക്കേസ്; ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്ത് ഇ ഡി പരിപാടിക്ക് തുക അനുവദിക്കണമെന്ന് രാജ്ഭവന്‍ നേരത്തെ സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ […]

ഗവര്‍ണര്‍ക്കുനേരെ കരിങ്കൊടി കാണിച്ച് പ്രവര്‍ത്തകര്‍

ഇടുക്കി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നേരെ കരിങ്കൊടി കാണിച്ച് ഡി വൈ എഫ് ഐ, എസ് എഫ് ഐ, യൂത്ത് ഫ്രണ്ട് എം പ്രവര്‍ത്തകര്‍. ഇടുക്കി തൊടുപുഴയിലാണ് വ്യാപാരി വ്യവസായി ഏകോപന സമിതി നടപ്പാക്കുന്ന ‘കാരുണ്യം’ വ്യാപാരി ക്ഷേമപദ്ധതി ഉദ്ഘാടനം ചെയ്യാനാണ് ഗവര്‍ണര്‍ എത്തിയത്. ഭൂപതിവ് നിയമഭേദഗതിബില്ലില്‍ ഗവര്‍ണര്‍ ഒപ്പിടാത്തതില്‍ പ്രതിഷേധിച്ച് ഇടുക്കി ജില്ലയില്‍ എല്‍ ഡി എഫ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ പുരോഗമിക്കുന്നതിനിടെയാണ് ആരിഫ് മുഹമ്മദ് ഖാന്‍ ഇവിടെ എത്തിയത്. Also Read; വിദ്യാര്‍ത്ഥികളുടെ യാത്രയയപ്പ് യോഗത്തില്‍ […]

ഗവര്‍ണര്‍ക്കു നേരെ അധിക്ഷേപ പരാമര്‍ശവുമായി എംഎം മണി

ഇടുക്കി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ അധിക്ഷേപ പരാമര്‍ശവുമായി മുന്‍മന്ത്രിയും ഉടുമ്പന്‍ചോല എം എല്‍ എയുമായ എം എം മണി.കട്ടപ്പനയില്‍ നടന്ന എല്‍ ഡി എഫ് പൊതുയോഗത്തില്‍വെച്ചാണ് ഭൂപതിവ് ബില്ലില്‍ ഒപ്പിടാത്ത ഗവര്‍ണര്‍ നാറിയാണെന്നും അദ്ദേഹം പരാമര്‍ശിച്ചത്. MM Mani made abusive remarks against the Governor ഭൂപതിവ് ഭേദഗതി ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിടാത്തതിനെതിരെ ഈ മാസം ഒന്‍പതാം തീയതി ഇടുക്കി ജില്ലാ കമ്മിറ്റി രാജ്ഭവന്‍ മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. അതേദിവസം ഗവര്‍ണര്‍ ഇടുക്കിയില്‍ വ്യാപാരി വ്യവസായി […]

ബംഗാളില്‍ ഭരണഘടനാപ്രതിസന്ധി; സര്‍ക്കാര്‍ പരാജയം, ഇടപെടലുമായി ഗവര്‍ണര്‍

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ഭരണഘടനാ പ്രതിസന്ധിയെന്ന് ഗവര്‍ണര്‍ സി വി ആനന്ദബോസ്. നിയമവിദഗ്ധരുമായി ആലോചിച്ച് അടുത്ത നടപടികള്‍ സ്വീകരിക്കും. സംസ്ഥാനത്ത് ക്രമസമാധാന നില തകര്‍ന്നുവെന്നും ആനന്ദബോസ് പറഞ്ഞു. Also Read; മകളെ ശല്യം ചെയ്ത 15 കാരന്റെ വാരിയെല്ല് തല്ലിയൊടിച്ചു കഴിഞ്ഞ ദിവസം ബംഗാളില്‍ പരിശോധനയ്ക്ക് എത്തിയ ഇ ഡി ഉദ്യോഗസ്ഥരെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞ് ഓടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗവര്‍ണറുടെ പ്രതികരണം. ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് കോണ്‍ഗ്രസ് അധീര്‍ രഞ്ജന്‍ ചൗധരി ആവശ്യപ്പെട്ടിരുന്നു.

സംസ്ഥാന സര്‍ക്കാരുമായുള്ള തര്‍ക്കത്തിനിടെ ഓര്‍ഡിനന്‍സില്‍ ഒപ്പിട്ട് ഗവര്‍ണര്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരുമായുള്ള തര്‍ക്കം തുടരുന്നതിനിടെ ജി എസ് ടി നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ ഒപ്പിട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. രാവിലെ മുംബയ്ക്ക് പോകുന്നതിന് മുമ്പായിട്ടാണ് അദ്ദേഹം ഒപ്പിട്ടത്.ഗവര്‍ണറുടെ അനുമതിക്കായി കഴിഞ്ഞ ആഴ്ചയാണ് ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ രാജ്ഭവന് കൈമാറിയിരുന്നത്. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടതോടെ കേന്ദ്ര ജിഎസ്ടി നിയമത്തിലെ മാറ്റങ്ങള്‍ സംസ്ഥാനത്തും പ്രാബല്യത്തിലാവും. Also Read; ലോകസഭാ തെരഞ്ഞെടുപ്പില്‍ 255 ഓളം സീറ്റുകളില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോണ്‍ഗ്രസ് ജൂലായിലെ ജി എസ് ടി കൗണ്‍സില്‍ യോഗത്തിന്റെ തീരുമാനപ്രകാരമാണ് ഐ ജി […]